അഫേകിയ

From Wikipedia, the free encyclopedia

അഫേകിയ
Remove ads

തിമിര ശസ്ത്രക്രിയ, കണ്ണിലേക്ക് തുളച്ച് കയറുന്ന മുറിവ്, അല്ലെങ്കിൽ അൾസർ പോലെയുള്ള കാരണങ്ങളാലോ, ജന്മനായൊ കണ്ണിന്റെ ലെൻസ് ഇല്ലാതാകുന്ന അവസ്ഥയാണ് അഫേകിയ എന്ന് അറിയപ്പെടുന്നത്. ഇത് മൂലം അക്കൊമഡേഷൻ പൂർണ്ണമായും ഇല്ലാതാകുന്നു. കൂടിയ അളവിലുള്ള ദീർഘദൃഷ്ടി[1], ആഴത്തിലുള്ള മുൻ‌ അറ, വിട്രിയസ് അല്ലെങ്കിൽ റെറ്റിന എന്നിവയുടെ ഡിറ്റാച്ച്മെന്റ്, ഗ്ലോക്കോമ എന്നിവയാണ് അഫേകിയയുടെ സങ്കീർണതകൾ.

വസ്തുതകൾ അഫേകിയ, സ്പെഷ്യാലിറ്റി ...

തിമിരം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലൂടെയാണ് അഫേകിയ ഏറ്റവും സാധാരണയായി സംഭവിക്കുന്നത്. ജന്മനായുള്ള അഫേകിയ അപൂർവ്വമാണ്. ഗര്ഭപിണ്ഡത്തിന്റെ അണുബാധയുടെയോ ജനിതക കാരണങ്ങളാലോ സാധാരണയായി ജന്മനായുള്ള തിമിരം വികസിക്കുന്നു. ഈ തിമിരത്തിന്റെ കൃത്യമായ കാരണം തിരിച്ചറിയുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ഒരു കണ്ണിനെ മാത്രം ബാധിക്കുന്ന തിമിരം.

അഫേകിയ ഉള്ളവർക്ക് താരതമ്യേന ചെറിയ പ്യൂപ്പിൾ ആണ് ഉള്ളത്. വെളിച്ചം കുറയുന്നതിന് അനുസരിച്ച് പ്യൂപ്പിൾ വലുപ്പം കൂടുന്നതിന്റെ അളവും സാധാരണക്കാരെ അപേക്ഷിച്ച് കുറവായിരിക്കും.[2]

Remove ads

കാരണങ്ങൾ

  • ശസ്ത്രക്രിയ: തിമിര ശസ്ത്രക്രിയയിൽ ലെൻസ് നീക്കം ചെയ്തതിന് ശേഷം പല കാരണങ്ങളാൽ കൃത്രിമ ലെൻസ് കണ്ണിൽ സ്ഥാപിക്കാത്തതാണ് അഫേകിയയുടെ ഏറ്റവും സാധാരണമായ കാരണം.[1]
  • ലെൻസിന്റെ സ്വയമേയുള്ള ആഗിരണം: ആഘാതം മൂലം ലെൻസ് ദ്രവ്യം ആഗിരണം ചെയ്യുന്നത് അപൂർവമായ ഒരു അവസ്ഥയാണ്.[3]
  • കൺജനിറ്റൽ പ്രൈമറി അഫേകിയ: ജന്മനായുള്ള ലെൻസിന്റെ അഭാവമാണ് ഇത്. ഇതും ഒരു അപൂർവ അവസ്ഥയാണ്.[4]
  • ലെൻസിന്റെ സബ്ലക്സേഷൻ അല്ലെങ്കിൽ ഡിസ്ലോക്കേഷൻ: കണ്ണിനേൽക്കുന്ന ആഘാതം മൂലം ലെൻസിന്റെ ട്രോമാറ്റിക് സബ്ലക്സേഷൻ അല്ലെങ്കിൽ ഡിസ്ലോക്കേഷൻ സംഭവിക്കുന്നത് അഫേകിയയ്ക്ക് കാരണമായേക്കാം. ജന്മനായുള്ള പ്രശ്‌നങ്ങൾ കാരണവും ഇത് സംഭവിക്കാം.
Remove ads

അടയാളങ്ങളും ലക്ഷണങ്ങളും

  • ഹൈപ്പർമെട്രോപിയ: ലെൻസിന്റെ ഫോക്കസിംഗ് പവർ ഇല്ലാതാവുമ്പോൾ, കണ്ണ് കൂടിയ അളവിൽ ദീർഘദൃഷ്ടിയുള്ളതായി മാറുന്നു.
  • അക്കൊമഡേഷൻ നഷ്ടം: ലെൻസും അതിന്റെ സോണ്യൂളുകളും കാഴ്ചയുടെ ഫോക്കസ് ക്രമീകരിക്കുന്നതിന് ഉത്തരവാദികളായതിനാൽ, അഫേകിയ രോഗികൾക്ക് അക്കൊമഡേഷൻ പൂർണ്ണമായും നഷ്ടപ്പെടും.
  • വികലമായ ദർശനം: ഉയർന്ന ഡിഗ്രി ഹൈപ്പർമെട്രോപിയയും അക്കൊമഡേഷൻ നഷ്ടവും ദൂരകാഴ്ചയിലും സമീപ കാഴ്ചയിലും വൈകല്യം ഉണ്ടാക്കുന്നു.
  • സയനോപ്സിയ : ലെൻസിന്റെ അഭാവം സയനോപ്സിയ അല്ലെങ്കിൽ നീല കാഴ്ചയ്ക്ക് കാരണമാകുന്നു.[1] ലെൻസുള്ളവർക്ക് അദൃശ്യമായ അൾട്രാവയലറ്റ് പ്രകാശം വെള്ള കലർന്ന നീല അല്ലെങ്കിൽ വെള്ള കലർന്ന വയലറ്റ് ആയിട്ടാണ് തങ്ങൾ കാണുന്നതെന്ന് ചില വ്യക്തികൾ പറയുന്നു.[5]
  • എറിത്രോപ്സിയ: ചിലപ്പോൾ വസ്തുക്കൾ ചുവന്നതായി കാണപ്പെടും.
  • ആഴമുള്ള ആന്റീരിയർ ചേമ്പർ: ലെൻസ് ഇല്ലാത്തതിനാൽ ആന്റീരിയർ ചേംബർ ആഴമുള്ളതായിരിക്കും.
  • ഐറിഡോഡോണെസിസ്: കണ്ണിന്റെ ചലനത്തോട് ഒപ്പം വരുന്ന ഐറിസിന്റെ വൈബ്രേഷൻ ചലനമാണ് ഐറിഡോഡോണെസിസ്.
  • പുർകിഞ്ചെ ടെസ്റ്റ് രണ്ട് ചിത്രങ്ങൾ മാത്രം കാണിക്കുന്നു; അത് മുൻ‌ഭാഗത്തെയും പിൻ‌ഭാഗത്തെയും കോർണിയ പ്രതലങ്ങളിൽ നിന്നുള്ള പ്രതിഫലനം ആണ്.
  • ശസ്ത്രക്രിയ മൂലമുള്ള അഫേകിയയിൽ ഐറിഡെക്ടമി അടയാളം കാണാം.[6]
  • അസ്റ്റിഗ്മാറ്റിസം: ശസ്ത്രക്രിയ മുറിവുകൾ, പ്രധാനമായും ICCE അല്ലെങ്കിൽ ECCE ശസ്ത്രക്രിയക്ക് ശേഷം അസ്റ്റിഗ്മാറ്റിസം ഉണ്ടാകുന്നു.
Remove ads

ചികിത്സ

കണ്ണട, കൊണ്ടാക്റ്റ് ലെൻസ്, ഇൻട്രാഒക്യുലർ ലെൻസ് ഇംപ്ലാന്റേഷൻ അല്ലെങ്കിൽ റിഫ്രാക്റ്റീവ് കോർണിയൽ ശസ്ത്രക്രിയകൾ എന്നിവയിലൂടെ അഫേകിയ ശരിയാക്കാം.[1] കൃത്രിമ ലെൻസുകളുള്ള കണ്ണ് "സ്യൂഡോഫേകിക്" എന്നാണ് വിശേഷിപ്പിക്കുന്നത്.

പരാമർശങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads