അപ്പോളോ 10

From Wikipedia, the free encyclopedia

അപ്പോളോ 10
Remove ads

അമേരിക്കയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ അപ്പോളോ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി മനുഷ്യരെയും വഹിച്ചുകൊണ്ട് വിക്ഷേപിച്ച നാലാമത്തെ കൃത്രിമോപഗ്രഹമാണ് അപ്പോളോ 10. ഇത് 1969 മേയ് 18-ന് സാറ്റേൺ V എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. തോമസ് പി. സ്റ്റഫോഡ്, ജോൺ ഡബ്ല്യു. യംഗ്, യൂജിൻ എ. സെർനാൻ എന്നിവരായിരുന്നു അപ്പോളോ 10-ലെ യാത്രികർ.

വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...

മനുഷ്യരെ ചന്ദ്രനിൽ ഇറക്കുന്നതിനായി അവസാനവട്ട പരീക്ഷണങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അപ്പോളോ 10 വിക്ഷേപിച്ചത്. ഇതിലെ ലൂണാർ മൊഡ്യൂളിനെ 'സ്നൂപ്പി' എന്നും കമാൻഡ് മൊഡ്യൂളിനെ 'ചാർലി ബ്രൗൺ' എന്നും വിളിച്ചിരുന്നു.[2] ലൂണാർ മൊഡ്യൂളിനെ കമാൻഡ് മൊഡ്യൂളിൽ നിന്നു വേർപെടുത്തുന്നതിലും (ഡോക്കിംഗ്) അവയെ കൂട്ടിച്ചേർക്കുന്നതിലും (അൺഡോക്കിംഗ്) അപ്പോളോ 10 വിജയം നേടി. ചന്ദ്രോപരിതലത്തിൽ നിന്ന് 15.6 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ലൂണാർ മൊഡ്യൂളിനെ (സ്നൂപ്പി) എത്തിക്കുവാനും സാധിച്ചു. ചന്ദ്രനിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വരെയുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ[3] അപ്പോളോ 10-ലെ യാത്രികർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി.

അപ്പോളോ 10 നേടിയ വിജയത്തിനുശേഷം രണ്ടുമാസം കഴിഞ്ഞ് അപ്പോളോ 11 ദൗത്യത്തിലൂടെ മനുഷ്യരെ ആദ്യമായി ചന്ദ്രനിലിറക്കുവാനും കഴിഞ്ഞു. ചന്ദ്രനിൽ നിന്നുള്ള മടക്കയാത്രയിൽ അപ്പോളോ 10 സഞ്ചരിച്ചത് 39897 കി.മീ./മണിക്കൂർ വേഗതയിലായിരുന്നു. അന്നുവരെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ഒരു ഉപഗ്രഹം സഞ്ചരിക്കുന്ന ഏറ്റവും കൂടിയ വേഗത എന്ന പേരിൽ ഇത് ഗിന്നസ് ബുക്കിലും ഇടംനേടി.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads