അപ്പോളോ 12

രണ്ടാമത്തെ ക്രൂ മൂൺ ലാൻഡിംഗ് From Wikipedia, the free encyclopedia

അപ്പോളോ 12
Remove ads

1969 നവംബർ 14 ന് അപ്പോളോ 12 വിക്ഷേപിച്ചു. ചാൾസ് കോൺറാഡ്, അലൻ ബീൻ, റിച്ചാർഡ് ഗോർഡൻ എന്നിവരായിരുന്നു യാത്രികർ. കോൺറാഡും ബീനും നവംബർ 19 ന് ചന്ദ്രനിൽ ഇറങ്ങി. 34 [[കിലോഗ്രാം[[ പാറയും മണ്ണും ശേഖരിച്ച് ദൗത്യം വിജയകരമാക്കി പൂർത്തിയാക്കിയ ശേഷം നവംബർ 24 ന് ശാന്തസമുദ്രത്തിൽ സാമോവാ ദ്വീപിന് സമീപം അപ്പോളോ 12 നിപതിച്ചു. 7 മണിക്കൂർ 45 മിനിറ്റാണ് അപ്പോളോ 12 ലെ യാത്രികർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിനടന്നത്.

വസ്തുതകൾ Apollo 12, Mission statistics ...
Thumb
അപ്പോളോ 12 യാത്രികർ (കോൺറാഡ്, ഗോർഡൻ, ബീൻ)
Thumb
കെന്നഡി ബഹിരാകാശ നിലയത്തിൽനിന്നും അപ്പോളോ 12 കതിക്കുന്നു

109 മീ. ഉയരവും 3,280 ടൺ ഭാരവുമുള്ള സാറ്റേൺ V എന്ന റോക്കറ്റാണ് അപ്പോളോ 12-നെ വിക്ഷേപിച്ചത്. മാതൃപേടകം[1] (Yankee Clipper) റിച്ചാർഡ് എഫ്. ഗോർഡനും (Richard F.Gordon) ചാന്ദ്രപേടകം (Intrepid) അലൻ എൽ. ബീനും (Alan L. Bean) നയിച്ചു. ചാൾസ് കോൺറാഡ് ജൂനിയർ (Charles Conrad Jr) ആയിരുന്നു അപ്പോളോ 12-ന്റെ കമാൻഡർ. കോൺറാഡും ബീനും ചാന്ദ്രപേടകത്തിൽ ചന്ദ്രനിലെ കൊടുങ്കാറ്റുകളുടെ കടലിൽ[2] (Sea of Storms) ഇറങ്ങി. അവർ ചന്ദ്രനിലെ പാറകളും മണ്ണും ശേഖരിച്ചു. വിവിധോപകരണങ്ങൾ അവിടെ സ്ഥാപിച്ചു. 1967 ഏപ്രിൽ ചന്ദ്രനിൽ ഇറക്കിയ സർവേയർ-3 എന്ന പേടകം സന്ദർശിച്ച് അതിന്റെ ടെലിവിഷൻ ക്യാമറയും മറ്റു ഭാഗങ്ങളും മുറിച്ചെടുത്ത് ഭൂമിയിൽ കൊണ്ടുവന്നു. ചന്ദ്രനിലെ അന്തരീക്ഷം അവയെ എങ്ങനെ ബാധിച്ചുവെന്ന് പഠിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. നടപ്പിനിടയിൽ കോൺറാഡ് ഒരു ചരടിൽ കുടുങ്ങി നിലംപതിച്ചു. ചന്ദ്രനിലെ ആകർഷണശക്തി ഭൂമിയിലേതിന്റെ ആറിലൊന്നുമാത്രമായതിനാൽ അവിടെ വീഴുന്നവർക്ക് എഴുന്നേല്ക്കാൻ വലിയ പ്രയാസം നേരിടുമെന്നായിരുന്നു അന്നുവരെ ധരിച്ചിരുന്നത്. കോൺറാഡിന്റെ വീഴ്ചയും എഴുന്നേല്ക്കലും ഈ ധാരണ മാറ്റാൻ സഹായിച്ചു. അപ്പോളോ 12 നവംബർ 24-ന് ഭൂമിയിൽ തിരിച്ചെത്തി.

മനുഷ്യനു ചന്ദ്രനിൽ ഇറങ്ങി ഏതാനും മണിക്കൂർ കഴിച്ചുകൂട്ടാമെന്ന് അപ്പോളോ 11 തെളിയിച്ചു. എന്നാൽ അനേകം മണിക്കൂർ ചന്ദ്രനിൽ കഴിയാമെന്നും പല ജോലികളും ചെയ്യാമെന്നും അപ്പോളോ 12 വ്യക്തമാക്കി.[3]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads