മെത്രാപ്പോലീത്ത
From Wikipedia, the free encyclopedia
Remove ads
ക്രിസ്തീയ സഭകളിൽ ഒരു സഭാപ്രവിശ്യയുടെ അഥവാ മെത്രാസനത്തിന്റെ അദ്ധ്യക്ഷത വഹിക്കുന്ന ആത്മീയാചാര്യനാണ് മെത്രാപ്പോലീത്ത (ഇംഗ്ലീഷ്: Metropolitan). ഈ പദം ഗ്രീക്ക് ഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ്. സുറിയാനിയിൽ മെത്രാൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. സാധാരണയായി ഒരു അതിരൂപതയുടെ (അതിഭദ്രാസനത്തിന്റെ) അധിപനായുള്ള വലിയ മേല്പ്പട്ടക്കാരൻ അഥവാ ആർച്ച്ബിഷപ്പ് കൂടിയാണ് മെത്രാപ്പോലീത്ത. ഇങ്ങനെയുള്ള മെത്രാപ്പോലീത്തമാർ സാമന്ത ഭദ്രാസനങ്ങളിലെ (രൂപതകളിലെ) ബിഷപ്പുമാരുടെ മേലധികാരികളാണ്.
Remove ads
ഉപയോഗം
കേരളത്തിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ എന്നിങ്ങനെയുള്ള ചില സഭകൾ ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷന്മാരായ സാധാരണ ബിഷപ്പുമാരെയും മെത്രാപ്പോലീത്ത എന്ന് വിളിക്കുന്നു. ഈ സാഹചര്യത്തിൽ മെത്രാപ്പോലീത്ത എന്നത് വെറും ബിഷപ്പാണ്, ആർച്ച്ബിഷപ്പ് അല്ല. ഈ സാഹചര്യത്തിൽ ആർച്ച്ബിഷപ്പ് പദവി മെത്രാപ്പോലീത്തയേക്കാൾ ഉന്നത സ്ഥാനമാണ്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ ഭദ്രാസന അധിപന്മാർ എപ്പിസ്കോപ്പ എന്ന് അറിയപ്പെടുന്നു. കേരളത്തിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരെ മെത്രാന്മാരെന്നും ആർച്ച്ബിഷപ്പുമാരെ മെത്രാപ്പോലീത്ത എന്നും വിളിക്കുന്ന രീതിയും നിലവിലുണ്ട്.
Remove ads
ചരിത്രം
ക്രൈസ്തവ സഭകളുടെ ആദിമ കാലത്ത് തന്നെ എപ്പിസ്ക്കോപ്പാ,കശ്ശീശ്ശാ,ശെമ്മാശ്ശൻ എന്നീ പുരോഹിത സ്ഥാനങ്ങൾ രൂപപ്പെട്ടിരുന്നു.എന്നാൽ കോൺസ്റ്റന്റൈനോസ് ഒന്നാമൻ രാജാവിന്റെ കാലമായപ്പോഴേക്കും റോമാ സാമ്രാജ്യത്തിലെ പ്രധാന പട്ടണങ്ങളിലെ (മെട്രോപ്പോലീത്തൻ നഗരങ്ങളിലെ) എപ്പിസ്കോപ്പാമാരുടെ സ്ഥാനമാനങ്ങളും അധികാരങ്ങളും വർദ്ധിക്കുകയും അവർ മെത്രാപ്പോലീത്ത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.
ഇതും കൂടി കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads