അരെക്കേസീ
From Wikipedia, the free encyclopedia
Remove ads
തെങ്ങ്, ഈന്തപ്പന, മറ്റു പനകൾ. കമുക്, ചൂരലുകൾ ഉൾപ്പെടെ 200 ജനുസുകളിലായി 2600 ഓളം സ്പീഷിസുകൾ ഉള്ള ഒരു സസ്യകുടുംബമാണ് അരെക്കേസീ. (Arecaceae). മിക്കവയും ഭൂമധ്യരേഖയ്ക്കും, മധ്യരേഖയ്ക്ക് സമീപത്തുമുള്ള ചൂടുള്ള പ്രദേശത്താണ് കാണപ്പെടുന്നത്. ഈ കുടുംബത്തിലെ മിക്ക മരങ്ങളെയും അവയുടെ തലപ്പത്ത് കാണുന്ന വലിയ, നിത്യഹരിതമായ ഇലകൾ കൊണ്ട് വേർതിരിച്ചറിയാം.
ഏറ്റവും കൂടുതൽ വളർത്തുന്ന സസ്യങ്ങളിൽ മുമ്പിലാണ് ഇവയുള്ളത്. മാനവചരിത്രത്തിൽ എല്ലാം ഇവ വളരെ പ്രാധാന്യത്തോടെ ഉപയോഗിച്ചിരുന്നു. അലങ്കാരസസ്യങ്ങളായും വൈവിധ്യമായ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാനും ഈ കുടുംബത്തിലെ പല അംഗങ്ങളേയും വ്യാപകമായി ഉപയോഗിക്കുന്നു. വളരെയധികം സാമ്പത്തികപ്രാധാന്യമുള്ള ധാരാളം ചെടികൾ അരെക്കേസീ കുടുംബത്തിലുണ്ട്. [1]
മരത്തിന്റെ ഉയരവും കായകളുടെയും പൂക്കളുടെയും ഇലകളുടെയും എല്ലാം വലിപ്പം കൊണ്ട് അരെക്കേസീ കുടുംബത്തിലെ അംഗങ്ങൾ വളരെ സവിശേഷതയുള്ളവരാണ്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads