അരിസ്റ്റോലോക്കിയേസീ
From Wikipedia, the free encyclopedia
Remove ads
ഒരു സസ്യകുടുംബമാണ് അരിസ്റ്റോലോക്കിയേസീ. ഈശ്വരീകുലം എന്നും ഇതറിയപ്പെടുന്നു. ആറു ജെനുസ്സുകളിലായി നാനൂറിലധികം സ്പീഷീസുണ്ട്. ഇവയിലധികവും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മാത്രം വളരുന്നവയാണ്. ഇവ ഓഷധികളോ കട്ടികൂടിയ തണ്ടുകളോടുകൂടിയ (woody) ആരോഹികളോ ആയിരിക്കും.
Remove ads
പ്രത്യേകതകൾ
ഇതിന്റെ ഇലകൾ സരളവും ഏകാന്തരവിന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നതുമാണ്. ഇലകൾക്ക് നീണ്ട ഞെട്ടുണ്ട്. ഇവ ഹൃദയാകാരമോ മൂന്നോ അഞ്ചോ പാളി (lobes) കളായി വിഭജിക്കപ്പെട്ട പത്രപാളിയോടുകൂടിയതോ ആയിരിക്കും. ഇലകളിലും ചെടിത്തണ്ടിലും എണ്ണമയമായ കോശങ്ങളും കലകളുമുണ്ട്.
തരങ്ങൾ
അരിസ്റ്റോലോക്കിയ ജീനസ്സിന് മുന്നൂറോളം സ്പീഷീസുണ്ട്. ഇവയിലധികവും കട്ടികൂടിയ തണ്ടുള്ള ആരോഹികളാണ്. അ. ക്ളിമറ്റൈറ്റിസ് എന്ന ഓഷധിക്ക് ചിരസ്ഥായിയായ പ്രകന്ദമുണ്ട്. ഇലയുടെ കക്ഷ്യങ്ങളിൽ നിന്ന് ഒറ്റയായോ ചെറുകൂട്ടങ്ങളായോ പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങളുടെ നിറം പച്ചകലർന്ന മഞ്ഞയോ, നീല ലോഹിതമോ ശബളിതമോ (variegated) ആയിരിക്കും. പുഷ്പങ്ങൾക്ക് പലപ്പോഴും ചീഞ്ഞ മാംസത്തിന്റെ ഗന്ധമുണ്ടായിരിക്കും. ദ്വിലിംഗിപുഷ്പങ്ങളുടെ ദളാഭ പരിദളപുട (petaloid perianth) സമമിതവും മണിയുടെ ആകൃതിയിലുള്ളതുമോ (Asarum), അരിസ്റ്റോലോക്കിയയിലേതുപോലെ പിച്ചർപോലുള്ളതോ, ഏകവ്യാസ സമമിത(zygomorphine)മോ ട്യൂബു പോലെയുള്ളതോ ആയിരിക്കും. 6-36 കേസരങ്ങളുണ്ട്; ഇവ സ്വതന്ത്രമോ അല്ലെങ്കിൽ വർത്തികയുമായി സംയോജിച്ച് ശ്ലിഷ്ടദണ്ഡം (Gynostegium) പോലെയോ ആയിത്തീർന്നിരിക്കും. 1-1.5 സെ.മീ. നീളമുള്ള കായ്കൾക്ക് ആയതാകാരമോ ദീർഘവൃത്താകാരമോ ആണ്. കായ്കളുടെ ഉപരിതലം മിനുസമുള്ളതും നെടുകെ ചാലുകളുള്ളതുമാണ്. ജൂല. മുതൽ ഡി. വരെയുള്ള കാലയളവിലാണ് പുഷ്പങ്ങൾ ഉണ്ടാകുന്നത്. വിത്തുമുഖേന വംശവർധന നടത്തുന്നു.
Remove ads
ഉപയോഗങ്ങൾ
അരിസ്റ്റോലോക്കിയേസീ കുടുംബത്തിലെ ആട്ടുകൊട്ടപ്പാല, ആടുതിന്നാപ്പാല, ആടുതൊടാപ്പാല എന്നീ പേരുകളിലറിയപ്പെടുന്ന അ. ബ്രാക്ടിയോലേറ്റ, കരളകം, ഗരുഡക്കൊടി, ഈശ്വരമുല്ല എന്നീ പേരുകളിലറിയപ്പെടുന്ന കരളയം (അ. ഇൻഡിക) നിരവധി ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads