മഹാത്മാഗാന്ധിയുടെ കൊലപാതകം

സംഭവം From Wikipedia, the free encyclopedia

മഹാത്മാഗാന്ധിയുടെ കൊലപാതകം
Remove ads

1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്[1].[2] ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ചാണ് ഹിന്ദു ദേശീയവാദിയും[3], ഹിന്ദുമഹാസഭ-രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നിവയിലെ അംഗവുമായിരുന്ന[4][5][6][7][8] നാഥുറാം ഗോഡ്സെയാണ് ഈ കൊലപാതകം നടത്തിയത്[9]. വധഗൂഢാലോചനയിൽ സവർക്കർ പങ്കാളിയായിരുന്നു[10].

ഗാന്ധിജിയുടെ മരണശേഷം ആൾ ഇന്ത്യാ റേഡിയോവിലൂടെ ജവഹർലാൽ നെഹ്രു നടത്തിയ പ്രസംഗത്തിൽ നിന്ന്.
വസ്തുതകൾ മഹാത്മാഗാന്ധിയുടെ കൊലപാതകം, സ്ഥലം ...
Remove ads

കൊലപാതകശ്രമങ്ങൾ

  1. 1934-ൽ കാറിന് നേരെ ഗ്രനേഡ് ആക്രമണം[10].
  2. 1944 ജൂലൈയിൽ ഗോഡ്സെയുടെ കയ്യേറ്റശ്രമം[10].
  3. 1944 സെപ്റ്റംബറിൽ ഗോഡ്സെയുടെ നേതൃത്വത്തിൽ സായുധസംഘത്തിന്റെ ശ്രമം[10].
  4. 1946 ജൂൺ 29-ന് ഗാന്ധി യാത്ര ചെയ്ത തീവണ്ടി അപകടത്തിൽ പെടുത്താൻ ശ്രമം[10].
  5. 1948 ജനുവരി 20-ന് മദൻലാൽ പഹ്വ യുടെ കൊലപാതകശ്രമം[10].


കൊല

സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താൽ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോളാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാർത്ഥനയ്ക്കായി അനുയായികൾ കാത്തിരിക്കുന്ന പ്രാർത്ഥനാമൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകുവാൻ ഗാന്ധിജി തീരുമാനിച്ചു.

ഈ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന ആർ.എസ്.എസിൻ്റെ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെ,തൻ്റെ പോക്കറ്റിൽ കരുതിയിരുന്ന ബെറെറ്റ പിസ്റ്റൾ [11][12] ഇരുകൈയ്യുകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: "നമസ്തേ ഗാന്ധിജി". ഗാന്ധിജിയുടെ പാദം ചുംബിക്കുവാൻ അയാൾ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാൽ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റൾ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി.

"ഹേ റാം, ഹേ റാം" എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.

വധത്തിന് പിന്നിൽ പ്രവർത്തിച്ചവർ

Thumb
ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം[13].
നിൽക്കുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാർ പാഹ്വ, ദിഗംബർ രാമചന്ദ്ര ബാദ്ഗെ.
'ഇരിക്കുന്നവർ: നാരായൺ ആപ്തെ[10], വിനായക് സവർക്കർ[10], നാഥുറാം ഗോഡ്സെ(കൊലയാളി), വിഷ്ണു കാർക്കാറേ[10]
Remove ads

ലോകത്തിന്റെ പ്രതികരണം

ഗാന്ധിജിയുടെ വധം ലോകമെങ്ങും ചലനങ്ങളുണ്ടാക്കി. ഇംഗ്ലണ്ടിലെ ജോർജ്ജ് ആറാമൻ രാജാവ്, പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി, വിൻസ്റ്റൺ ചർച്ചിൽ, സ്റ്റാഫോർഡ് ക്രിപ്സ്, ജോർജ്ജ് ബർണാർഡ് ഷാ, ഹാരി എസ്. ട്രൂമാൻ എന്നിങ്ങനെ അനേകം പേർ ഡൽഹിയിലേക്ക് അനുശോചനസന്ദേശമയച്ചു.[9]

  • ഫ്രാൻസിന്റെ പ്രധാനമന്ത്രി ജോർജെസ് ബിദാർഡ് അഭിപ്രായപ്പെട്ടു
  • ഹിന്ദുസ്ഥാൻ ടൈംസ്, അന്നത്തെ മുഖപ്രസംഗം ചേർക്കുന്ന താൾ ശൂന്യമാക്കിയിട്ടുകൊണ്ട് അതിന്റെ നടുക്ക് എഴുതി.[9]

ശവസംസ്കാരം

Thumb
ഗാന്ധിജിയുടെ ശവസംസ്കാരച്ചടങ്ങ്

വെടികൊണ്ടു വീണ പൂന്തോട്ടത്തിൽ നിന്ന് ഗാന്ധിജിയുടെ മൃതദേഹം ബിർളാഹൗസിലേയ്ക്ക് മാറ്റി. അവിടെനിന്നും വിലാപയാത്രയായി യമുനാ നദിയുടെ തീരത്തെ ശ്മശാനമായ രാജ്‌ഘട്ടിലേയ്ക്ക് കൊണ്ടുപോയി. 250 പേരടങ്ങുന്ന, കര-കടൽ-വ്യോമ സൈനികരുടെ ഒരു സംഘമാണ് ശവമഞ്ചം വഹിച്ചുകൊണ്ട് പോയത്. പത്ത് ലക്ഷത്തോളം പേർ പങ്കെടുത്ത വിലാപയാത്ര ലക്ഷ്യസ്ഥാനത്തെത്താൻ അഞ്ച് മണിക്കൂറെടുത്തു.[9]

ഹൈന്ദവ പാരമ്പര്യമനുസരിച്ച്, ഗാന്ധിജിയുടെ മൂത്തപുത്രനായ ഹരിലാലിന്റെ അസാന്നിധ്യത്തിൽ ചടങ്ങുകൾ നിർവഹിക്കാൻ ചുമതലപ്പെട്ട രാംദാസാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads