ആസിയാൻ

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന From Wikipedia, the free encyclopedia

ആസിയാൻ
Remove ads

തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാന് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസ്[1]. 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബർമ (മ്യാൻ‌മാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി[2]. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ, സാമൂഹിക ഉന്നമനം, സാംസ്കാരിക പുരോഗതി, സമാധാനപാലനം, അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കൽ തുടങ്ങിയവയാണ് ആസിയാന്റെ ലക്ഷ്യങ്ങൾ.

Thumb
The flags of the ASEAN member states in their headquarters in Jakarta, Indonesia
Remove ads

ഇതും കാണുക

ഇന്ത്യ-ആസിയാൻ സ്വതന്ത്രവ്യാപാരക്കരാർ

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads