ഒറ്റവരയൻ സാർജന്റ്
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ നാട്ടിൻപുറങ്ങളിൽ അത്ര സാധാരണമല്ലാത്ത ചിത്രശലഭമാണ് ഒറ്റവരയൻ സാർജന്റ് (Athyma ranga).[1][2][3][4] വനപ്രദേശങ്ങളിലും കാവുകളിലും സാധാരണമായി ഇവ കാണപ്പെടാറുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട മറ്റ് ശലഭങ്ങളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നത് ചിറകുകളിൽ വിലങ്ങനെകാണുന്ന ഒറ്റ പട്ടയും കുറുകെയുള്ള കറുത്ത ഞരമ്പുകളും ആണ്. ലാർവ കടും പച്ചനിറത്തിൽ കാണപ്പെടുന്നു.
ഇടല (Olea dioica), മലയിലഞ്ഞി (Chionanthes mala-elangi) എന്നവയിലാണ് ലാർവകളെ കാണുന്നത്.

Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads