ബല്ലഡോണ
From Wikipedia, the free encyclopedia
Remove ads
കാശ്മീർ, സിംല, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കൃഷി ചെയ്തുവരുന്ന ഒരു ഔഷധസസ്യമാണ് ബല്ലഡോണ. ഇതിന്റെ ജന്മദേശം യൂറോപ്പാണ്. Atropa belladonna എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇതിനെ മലയാളത്തിൽ ഹൃദയപത്മം എന്നും അറിയപ്പെടുന്നു. ശരാശരി ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾ പച്ച നിറത്തിൽ ഉള്ളതും ശാഖോപശാഖകളായി കാണപ്പെടുന്നു. തണ്ടുകളിൽ സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് ഹൃദയാകാരമാണുള്ളത്. പൂക്കൾ പർപ്പിൾ നിറത്തിലും കായ്കൾ പച്ച നിറത്തിലും കാണപ്പെടുന്നു. പാകമാകുന്ന കായ്കൾ കറുപ്പു നിറവും മിനസമുള്ളതുമായിരിക്കും. ഇതിൻറെ ഇലയും കായും വളരെയധികം വിഷമയമാണ്.
Remove ads
രസഗുണങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads