ബഗാൻ
മ്യാൻമറിലെ മണ്ഡാലേയ് മേഖലയിൽ സ്ഥിതിചെയ്യുന്ന പുരാതന നഗരം From Wikipedia, the free encyclopedia
Remove ads
മ്യാൻമറിലെ മണ്ഡാലേയ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന നഗരമാണ് ബഗാൻ(ഐപിഎ: [bəɡàɴ]). യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ നഗരം ഉൾപ്പെട്ടിരിക്കുന്നു. ഒൻപതാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ഈ നഗരം ആധുനിക മ്യാൻമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ ആദ്യമായി ഏകീകരിച്ച പഗാൻ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയിൽ രാജ്യത്തിന്റെ ഉന്നതിയിൽ 4,446 ബുദ്ധക്ഷേത്രങ്ങളും പഗോഡകളും വിഹാരങ്ങളും ബഗൻ സമതലങ്ങളിൽ മാത്രം നിർമ്മിക്കപ്പെട്ടു. അതിൽ 3822 ക്ഷേത്രങ്ങളുടെയും പഗോഡകളുടെയും അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ പ്രധാന ആകർഷണമാണ് ബഗാൻ ആർക്കിയോളജിക്കൽ സോൺ[1]. ലോകത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ സൈറ്റ് ആണ് ബഗാൻ.

Remove ads
ചരിത്രം
ബർമീസ് ക്രോണിക്കിൾസ് എന്ന പേരിൽ അറിയപ്പെടുന്ന രാജകീയലിഖിതങ്ങൾ അനുസരിച്ച്, എ.ഡി രണ്ടാം നൂറ്റാണ്ടിലാണ് ബഗാൻ സ്ഥാപിതമായത്, എ.ഡി 849-ൽ ആദ്യകാലനഗരത്തിന്റെ സ്ഥാപകന്റെ 34-ാമത്തെ പിൻഗാമിയായ പൈൻബ്യ രാജാവ് കോട്ടകൾ പണിത് ഈ നഗരം സുരക്ഷമാക്കി. എന്നിരുന്നാലും ഒൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും അവസാനത്തിലും ആണ് ബഗാൻ നഗരം സ്ഥാപിതമായത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അക്കാലത്ത് നാൻഷാവോ രാജ്യത്തിൽ നിന്ന് ഇറവാഡി താഴ്വരയിൽ പ്രവേശിച്ച മ്രാന്മ വശജരാണ് ഈ നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. പത്താം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അധികാരത്തിലും സമൃദ്ധിയിലും വളർച്ച നേടിയ പ്യൂ-നഗരരാഷ്ട്രങ്ങളിൽ ഒന്നായിരുന്നു ഇത്.
1044 മുതൽ 1287 വരെ, പഗാൻ സാമ്രാജ്യത്തിന്റെ തലസ്ഥാനവും രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക നാഡീ കേന്ദ്രവുമായിരുന്നു ബഗാൻ. 250 വർഷത്തിനിടയിൽ, ബഗാന്റെ ഭരണാധികാരികളും അവരുടെ സമ്പന്നരായ പ്രജകളും 10,000 മത സ്മാരകങ്ങൾ (ഏകദേശം 1000 സ്തൂപങ്ങൾ, 10,000 ചെറിയ ക്ഷേത്രങ്ങൾ, 3000 മൃഗങ്ങൾ) സമതലങ്ങളിൽ 104 ചതുരശ്ര കിലോമീറ്റർ (40 ചതുരശ്ര മൈൽ) വിസ്തൃതിയിൽ നിർമ്മിച്ചു. ഇന്ത്യ, ശ്രീലങ്ക, ഖ്മേർ സാമ്രാജ്യം എന്നിവിടങ്ങളിൽ നിന്നുള്ള സന്യാസിമാരെയും വിദ്യാർത്ഥികളെയും ഈ നഗരം ഇക്കാലത്ത് ആകർഷിച്ചു.
മംഗോളിയൻ ആക്രമണങ്ങളെത്തുടർന്ന് 1287-ൽ പഗാൻ സാമ്രാജ്യം തകർന്നു. മെയ്ൻസേയിംഗ് രാജ്യം അപ്പർ ബർമയിലെ പുതിയ ശക്തിയായി മാറിയതോടെ 1297 ഡിസംബറിൽ ബാഗൻ ഔദ്യോഗികമായി തലസ്ഥാനനഗരമല്ലാതെയായി.[2][3]
15-ആം നൂറ്റാണ്ടിൽ ബഗൻ ഒരു മനുഷ്യവാസ കേന്ദ്രമായും, ഒരു തീർത്ഥാടന കേന്ദ്രമായും നിലനിന്നു. പതിനഞ്ചാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനുമിടയിൽ 200 ൽ താഴെ മാത്രം ക്ഷേത്രങ്ങളാണ് പുതിയതായി നിർമ്മിക്കപ്പെട്ടത്.
1904 നും 1975 നും ഇടയിൽ 400 ലധികം ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയ ബഗാനിൽ സംഭവിച്ചു. 1975 ജൂലൈ 8 ന് ഉണ്ടായ ഒരു വലിയ ഭൂകമ്പം പല ക്ഷേത്രങ്ങളെയും തകർത്തു. ബുപ്പായ പഗോഡ പോലുള്ള പല നിർമ്മിതികൾക്കും ഗുരുതരവും പരിഹരിക്കാനാകാത്തതുമായ കേടുപാടുകൾ പറ്റി. 2016 ഓഗസ്റ്റ് 24 ന് മധ്യ ബർമയിൽ ഒരു വലിയ ഭൂകമ്പമുണ്ടായപ്പോൾ, ബഗാനിൽ വീണ്ടും വലിയ നാശനഷ്ടമുണ്ടായി. ഇത്തവണ 400 ഓളം ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഇന്ന് 2229 ക്ഷേത്രങ്ങളും പഗോഡകളും അവശേഷിക്കുന്നു.
2019 ജൂലൈ 6 ന് യുനെസ്കോ ബഗാനെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.[4]
Remove ads
സ്ഥാനം
പഴയ ബഗാനെ കേന്ദ്രീകരിച്ച് കിടക്കുന്ന 13 x 8 കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ബഗാൻ ആർക്കിയോളജിക്കൽ സോൺ. വടക്ക് ന്യൂങ് യു, തെക്ക് ന്യൂ ബഗാൻ എന്നീ പ്രദേശങ്ങൾ. അപ്പർ ബർമയിലെ ഇറവാടി നദിയുടെ ഒരു വളവിലായി വിശാലമായ സമതലങ്ങളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മണ്ടാലെയുടെ തെക്ക്-പടിഞ്ഞാറ് 290 കിലോമീറ്റർ (180 മൈൽ)ത്ത്തിലും, യാങ്കോണിന് വടക്ക് 700 കിലോമീറ്റർ (430 മൈൽ) ദൂരത്തിലുമാണ് ഈ പ്രദേശം. അതിന്റെ അക്ഷാംശം 21 ° 10 'വടക്കും രേഖാംശം 94 ° 52' കിഴക്കുമാണ്.
Remove ads
നഗരവീക്ഷണം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads