ബയ്ക്കനൂർ കോസ്മോഡ്രോം
From Wikipedia, the free encyclopedia
Remove ads
ലോകത്തെ ഏറ്റവും പഴയതും വലുതുമായ ബഹിരാകാശ വിക്ഷേപണകേന്ദ്രമാണ് ബയ്ക്കനൂർ കോസ്മോഡ്രോം. [1]ത്യുറാത്തം എന്നുകൂടി പേരുള്ള ഈ ബഹിരാകാശകേന്ദ്രം കസാഖ്സ്ഥാനിലാണെങ്കിലും റഷ്യയുടെ അധീനതയിലാണ്. സോവിയറ്റ് യൂണിയന്റെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത്. അന്ന് കസാഖ്സ്ഥാൻ സോവിയറ്റ് യൂണിയനിലെ ഘടകറിപ്പബ്ലിക്കുകളിലൊന്നായിരുന്നു. സോവിയറ്റ് യൂണിയൻ പലതായി പിരിഞ്ഞപ്പോൾ കോസ്മോഡ്രോം റഷ്യയുടേതായി. 2050 വരെ കസാഖ്സ്ഥാനിൽ നിന്ന് കോസ്മോഡ്രോം നിലനിൽക്കുന്ന പ്രദേശം 11 കോടി 50 ലക്ഷം ഡോളർ പ്രതിവർഷപാട്ടത്തിന് റഷ്യ കരാർ എടുത്തിരിയ്ക്കുകയാണ്. 1955 ജൂൺ 2 ന് ദീർഘദൂരമിസൈൽ കേന്ദ്രമായാണ് സോവിയറ്റ് യൂണിയൻ ഇത് സ്ഥാപിച്ചത്. പീന്നിട് ബഹിരാകാശകേന്ദ്രമാക്കുകയും അതിനു ചുറ്റും ഒരു നഗരം നിർമ്മിച്ച് ലെനിൻസ്ക് എന്ന പേരും നൽകി. സോവിയറ്റ് വിഭജനത്തെ തുടർന്ന് റഷ്യ ഇത് ഏറ്റെടുക്കുകയും 1995 ൽ നഗരത്തിന്റെ പേര് മുൻകാല നാമമായ ബയ്ക്കനൂർ എന്നാക്കുകയും ചെയ്തു. 2004 ഡിസംബറിൽ റഷ്യയും കസാഖ്സ്ഥാനും ചേർന്ന് റഷ്യ-കസാഖ്സ്ഥാൻ ബയ്‌തെറക് എന്ന സംയുക്ത പദ്ധതിയ്ക്ക് കരാറൊപ്പിട്ടു. റഷ്യയുടെ അംഗാര റോക്കറ്റ് വിക്ഷേപിണിക്കു പ്രവർത്തിക്കാനുള്ള സ്പെയ്സ് ലോഞ്ച് കോംപ്ലക്സാണിത്. ഇരുരാജ്യങ്ങൾക്കും 50 % വീതം ഓഹരിയുള്ള പദ്ധതിയാണിത്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 90 മീറ്റർ (300 അടി) ഉയരത്തിൽ കസാഖ് സ്റ്റെപ്പിയില് സ്ഥിതി ചെയ്യുന്ന ഇത്, കിഴക്ക് അരാൽ കടലിനും വടക്ക് സിർ ദര്യയ്ക്കും 200 കിലോമീറ്റർ (120 മൈൽ) അകലെയാണ് സ്ഥ്തിചെയ്യുന്നത്. ട്രാൻസ്-അരാൽ റെയിൽവേയിലെ ഒരു സ്റ്റേഷനായ ടോറെറ്റത്തിന് സമീപമാണ് ഇത്.
1955-ൽ സോവിയറ്റ് പ്രതിരോധ മന്ത്രാലയത്തിൻറെ ഒരു ഉത്തരവ് പ്രകാരം ബൈകോണൂർ കോസ്മോഡ്രോം സ്ഥാപിക്കപ്പെട്ടു.[2] സോവിയറ്റ് ബഹിരാകാശ പരിപാടിയുടെ പ്രധാന പ്രവർത്തന കേന്ദ്രമായാണ് ഇത് ആദ്യം നിർമ്മിച്ചത്. സ്പുട്നിക് 1, വോസ്റ്റോക്ക് 1 എന്നിവയുടെ വിക്ഷേപണ കേന്ദ്രമായും ഈ കോസ്മോഡ്രോം പ്രവർത്തിച്ചിരുന്നു. വോസ്റ്റോക്ക് 1 ൻറെ പൈലറ്റ് ആയി പ്രവർത്തിക്കുകയും ബഹിരാകാശത്ത് എത്തിയ ആദ്യത്തെ മനുഷ്യനായി മാറുകയും ചെയ്ത സോവിയറ്റ് ബഹിരാകാശയാത്രികൻ യൂറി ഗഗാറിൻ്റെ ബഹുമാനാർത്ഥം രണ്ട് ദൗത്യങ്ങൾക്കും ഉപയോഗിച്ച ലോഞ്ച്പാഡിന് "ഗഗാറിൻസ് സ്റ്റാർട്ട്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[3] നിലവിലെ റഷ്യൻ മാനേജ്‌മെൻ്റിന് കീഴിൽ, തിരക്കേറിയ ബഹിരാകാശ കേന്ദ്രമായി തുടരുന്ന ബൈകോണൂർ, നിരവധി വാണിജ്യ, സൈനിക, ശാസ്ത്രീയ ദൗത്യങ്ങൾ വർഷം തോറും നടത്തുന്നു.[4][5][6]
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads