ബന്ദുങ്ങ്

From Wikipedia, the free encyclopedia

ബന്ദുങ്ങ്
Remove ads

ബന്ദുങ്ങ്(/ˈbændʊŋ/ or /ˈbɑːndʊŋ/) (Indonesian: Kota Bandung) (Dutch: Bandoeng) പടിഞ്ഞാറൻ ജാവപ്രവിശ്യയുടെ തലസ്ഥാനമാകുന്നു. ഈ നഗരമാണ് ഇന്തോനേഷ്യയുടെ ജനസംഖ്യയിൽ മൂന്നാമത്തെ വലിയ നഗരം. 2½ മില്ല്യൻ ജനസംഖ്യയുണ്ട്. ചുറ്റുപാടുമുള്ള മെട്രോപൊലിറ്റൻ പ്രദേശത്തെ ജനസംഖ്യ 8.6 മില്ല്യൻ ആണ്. സമുദ്രനിരപ്പിൽനിന്നും 768 metres (2,520 ft) ആണുയരം. തലസ്ഥാനമായ ജക്കാർത്തയുടെ തെക്കുകിഴക്കുനിന്നും 140 kilometres (87 miles) ദൂരത്തിലുള്ള ബന്ദുങ്ങിൽ മറ്റു പട്ടണങ്ങളേക്കാൾ തണുത്ത കാലാവസ്ഥയാണ്. ഈ പട്ടനം നദീതിരത്ത് അഗ്നിപർവ്വതങ്ങൾ ചുറ്റിക്കിടക്കുന്നു. പ്രകൃതിദത്തമായി ഇങ്ങനെ ബന്ദുങ്ങ് സുരക്ഷിതമായിരിക്കുന്നു.

വസ്തുതകൾ ബന്ദുങ്ങ്, Other transcription(s) ...
Remove ads

ഭൂമിശാസ്ത്രം

അഗ്നിപർവ്വതങ്ങളാൽ ചുറ്റപ്പെട്ട ബന്ദുങ്ങ് നദികളുടെ കടലിനോടു ചേരുന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഇതിലെ പ്രധാന നദി സിതാറും ആണ്.

ഈ പട്ടണത്തിന്റെ ഉത്തരഭാഗത്ത് മറ്റു ഭാഗങ്ങളേക്കാൾ മലനിരകൾ നിറഞ്ഞതാകുന്നു. അഗ്നിപർവ്വതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. തങ്കുബാൻ പെരാഹു അഗ്നിപർവ്വതം ഈ പട്ടണത്തിൽനിന്നും ഉത്തരഭാഗത്തായി കാണാം. അഗ്നിപർവ്വതപ്രവർത്തനഫലമായുണ്ടായ മണ്ണാണിവിടെയുള്ളത്. ആത് വളരെ ഫലപുഷ്ടമാണ്. നെല്ല്, പഴവർഗ്ഗങ്ങൾ, ചായ, പുകയില, കാപ്പി എന്നിവയ്ക്ക് അനുയോജ്യമായ മണ്ണായതിനാൽ ഈ പ്രദേശം കാർഷിക സമ്പന്നമാണ്. ഇവിടുത്തെ സികാപുദുങ്ങ് എന്ന നദി എത്തിക്കുന്ന അലൂവിയൽ മണ്ണ് ഫലപുഷ്ടമാണ്.

Remove ads

കാലാവസ്ഥ

മൺസൂൺ കാലാവസ്ഥയാണിവിടെ. ട്രോപ്പിക്കൽ ഉയർന്നപ്രദേശത്തുള്ള മഴക്കാടുകൾ നിറഞ്ഞതാണ്. ഉയരക്കൂടുതൽ കാരണം ബന്ദുങ്ങിൽ മറ്റു പ്രദേശങ്ങളേക്കാൾ ചൂടു കുറവാണ്. അതുപോലെ ഈർപ്പം കൂടുതലുമാകുന്നു. 23.6 °C (74.5 °F) ആണ് ശരാശരി താപനില. മധ്യഭാഗത്ത് 1000 മില്ലീമിറ്റർ മഴപെയ്യുമ്പോൾ തെക്കുകിഴക്കൻ പ്രദേശത്ത് 3500 മില്ലീമീറ്റർ മഴ ലഭിക്കുന്നു. ഏറ്റവും കുറഞ്ഞ ചൂടു 4.44 °C (40.0 °F) ആകുന്നു. വരണ്ട കാലാവസ്ഥ

കൂടുതൽ വിവരങ്ങൾ Bandung, West Java പ്രദേശത്തെ കാലാവസ്ഥ, മാസം ...
Remove ads

ചരിത്രം

പ്രാചീന ചരിത്രാതീത കാലം തൊട്ടേ ബന്ദുങ് നദീതീരത്ത് ജനവാസം ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. 1786ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിറ്റെ പ്ലാന്റേഷൻ തുടങ്ങി. അവർ അന്നത്തെ ബട്ടാവിയ എന്നരിയപ്പെടുന്ന ഇന്നത്തെ ജക്കാർത്ത, ബൊഗോർ, സിയാഞുർ, ബന്ദുങ്ങ്, സുമെദാങ്ങ്, സിറെബോൺ എന്നിവയെ കൂട്ടിയിണക്കി 1809ൽ ഒരു റോഡ് നിർമ്മിച്ചു.

ഭരണം

167.2965 km2 ആണ് ഇതിന്റെ വിസ്തീർണ്ണം. 26 ജില്ലകളായും 139 ഗ്രാമങ്ങളായും (കെകമതാൻ) തിരിച്ചിരിക്കുന്നു. ഒരു മേയർ (വാലികോട) ആണു ഭരിക്കുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads