ബെരെന്റ്സ് കടൽ

കടൽ From Wikipedia, the free encyclopedia

ബെരെന്റ്സ് കടൽmap
Remove ads

ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ബെരെന്റ്സ് കടൽ (Barents Sea Norwegian: Barentshavet; Russian: Баренцево море, Barentsevo More)[1] നേർവെയുടെയും റഷ്യയുടെയും വടക്കായി സ്ഥിതി ചെയ്യുന്നു.[2] മദ്ധ്യകാലത്തു തന്നെ റഷ്യക്കാർ മർമാൻ കടൽ എന്ന് വിളിച്ചിരുന്ന ഈ കടലിന്റെ ഇപ്പോളത്തെ പേർ ഡച്ച് നാവികനായിരുന്ന വില്ലെം ബെരെന്റ്സിന്റെ പേരിൽ നിന്നുമാണ്.

വസ്തുതകൾ ബെരെന്റ്സ് കടൽ, Location ...

താരതമ്യേന ആഴം കുറഞ്ഞ വൻകരത്തട്ടോടു കൂടിയ കടലാണ് ബെരെന്റ്സ് കടൽ. ഇതിന്റെ ശരാശരി ആഴം 230 മീറ്റർ (750 അടി) ആണ്. മത്സ്യബന്ധനത്തിനും ഹൈഡ്രോകാർബൺ പര്യവേക്ഷണത്തിനും പേരുകേട്ടതാണിത്.[3] തെക്ക് കോല മുനമ്പ് പടിഞ്ഞാറ് നോർവീജിയൻ കടൽ,വടക്ക് പടിഞ്ഞാറ് സ്വാൾബാഡ് ദ്വീപസമൂഹം, വടക്ക് കിഴക്ക് ഫ്രാസ് ജൊസെഫ് ലാന്റ് കിഴക്ക് നൊവായ സെമ്ല്യ എന്നിവയ്ക്കിടയിലായി ബെരെന്റ്സ് കടൽ സ്ഥിതിചെയ്യുന്നു. ബെരെന്റ്സ് കടലിലെ കാര കടലിൽനിന്നും വേർതിരിക്കുന്ന ദ്വീപുകളായ നൊവായ സെമ്ല്യ, യുറാൾ പർവ്വതനിരകളുടെ അറ്റമാണ്.

Remove ads

ഭൂമിശാസ്ത്രം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads