ബീവർ
From Wikipedia, the free encyclopedia
Remove ads
കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവി. അണക്കെട്ട് നിർമ്മാണത്തിൽ അതിവിദഗ്ദ്ധരാണ് ബീവറുകൾ. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് മരങ്ങൾ മുറിച്ച് കാട്ടിൽ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിർത്തി അതിനു നടുവിൽതന്നെ ബീവറുകൾ വീടും ഒരുക്കും. മരച്ചില്ലകളും ചെളിയും ഉപയോഗിച്ചാണ് വീടുനിർമ്മാണം.ജലത്തിനടിയിലാണ് വീടിന്റെ വാതിൽ. മഞ്ഞുകാലത്ത് ജലം ഉറഞ്ഞ് ഐസാകുമ്പോൾ പോലും ജലാശയത്തിനടിയിലേക്കും ഭക്ഷണക്കലവറയിലേക്കും പോവാനുള്ള മാർഗ്ഗങ്ങളും ബീവർ വീടുനിർമ്മിക്കുമ്പോഴേ ഉണ്ടാക്കും. മഞ്ഞുകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ രക്ഷിക്കാൻ മാർഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയും. കാട്ടിലെ എഞ്ചിനീയർ എന്ന വിശേഷണത്തിനു ബീവർ തികച്ചും യോഗ്യൻ തന്നെയാണ്.[1] കാനഡയുടെ ദേശീയ മൃഗമാണ് ബീവർ.
Remove ads
ഭക്ഷണം
മരപ്പട്ട, വേര്, ഇല, ചെറിയ കമ്പുകൾ എന്നിവ കരണ്ടു തിന്നുന്നു.[2]
പാരിസ്ഥിക പ്രാധാന്യം

തണ്ണീർത്തടങ്ങളിലെ ജലജഭ്യത കൂട്ടാൻ ബീവറുകളുടെ അണക്കെട്ടുകൾക്ക് കഴിവുണ്ട്.[3]
ചിത്രശാല
- ബീവറിന്റെ അസ്ഥികൂടം
പുറമേക്കുള്ള കണ്ണികൾ
Castor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads