ബെങ്കുളു

From Wikipedia, the free encyclopedia

ബെങ്കുളു
Remove ads

ബെങ്കുളു, ചരിത്രപരമായി ബെൻകൂളെൻ അല്ലെങ്കിൽ ബ്രിട്ടീഷ് ബെൻകൂളെൻ[5][6] ഇന്തോനേഷ്യയിലെ പ്രവിശ്യകളിൽ ഒന്നാണ്. ഇത് സുമാത്രയുടെ തെക്ക്പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്നു. തെക്കൻ സുമാത്രായിൽനിന്ന് (സുമാത്ര സെലാറ്റൻ) മുൻകാല ബെങ്കുളു റെസിഡൻസി പ്രദേശത്തെ വേർപെടുത്തി 1968 നവംബർ 18 നാണ് ഈ പ്രവിശ്യ രൂപവൽക്കരിച്ചത്. 19,813 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ വടക്കു ഭാഗത്ത് പടിഞ്ഞാറൻ സുമാത്രയും (സുമാത്ര ബാരറ്റ്), വടക്കുകിഴക്ക് ജാംബിയും, തെക്കുകിഴക്ക് ലാംമ്പങ്ങും, കിഴക്ക് സുമാത്രയും (സുമാത്ര സെലത്താൻ), വടക്കുപടിഞ്ഞാറ്, തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ് ദിശകളിൽ ഇന്ത്യൻ മഹാസമുദ്രവുമാണ് അതിരുകൾ.

വസ്തുതകൾ ബെങ്കുളു, Country ...

ബെങ്കുളു പ്രാദേശിക വിസ്തീർണ്ണമനുസരിച്ച് 25 ആമത്തെ വലിയ പ്രവിശ്യയാണ്. ഇത് 9 റീജൻസികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രത്യക നഗരമായ ബെങ്കുളുവാണ് തലസ്ഥാനവും വലിയ നഗരവും. ഇന്തോനേഷ്യയിലെ ജനസംഖ്യയനുസരിച്ച് 26 ആം സ്ഥാനമുള്ള പ്രവിശ്യയാണിത്.

Remove ads

ചരിത്രം

Thumb
സാരങ് (മലയ്‌ജനതയുടെ ദേശീയവേഷം) ധരിച്ച യൂറോപ്യൻ വനിതകൾ മാൾബറോ ദുർഗ്ഗത്തിനു മുന്നിൽ.

എട്ടാം നൂറ്റാണ്ടിൽ ബുദ്ധമതത്തിനു പ്രാമുഖ്യമുള്ള ശ്രീവിജയ സാമ്രാജ്യത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രദേശം രൂപം കൊണ്ടത്. എന്നാൽ ഈ തെക്കുപടിഞ്ഞാറൻ സുമാത്രൻ പ്രദേശം, സമീപത്തുള്ള പലെമ്പാങ് അല്ലെങ്കിൽ ജാംബി  സുൽത്താനേറ്റുകളേപ്പോലെ ഒരിക്കലും ഏതെങ്കിലും വലിയ പ്രാദേശിക രക്ഷാധികാരികളുടെ കീഴിലായിട്ടില്ല.

സുങ്കായ് സെററ്റ്, സെലെബാർ, പാറ്റ് പെറ്റുലായി, ബാലായി ബണ്ടർ, സുൻഗായ് ലെമൗ, സെകിരിസ്, ഗെഡങ് അഗങ്, മരാവു റിയാംഗ് തുടങ്ങി വംശീയതയെ അടിസ്ഥാനമാക്കിയുള്ള ഏതാനും ചെറു 'കേഡുത്വാനുകളാണ്' ഇവിടെ നിലനിന്നിരുന്നത്. ഒരു കാലഘട്ടത്തിൽ ഇത് പടിഞ്ഞാറൻ ജാവയിൽനിന്നുള്ള ബാന്റൻ സുൽത്താനേറ്റിന്റെ ഒരു സാമന്ത മേഖല ആയിരുന്നു. പതിനേഴാം നൂറ്റാണ്ടുമുതൽ ഇതു മിൻങ്കബൗവിന്റെ ഇന്ദ്രപുര സുൽത്താനേറ്റാണ് (ഇന്നത്തെ പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ പിസിസിർ സെലത്താൻ) ഭരിച്ചിരുന്നത്.

1596 ൽ ഈ പ്രദേശത്തെത്തിയ ആദ്യ യൂറോപ്യൻ പര്യവേക്ഷകർ പോർട്ടുഗീസുകാരും അവരെ പിന്തുടർന്ന് എത്തിയ ഡച്ചുകാരുമായിരുന്നു. 1685 ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബെങ്കുളുവിൽ (ബെൻകൂളൻ) ഒരു കുരുമുളക് വ്യാപാര കേന്ദ്രവും സൈനികപ്പാളയവും സ്ഥാപിച്ചു. 1714 ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച മാൾബറോ കോട്ട ഇന്നും നിലനിൽക്കുന്നു. വ്യാപാര പാളയം ബ്രിട്ടീഷുകാർക്ക് ഒരിക്കലും ലാഭകരമാല്ലായിരുന്നു. ഇതിന്റെ സ്ഥാനം യൂറോപ്യന്മാർക്ക് അസുഖകരമായതും വാങ്ങാൻ ആവശ്യമായ കുരുമുളക് കണ്ടെത്തുന്നതിനുള്ള പ്രയാസങ്ങളുമായിരുന്നു ഇതിനു കാരണം. ശേഷം ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ ഈസ്റ്റ് ഇന്ത്യാമാൻ യാനങ്ങൾക്കായി വല്ലപ്പോഴും പ്രവർത്തിക്കുന്ന ഒരു തുറമുഖമായി മാറി.

അവശിഷ്ട സുമാത്രയും ഇന്തോനേഷ്യയുടെ ഭൂരിഭാഗവും ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ നിയന്ത്രണത്തിലും ഇതിന് അപവാദമായി 1824 ൽ ഒരു ആംഗ്ലോ-ഡച്ച് ഉടമ്പടി നിലവിൽവരുന്നതുവരെ ബെങ്കുളു മാത്രം ബ്രിട്ടീഷ് (ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ) നിയന്ത്രണത്തിലുമായിരുന്നു. സർ സ്റ്റാംഫോർഡ് റാഫിൾസിനേപ്പോളെ മറ്റു ബ്രിട്ടീഷ് ഗവർണർമാരും ഇവിടെയായിരുന്നു നിലയുറപ്പിച്ചിരുന്നത്. അതുപോലെ നിരവധി സ്മാരകങ്ങളും ദുർഗ്ഗങ്ങളും ഇവിടെയുണ്ടായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നിട്ടും  ബ്രിട്ടീഷുകാർ ഇവിടെ പിടിച്ചു നിൽക്കുകയും 1824-ൽ ആംഗ്ലോ-ഡച്ച് ഉടമ്പടിയുടെ ഭാഗമായി മലാക്കയ്ക്കു പകരം ഈ പ്രദേശം ഡച്ചുകാർക്ക് കൈമാറുന്നതുവരെ തങ്ങളുടെ സാന്നിധ്യം ഏകദേശം 140 വർഷത്തോളം നിലനിർത്തുകയും ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പനീസ് സേന അധിനിവേശം നടത്തുന്നതുവരെ ബെങ്കുളു ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായി തുടർന്നു.

1930-കളിൽ ഡച്ചുകാർ സുകാർണോയെ തടവിൽ പാർപ്പിച്ചകാലത്ത്,  ഇന്തോനേഷ്യയിലെ ഭാവി പ്രസിഡന്റ് ബെങ്കളയിൽ ചുരുങ്ങിയ കാലം ജീവിച്ചിരുന്നു. ഇവിടെവച്ച് അദ്ദേഹം തന്റെ പത്നി ഫത്മാവതിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ നിരവധി കുട്ടികൾക്കു ജന്മം നൽകുകുയും ചെയ്തു. ഇവരിലൊരാളായിരുന്ന മേഗാവതി സുകാർണോപുത്രി, ഇന്തോനേഷ്യയിലെ ആദ്യ വനിതാ പ്രസിഡന്റായിത്തീർന്നു.

സ്വാതന്ത്ര്യത്തിന്റെ ആദ്യകാലങ്ങളിൽ ബെങ്കുളു, പഴയ തെക്കൻ സുമാറ്റെറാ പ്രവിശ്യയിൽ ലാമ്പങ്, ബങ്കാ-ബെലിറ്റങ് ദ്വീപസമൂഹം, തെക്കൻ സുമാത്ര റെസിഡൻസി എന്നിവയോടൊപ്പം ഉൾപ്പെടുത്തിയിരുന്നു. 1968 ൽ 26  ആമത്തെ പ്രവിശ്യയെന്ന നിലയിൽ അവസാന പ്രവിശ്യയായ കിഴക്കൻ തിമൂർ രൂപീകരിക്കുന്നതിനു തൊട്ടുമുമ്പായി ഇതു പ്രവിശ്യാ പദവി നേടി.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads