ബേപ്പൂർ

കോഴിക്കോട് ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

ബേപ്പൂർ
Remove ads

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ് ബേപ്പൂർ. പണ്ട് വയ്പ്പുര, വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂർ അറിയപ്പെട്ടിരുന്നു. മലബാർ ആക്രമിച്ച് കീഴടക്കിയ ടിപ്പുസുൽത്താൻ ബേപ്പൂരിന്റെ പേര് “സുൽത്താൻ പട്ടണം” എന്നു മാറ്റി.[അവലംബം ആവശ്യമാണ്] ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെയുണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മദ്ധ്യപൂർവ്വ ദേശങ്ങളുമായി ബേപ്പൂർ തുറമുഖത്തിൽ നിന്ന് ചരക്കു ഗതാഗതം ഉണ്ടായിരുന്നു. ഉരുക്കൾ (തടി കൊണ്ടുളള കപ്പലുകൾ)‍ ഉണ്ടാക്കുന്നതിനും പ്രശസ്തമായിരുന്നു ബേപ്പൂർ. അറബി വ്യാ‍പാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാര നൌകകളായി ഉപയോഗിക്കുന്നു.

വസ്തുതകൾ ബേപ്പൂർ, രാജ്യം ...

കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദിയായ ചാലിയാർ ബേപ്പൂരിലൂടെ ഒഴുകുന്നു.

Thumb
നിർമ്മാണത്തിലുള്ള ഒരു ഉരു-ബേപ്പൂർ
Remove ads

ഭൂമിശാസ്ത്രം

ബേപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 11.18 ഡിഗ്രി വടക്ക്, 75.82 ഡിഗ്രി കിഴക്കായി ആണ്. 11.18°N 75.82°E / 11.18; 75.82[1]. കടൽനിരപ്പിൽ നിന്ന് 1 മീറ്റർ മാത്രം ഉയരെയാണ് ബേപ്പൂർ.

Thumb
ബേപ്പൂരിലെ രാവിലെ മീൻ കച്ചവടം

ജനസംഖ്യ

2001-ലെ ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് ബേപ്പൂരിലെ ജനസംഖ്യ 66,883 ആണ്. ജനസംഖ്യയിൽ 49% പുരുഷൻ‌മാരും 51% സ്ത്രീകളും. ബേപ്പൂരിലെ സാക്ഷരതാ നിരക്ക് 81% ആണ്. ഇത് ദേശീയ സാക്ഷരതാ നിരക്കായ 59.5%-നെ ക്കാളും വളരെ ഉയർന്നതാണ്. ജനസംഖ്യയുടെ 13%-വും 6 വയസ്സിനു താഴെയുള്ള കുട്ടികളാണ്. [2]


അനുബന്ധം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads