ബൈനോക്കുലർ റിവാൾറി
From Wikipedia, the free encyclopedia
Remove ads
ഒരു കണ്ണിലേതിൽ നിന്ന് വ്യത്യസ്തമായ ഒരു ചിത്രം മറ്റൊന്നിലേക്ക് അവതരിപ്പിക്കപ്പെടുമ്പോൾ (ഡൈകോപ്റ്റിക് പ്രസന്റേഷൻ എന്നും അറിയപ്പെടുന്നു), രണ്ട് ചിത്രങ്ങൾ സൂപ്പർഇമ്പോസായി കാണുന്നതിന് പകരം, ഒരു ചിത്രം കുറച്ച് നിമിഷത്തേക്ക് കാണും,[1] പിന്നെ മറ്റൊന്ന്, പിന്നെ ആദ്യത്തേത് എന്നിങ്ങനെ കാണുന്ന കാഴ്ചയുടെ ഒരു പ്രതിഭാസമാണ് ബൈനോക്കുലർ റിവാൾറി.

വ്യത്യസ്ത ഓറിയന്റേഷനുള്ള വരകൾ പോലുള്ള ലളിതമായ ഉത്തേജകങ്ങൾ, വ്യത്യസ്ത അക്ഷരങ്ങൾ പോലുള്ള സങ്കീർണ്ണമായ ഉത്തേജനങ്ങൾ, അല്ലെങ്കിൽ മുഖത്തിന്റെയും വീടിന്റെയും പോലെയുള്ള തീർത്തും വ്യത്യസ്തമായ ചിത്രങ്ങൾ ഉൾപ്പെടെ മതിയായ വ്യത്യാസമുള്ള ഏത് ഉത്തേജകങ്ങൾക്കിടയിലും ബൈനോക്കുലർ റിവാൾറി സംഭവിക്കുന്നു.[2] പക്ഷെ, ഇമേജുകൾ തമ്മിലുള്ള വളരെ ചെറിയ വ്യത്യാസങ്ങൾ, കാഴ്ചയുടെ ഏകത്വവും സ്റ്റീരിയോപ്സിസും സാധ്യമാക്കുന്നു.
Remove ads
തരങ്ങൾ
കണ്ണുകളിൽ അവതരിപ്പിക്കുന്ന ഇമേജുകൾ അവയുടെ രൂപരേഖയിൽ മാത്രം വ്യത്യാസപ്പെടുമ്പോൾ, ബൈനോക്കുലർ കോണ്ടൂർ റിവാൾറി എന്ന് വിളിക്കുന്നു. കണ്ണുകളിൽ അവതരിപ്പിച്ച ഇമേജുകൾ അവയുടെ വർണ്ണങ്ങളിൽ മാത്രം വ്യത്യാസപ്പെടുമ്പോൾ, അത് ബൈനോക്കുലർ കളർ റിവാൾറി എന്ന് വിളിക്കുന്നു. ചിത്രങ്ങളുടെ ലൈറ്റ്നസ് മാത്രം വ്യത്യാസപ്പെടുമ്പോൾ, ബൈനോക്കുലർ ലസ്റ്റർ ദൃശ്യമാകും. ഒരു കണ്ണിൽ ചിത്രവും മറ്റൊന്നിൽ ഒരു ശൂന്യമായ ഫീൽഡും അവതരിപ്പിക്കുമ്പോൾ, ചിത്രം സാധാരണയായി തുടർച്ചയായി കാണപ്പെടും. ഇതിനെ കോണ്ടൂർ ഡോമിനൻസ് എന്ന് വിളിക്കുന്നു. എന്നിരുന്നാലും, ഇടയ്ക്കിടെ, ശൂന്യമായ ഫീൽഡ്, അല്ലെങ്കിൽ ഒരു അടഞ്ഞ കണ്ണിന്റെ ഇരുണ്ട ഫീൽഡ് പോലും ദൃശ്യമാകാം. ശൂന്യമായ ഫീൽഡിലേക്ക് മറ്റൊരു ചിത്രം അവതരിപ്പിക്കുന്നത് സാധാരണയായി ആ ചിത്രം ഉടനടി കാണുന്നതിന് കാരണമാകുന്നു. ഇതിനെ ഫ്ലാഷ് സപ്രഷൻ എന്ന് വിളിക്കുന്നു.
Remove ads
ചരിത്രം
പോർട്ട (1593, വേഡ് 1996 ൽ സൂചിപ്പിച്ചതുപോലെ) ആണ് ബൈനോകുലർ റിവാൾറി കണ്ടുപിടിച്ചത്. അദ്ദേഹം ഒരു പുസ്തകം ഒരു കണ്ണിനു മുന്നിലും, മറ്റൊന്ന് മറ്റേ കണ്ണിനു മുന്നിലും പിടിച്ചു വായിക്കാൻ ശ്രമിച്ചു. ഒരു സമയം ഒരു പുസ്തകത്തിൽ നിന്ന് തനിക്ക് വായിക്കാൻ കഴിയുമെന്നും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന് കാഴ്ച ഒന്നിൽ നിന്ന് പിൻവലിച്ച് മറ്റൊന്നിലേക്ക് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. വേഡ് 1998 ൽ രേഖപ്പെടുത്തിയത് അനുസരിച്ച്, ബൈനോക്കുലർ കളർ റിവാൾറി ആദ്യമായി റിപ്പോർട്ട് ചെയ്തത് ലെ ക്ലർക്ക് (1712) ആണ്. ഡെസാഗിലിയേഴ്സും (1716) ഒരു ചരിഞ്ഞ കണ്ണാടിയിലെ ബെവലിൽ സ്പെക്ട്രയിൽ നിന്ന് നിറങ്ങൾ കാണുമ്പോൾ ഇത് സംഭവിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കളർ, കോണ്ടൂർ റിവാൾറികളുടെ വ്യക്തമായ ആദ്യകാല വിവരണം ഡ്യുട്ടോറുടേതാണ്. കളർ റിവാൾറി അനുഭവിക്കാൻ ഡ്യൂട്ടോർ, വ്യത്യസ്ത വർണ്ണത്തിലുള്ള തുണികൾ അല്ലെങ്കിൽ വ്യത്യസ്ത വർണ്ണത്തിലുള്ള ഗ്ലാസ് കഷ്ണങ്ങൾ, കണ്ണുകൾ കൺവർജ് ചെയ്യുകയോ ഡൈവർജ് ചെയ്യുകയോ ചെയ്ത് (മാജിക് ഐ സ്റ്റീരിയോഗ്രാമുകൾ കാണുന്നതിന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു തരം ഫ്രീ ഫ്യൂഷൻ) നിരീക്ഷിച്ചു. അതേപോലെ കോണ്ടൂർ റിവാൾറി അനുഭവിക്കാൻ ഡ്യൂട്ടോർ വീണ്ടും ഒരു കണ്ണിന് മുന്നിൽ ഒരു പ്രിസം അല്ലെങ്കിൽ കണ്ണാടി ഉപയോഗിച്ച് വ്യത്യസ്ത വസ്തുക്കൾ പ്രദർശിപ്പിച്ച് അവയുടെ സംയോജനം നിരീക്ഷിച്ചു. ഇംഗ്ലീഷിലെ റിവാൾറിയുടെ ആദ്യത്തെ വ്യക്തമായ വിവരണം ചാൾസ് വീറ്റ്സ്റ്റോണിന്റേത് (1838) ആണ്. രണ്ട് കണ്ണുകൾക്ക് വ്യത്യസ്ത ഇമേജുകൾ അവതരിപ്പിക്കുന്നതിനായി (വീറ്റ്സ്റ്റോണിന്റെ കാര്യത്തിൽ കണ്ണാടികൾ ഉപയോഗിച്ച്) സ്റ്റീരിയോസ്കോപ്പ് എന്ന ഒപ്റ്റിക്കൽ ഉപകരണം വീറ്റ്സ്റ്റോൺ കണ്ടുപിടിച്ചു.
Remove ads
മറ്റ് ഇന്ദ്രിയങ്ങൾ
രണ്ട് ചെവികളിലേക്കും[3] അല്ലെങ്കിൽ രണ്ട് നാസാരന്ധ്രങ്ങളിലേക്കും പരസ്പരവിരുദ്ധമായ ഇൻപുട്ടുകൾ നൽകിയാൽ, ഓഡിറ്ററി അല്ലെങ്കിൽ ഓൾഫാക്ടറി റിവാൾറി ഉണ്ടാകാം.[4]
ഇതും കാണുക
- ബൈനോക്കുലർ സമ്മേഷൻ
- ക്വാണ്ടം ഫോർമാലിസം വിവരിച്ച ബൈനോക്കുലർ റിവാൾറി
- ബൈനോക്കുലർ വിഷൻ
- ഡിപ്ലോപ്പിയ
പരാമർശങ്ങൾ
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads