ജീവചരിത്രം
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പ്രസിദ്ധീകരിച്ച വിവരണം From Wikipedia, the free encyclopedia
Remove ads
ഒരാളുടെ ജീവിതകാലത്തെയും ജീവിത സംഭവങ്ങളും അടങ്ങുന്ന പുസ്തക രൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, ചലച്ചിത്ര രൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് ജീവചരിത്രം എന്നു പറയുന്നത്. ഇത് ചെറിയ തോതിലുള്ള വിശദീകരണമല്ല, മറിച്ച് വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി എഴുതുന്നതാണ്. എന്നാൽ കെട്ടുകഥകളോ, കല്പിത കഥാപാത്രങ്ങലോ ഇതിൽ ഉണ്ടായിരിക്കുകയില്ല. ഒരാൾ സ്വന്തം ജീവചരിത്രം എഴുതിയാൽ അതിനെ ആത്മകഥ എന്നു പറയുന്നു. ആത്മകഥയിൽ ഒരാൾ സ്വന്തം ജീവിതകഥ പറയുന്നു. എന്നാൽ ജീവചരിത്രത്തിൽ ഒരാൾ മറ്റൊരാളുടെ ജീവിതവൃത്താന്തമാണു വിവരിക്കുന്നത്. ജീവചരിത്രം ചരിത്രത്തോടു ഗാഢമായ ബന്ധം പുലർത്തുന്നു. ആദ്യകാലങ്ങളിൽ ചരിത്രം തന്നെ സമുന്നതരായവ്യക്തികളുടെ ജീവിതകഥയോടു ഘടിപ്പിച്ചാണു എഴുതിവന്നിട്ടുള്ളത്.
Remove ads
പ്രാചീന ജീവചരിത്രങ്ങൾ
ഇതിഹാസങ്ങളുടെയും ചരിത്രവിവരണങ്ങളുടേയും അംശങ്ങളെന്ന നിലവിട്ട് ജീവചരിത്രം അതിന്റേതായ പ്രത്യേക രൂപം പ്രാപിച്ചത് ചൈനയിലാണു[1]. ഏതാണ്ട് രണ്ടായിരം വർഷത്തെ പഴക്കമുണ്ട് ചൈനീസ് ചരിത്രരചനയ്ക്കും, ജീവചരിത്ര രചനയ്ക്കും. ഗ്രീക്കുഭാഷയിൽ പ്ലൂട്ടാർക്കാണു (ഏ.ഡി. 46-120) ലക്ഷണമൊത്ത ജീവചരിത്രങ്ങൾ ആദ്യം എഴുതിയത്. അദ്ദേഹം ഗ്രീസിലും റോമിലും ജീവിച്ചിരുന്ന 50 പ്രശസ്തവ്യക്തികളുടെ ജീവചരിത്രങ്ങൾ എഴുതി.
ലത്തീനിൽ ക്രിസ്തുവിനു മുമ്പുതന്നെ ജീവചരിത്രങ്ങളുണ്ടായി. ധന്യപുരുഷന്മാർ(Illustrious Men) എന്ന പേരിൽ കോർണീലിയസ് നീപ്പസ് (ബി.സി. 99-ൽ) ജീവചരിത്രങ്ങൾ എഴുതി.
Remove ads
ഇംഗ്ലീഷിൽ
ഇംഗ്ലീഷിൽഏഴാം നൂറ്റാണ്ടോടു കൂടിയാണു ജീവചരിത്രശാഖയുടെ വളർച്ച ആരംഭിച്ചത്. വിശുദ്ധവ്യക്തികളുടെ ചരിതങ്ങളാണു ഇതിനു വഴിതെളിച്ചത്. എ.ഡി. 690-ൽ അഡമ്നൻ എഴുതിയ സെയിന്റ് കൊളംബൊയുടെ ചരിത്രവും ആൽഡം രചിച്ച പ്രശസ്ത കന്യകമാരുടെ ചരിത്രവുമാണു ഇവയിൽ പ്രധാനം. 12ആം നൂറ്റാണ്ടോടുകൂടി ഇംഗ്ലീഷ് ജീവചരിത്രസമ്പ്രദായം കൂടുതൽ വികസിച്ചു. 1557-ൽ കാവെൻഡിഷ് എഴുതിയ കാർഡിനൽ വൂൾസിയുടെ ജീവിതകഥയും വില്യം റോപ്പർ രചിച്ച തോമസ് മൂറിന്റെ ജീവ ചരിത്രവും ശ്രദ്ധേയങ്ങളായി. 1683-ലാണു പ്ലൂട്ടാർക്കിന്റെ ജീവചരിത്രപരമ്പര ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെട്ടത്. 18ആം നൂറ്റാണ്ടിൽ ലഘുജീവചരിത്ര സമ്പ്രദായവും ആരംഭിച്ചു.
20ആം നൂറ്റാണ്ടിന്റെ ആരംഭത്തിലാണു എഡ്മണ്ട് ഗോസ്സിന്റെ അച്ഛനും മകനും എഴുതപ്പെട്ടത്. 1918-ൽ ലിറ്റൻ സ്ട്രാച്ചിയുടെ എമിനെന്റ് വിക്ടോറിയൻസ് എന്ന ഗ്രന്ഥം ലോകജീവചരിത്ര സാഹിത്യത്തിൽ ഒരു വഴിത്തിരിവായി.
Remove ads
ഇന്ത്യയിൽ
ബാണഭട്ടന്റെ ഹർഷചരിതം സംസ്കൃതത്തിലാണു രചിക്കപ്പെട്ടിട്ടുള്ളത്. എന്നാൾ പാശ്ചാത്യ ജീവചരിത്രങ്ങളുടെ മാതൃക ഇരുപതാം നൂറ്റാണ്ടോടുകൂടി മാത്രമേ ഇന്ത്യയിലെഴുതപ്പെട്ടു തുടങ്ങിയുള്ളൂ. ശിവജിവിജയം എന്ന ഗ്രന്ഥം ജയ്പൂരിലെ അംബികാദത്തവ്യാസൻ എഴുതി പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമാണു. ആന്ധ്രക്കാരനും സംസ്കൃതപണ്ഢിതനുമായ കാശി കൃഷ്ണാചാര്യ വാല്മീകിയുടെ ചരിത്രത്തെ ആസ്പദമാക്കി ഒരു ലളിതഗ്രന്ഥം 1957-ൽ രചിക്കുകയുണ്ടായി. ഇതു സംസ്കൃതത്തിലായിരുന്നു. ശ്രീനഗറിൽ ഏതാനും കാശ്മീരി സിദ്ധന്മാരുടെ ചരിത്രങ്ങളും പ്രസിദ്ധീകൃതമായി. ചെന്നൈയിൽ(മദിരാശി) പി. പഞ്ചാപകേശശാസ്ത്രി, ശ്രീരാമകൃഷ്ണപരമഹംസന്റെ ജീവചരിത്രം (1937) പ്രസിദ്ധീകരിച്ചു. ബാംഗ്ലൂരിലെ കെ.എസ്. നാഗരാജൻ വിവേകാനന്ദചരിത മെഴുതി അമൃതവാണിയിൽ പ്രസിദ്ധീകരിച്ചു.
മലയാളത്തിൽ
തിരുവനന്തപുരത്ത് നീലകണ്ഠശാസ്ത്രി യേശുക്രിസ്തുവിന്റെ ചരിത്രമെഴുതി. തിരുവിതാംകൂറിലെ വിശാഖം തിരുനാൾ മഹാരാജാവിനെ ആസ്പദമാക്കി കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എഴുതിയതാണു വിശാഖവിജയം മഹാകാവ്യം. ഇതു പദ്യരൂപത്തിലായിരുന്നു. വടക്കൻപാട്ടുകളിലും മറ്റും തച്ചോളി ഒതേനൻ, ആരോമൽ ചേകവർ മുതലായവരുടെ വീര അപദാനങ്ങൾ വർണ്ണിച്ചിരുന്നുവെങ്കിലും ഇതൊന്നും ജീവചരിത്രസങ്കല്പത്തിലുള്ള കൃതികളായിരുന്നില്ല.
മലയാളത്തിൽ എഴുതപ്പെട്ട ചില ജീവചരിത്രങ്ങൾ
Remove ads
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads