മങ്ങിയ കാഴ്ച

കാഴ്ചയുടെ കൃത്യത കുറയുകയും ദൂരെയോ അടുത്തോ ഉള്ള മികച്ച വിശദാംശങ്ങൾ തിരിച്ചറിയും കൂടുതൽ പ്രയാ From Wikipedia, the free encyclopedia

മങ്ങിയ കാഴ്ച
Remove ads

കാഴ്ചയുടെ കൃത്യത കുറയുകയും ദൂരെയോ അടുത്തോ ഉള്ള മികച്ച വിശദാംശങ്ങൾ തിരിച്ചറിയാൻ കൂടുതൽ പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന ഒരു നേത്ര ആരോഗ്യ സംബന്ധിയായ ലക്ഷണമാണ് കാഴ്ചയുടെ മങ്ങൽ എന്ന് അറിയപ്പെടുന്നത്.

Thumb
ചേരുവകളുടെ പട്ടികയിലെ ചെറിയ പ്രിന്റ് ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമാണ്
വസ്തുതകൾ മങ്ങിയ കാഴ്ച, സ്പെഷ്യാലിറ്റി ...
Remove ads

കാരണങ്ങൾ

കാഴ്ച മങ്ങുന്നതിന് നിരവധി കാരണങ്ങളുണ്ട്:

  • അപവർത്തന ദോഷങ്ങൾ: ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം പോലുള്ള അപവർത്തന ദോഷങ്ങൾ ദൂര കാഴ്ച മങ്ങുന്നതിന് കാരണമാകും. [1] ലോകമെമ്പാടുമുള്ള കാഴ്ചവൈകല്യത്തിന്റെ പ്രധാന കാരണമാണിത്. [2] ബന്ധപ്പെട്ട ആംബ്ലിയോപിയ ഇല്ലെങ്കിൽ, അപവർത്തന ദോഷങ്ങൾ മൂലമുണ്താകുന്ന കാഴ്ച മങ്ങൽ തിരുത്തൽ ലെൻസുകളോ റിഫ്രാക്റ്റീവ് ശസ്ത്രക്രിയകളോ ഉപയോഗിച്ച് സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകും.
  • അക്കൊമഡേഷൻ്റെ ഫിസിയോളജിക്കൽ അപര്യാപ്തത മൂലം ഉണ്ടാകുന്ന വെെള്ളെഴുത്ത് (വയസ്സ് കൂടുന്നതിന് അനുസരിച്ച് അക്കൊമഡേഷൻ കുറയുന്നു) ആണ് പ്രായമായവരിൽ സമീപ കാഴ്ചയിൽ മങ്ങൽ ഉണ്ടാകാനുള്ള പ്രധാന കാരണം. [3] സമീപ കാഴ്ചയുടെ വൈകല്യത്തിന്റെ മറ്റ് കാരണങ്ങൾ, അക്കൊമഡേഷൻ അപര്യാപ്തത, അക്കൊമഡേഷൻ പരാലിസിസ് മുതലായവയാണ്.
  • അക്കൊമഡേഷൻ എക്സസ്, അക്കൊമഡേറ്റീവ് സ്പാസം മുതലായ അക്കൊമഡേഷൻ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന സ്യൂഡോമയോപ്പിയ ദൂരക്കാഴ്ച മങ്ങുന്നതിന് കാരണംആകും.
  • മദ്യത്തിന്റെ ലഹരി കാഴ്ച മങ്ങുന്നതിന് കാരണമാകും.
  • അട്രോപിൻ [4] അല്ലെങ്കിൽ മറ്റ് ആന്റികോളിനെർജിക്സ് പോലുള്ള സൈക്ലോപ്ലെജിക് മരുന്നുകളുടെ ഉപയോഗം അക്കൊമഡേഷൻ പരാലിസിസ് ഉണ്ടാക്കുന്നത് മൂലം കാഴ്ച മങ്ങുന്നതിന് കാരണമാകുന്നു.
  • തിമിരം: കണ്ണിന്റെ ലെൻസിന്റെ അതാര്യത കാഴ്ച മങ്ങുന്നതിന് കാരണമാകുന്നു. [5] ലോകമെമ്പാടുമുള്ള അന്ധതയുടെ പ്രധാന കാരണം കൂടിയാണിത്.
  • ഗ്ലോക്കോമ: വർദ്ധിച്ച ഇൻട്രാഒക്യുലർ മർദ്ദം (കണ്ണിലെ മർദ്ദം) പ്രോഗ്രസ്സീവ് ഒപ്റ്റിക് ന്യൂറോപ്പതിക്ക് കാരണമാകുന്നു, ഇത് ഒപ്റ്റിക് നാഡി ക്ഷതം, ദൃശ്യ മണ്ഡലത്തിലെ വൈകല്യങ്ങൾ, അന്ധത എന്നിവയിലേക്ക് നയിക്കുന്നു. [6] ചിലപ്പോൾ ഇൻട്രാഒക്യുലർ മർദ്ദം ഇല്ലാതെയും ഗ്ലോക്കോമ ഉണ്ടാകാറുണ്ട്. ചില ഗ്ലോക്കോമകൾ (ഉദാ. ഓപ്പൺ ആംഗിൾ ഗ്ലോക്കോമ) പതിയെ ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിനും മറ്റുചിലത് (ഉദാ. ആംഗിൾ ക്ലോഷർ ഗ്ലോക്കോമ) പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ലോകമെമ്പാടുമുള്ള അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
  • പ്രമേഹം: രക്തത്തിലെ പഞ്ചസാര അളവ് ഉയർന്നിരിക്കുന്നത് കണ്ണിന്റെ ലെൻസിന്റെ താൽക്കാലിക വീക്കത്തിന് കാരണമാകുകയും കാഴ്ച മങ്ങുകയും ചെയ്യും. രക്തത്തിലെ പഞ്ചസാര നിയന്ത്രണം പുനഃസ്ഥാപിക്കുകയാണെങ്കിൽ മങ്ങിയ കാഴ്ച തിരിച്ചു കിട്ടും എങ്കിലും, ആവർത്തിച്ചുള്ള സംഭവങ്ങൾ തിമിരത്തിന്റെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു (അവ താൽക്കാലികമല്ല). [7]
  • റെറ്റിനോപ്പതി: ചികിത്സിച്ചില്ലെങ്കിൽ, ഏതൊരു തരത്തിലുള്ള റെറ്റിനോപ്പതി (ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി, സിക്കിൾ സെൽ റെറ്റിനോപ്പതി മുതലായവ ഉൾപ്പെടെ) റെറ്റിനയെ തകരാറിലാക്കുകയും വിഷ്വൽ ഫീൽഡ് വൈകല്യങ്ങൾക്കും അന്ധതയ്ക്കും കാരണമാവുകയും ചെയ്യും. [8]
  • ഹൈപ്പർ‌വിറ്റമിനോസിസ് എ: വിറ്റാമിൻ എ അമിതമായി കഴിക്കുന്നത് കാഴ്ച മങ്ങുന്നതിന് കാരണമാകും. [9]
  • മാക്യുലർ ഡീജനറേഷൻ: മാക്യുലർ ഡീജനറേഷൻ കേന്ദ്ര കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്നു, മങ്ങിയ കാഴ്ച (പ്രത്യേകിച്ച് വായിക്കുമ്പോൾ), മെറ്റമോർഫോപ്സിയ (നേർരേഖകൾ തരംഗമായി കാണുന്നത്), നിറങ്ങൾ മങ്ങുന്നു എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. [10] ലോകമെമ്പാടുമുള്ള അന്ധതയുടെ മൂന്നാമത്തെ പ്രധാന കാരണം മാക്യുലർ ഡീജനറേഷനാണ്, വ്യാവസായിക രാജ്യങ്ങളിലെ അന്ധതയുടെ പ്രധാന കാരണമാണിത്. [11]
  • നേത്ര അണുബാധ, വീക്കം അല്ലെങ്കിൽ പരിക്ക്.
  • ലാക്രിമൽ ഗ്രന്ഥി ഉൾപ്പെടെയുള്ള ഈർപ്പം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളെ നശിപ്പിക്കുകയും വരണ്ട കണ്ണ്, കാഴ്ച മങ്ങൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ കോശജ്വലന രോഗമാണ് ജോറൻ സിൻഡ്രോം. [12]
  • ഫ്ലോട്ടറുകൾ : ചെറിയ കഷണങ്ങൾ കണ്ണിനു കുറുകെ ഒഴുകുന്നതു പോലെ തോന്നുന്ന അവസ്ഥ. പലപ്പോഴും ഹ്രസ്വവും നിരുപദ്രവകരവുമാണെങ്കിലും, അവ റെറ്റിന ഡിറ്റാച്ച്മെന്റിന്റെ അടയാളമായിരിക്കാം.
  • റെറ്റിന ഡിറ്റാച്ച്മെന്റ്: ഫ്ലോട്ടറുകൾ, ദൃശ്യ മണ്ഡലത്തിൽ പ്രകാശത്തിന്റെ മിന്നലുകൾ, അല്ലെങ്കിൽ ദൃശ്യമണ്ഡലത്തിൽ നിഴലുകൾ എന്നിവ ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
  • ഒപ്റ്റിക് ന്യൂറൈറ്റിസ്: അണുബാധയിൽ നിന്നോ മൾട്ടിപ്പിൾ സ്ക്ലിറോസിസിൽ നിന്നോ ഉള്ള ഒപ്റ്റിക് നാഡി വീക്കം കാഴ്ച മങ്ങുന്നതിന് കാരണമായേക്കാം. [13] കണ്ണ് നീക്കുമ്പോൾ അല്ലെങ്കിൽ കൺപോളയിലൂടെ കണ്ണിൽ സ്പർശിക്കുമ്പോൾ വേദന ഉണ്ടാകാം.
  • സ്ട്രോക്ക് അല്ലെങ്കിൽ ക്ഷണിക ഇസ്കെമിക് ആക്രമണം
  • മസ്തിഷ്ക ട്യൂമർ
  • ടോക്സോകാര: കാഴ്ച മങ്ങുന്നതിന് കാരണമാകുന്ന ഒരു പരാന്നഭോജിയായ വട്ടപ്പുഴു. [14]
  • കണ്ണിലേക്കുള്ള രക്തസ്രാവം
  • ജയന്റ് സെൽ ആർട്ടറൈറ്റിസ്: ഒപ്റ്റിക് നാഡിയിലേക്ക് രക്തം നൽകുന്ന തലച്ചോറിലെ ധമനിയുടെ വീക്കം.
  • മൈഗ്രെയ്ൻ തലവേദന: തലവേദന ആരംഭിക്കുന്നതിന് മുമ്പുള്ള സാധാരണ ലക്ഷണങ്ങളാണ് ലൈറ്റ്, ഹാലോസ് അല്ലെങ്കിൽ സിഗ്സാഗ് പാറ്റേണുകൾ എന്നിവ. തലവേദനയില്ലാതെ ദൃശ്യ ലക്ഷണങ്ങൾ മാത്രം ഉണ്ടാകുന്നതാണ് റെറ്റിന മൈഗ്രെയ്ൻ.
  • കാർബൺ മോണോക്സൈഡ് വിഷബാധ: ഓക്സിജൻ വിതരണം കുറയുന്നത് കാഴ്ച ഉൾപ്പെടെ ശരീരത്തിന്റെ പല മേഖലകളെയും ബാധിക്കും. [15] കാർബൺ മോണോക്സൈഡ് മൂലമുണ്ടാകുന്ന വിഷബാധയുടെ മറ്റ് ലക്ഷണങ്ങളിൽ വെർട്ടിഗോ, ഭ്രമാത്മകത, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവ ഉൾപ്പെടുന്നു.
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads