ബൊഗോട്ട

From Wikipedia, the free encyclopedia

Remove ads

കൊളംബിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും ജനനിബിഢവുമായ നഗരവുമാണ്‌ ഔദ്യോഗികമായി ബൊഗോട്ട, ഡി.സി. എന്നറിയപ്പെടുന്ന ബൊഗോട്ട. സാന്താ ഫേഡി ബൊഗോട്ട എന്നും നഗരത്തിനു പേരുണ്ട്. 2000 ഓഗസ്റ്റ് വരെ നഗരത്തിന്റെ ഔദ്യോഗികനാമം സാന്താ ഫെ ബൊഗോട്ട എന്നായിരുന്നു. 2007ൽ 7,033,914 പേർ വസിച്ചിരുന്ന നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളായ ചിയ, കോട്ട, സൊആച്ച, കാജിക്കാ, ല കാലെറ എന്നിവിടങ്ങളിലുമായി 8,244,980 പേർ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു.[4] സ്പാനിഷ് അധിനിവേശകർ കടന്നുവരുന്നതിനു മുമ്പ് അമേരിന്ത്യൻ ഗോത്രമായ മിസ്കകളുടെ ആസ്ഥാനമായിരുന്നു, അക്കാലത്ത് ബകാത്ത എന്നറിയപ്പെട്ടിരുന്ന ഈ നഗരം.1538 ഓഗസ്റ്റ് ആറിനാണ് ആദ്യത്തെ സ്പാനിഷ് കേന്ദ്രം ഇവിടെ സ്ഥാപിതമായത്. ഈ ദിവസം നഗരത്തിന്റെ സ്ഥാപകദിനമായി കണക്കാക്കുന്നു. രാജ്യത്തിന്റെ മധ്യത്തായി സമുദ്രനിരപ്പിൽ നിന്ന് 2640 മീറ്റർ ഉയരത്തിലാണ് ബൊഗോട്ട സ്ഥിതി ചെയ്യുന്നത്. ആൻഡീസ് പർവ്വതമേഖലയിലെ ഒരു ഉയർന്ന പീഠപ്രദേശമാണിത്. ലാ പാസും ക്വിറ്റോയും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന നഗരം ബൊഗോട്ടയാണ്‌. ബൊഗോട്ട നദി നഗരാതിർത്തിയായി ഒഴുകുന്നു. കൊളംബിയയിലെ പ്രധാന സാമ്പത്തിക കേന്ദ്രവും വിദ്യാഭ്യാസകേന്ദ്രവും ബൊഗോട്ടയാണ്.

വസ്തുതകൾ Bogotá, Country ...

ലോകത്തെ ഏറ്റവും വലിയ രംഗകലാ ഉത്സവമായ ഐബീറോ അമേരിക്കൻ തിയേറ്റർ ഫെസ്റ്റിവൽ അരങ്ങേറുന്നത് ബൊഗോട്ടയിലാണ്. ലാറ്റിനമേരിക്കയുടെ ആതൻസ് എന്നും ബൊഗോട്ട അറിയപ്പെടുന്നു. ബൊഗോട്ടയിലെ ഗോൾഡ് മ്യൂസിയത്തിലാണ് ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ കരകൗശലവസ്തുക്കളുടെ ശേഖരമുള്ളത്. എല്ലാ ഫെബ്രുവരിയിലും ആദ്യത്തെ വ്യാഴാഴ്ച ബൊഗോട്ടയിൽ കാറില്ലാനാൾ ആണ്. ഈ ദിവസം നഗരത്തെരുവുകളിൽ ആരും കാറോടിക്കാറില്ല. സൈക്കിൾയാത്രക്കാർക്കു മാത്രമുള്ള പാതകൾ അഥവാ സിക്ലോറൂട്ടാസ് (303 കി.മീ) ഏറ്റവും കൂടുതലുള്ള ലോകനഗരം ബൊഗോട്ടയാണ്. നഗരത്തിലെ സൈമൺ ബൊളിവാർ പാർക്കിൽ എല്ലാ ഓഗസ്റ്റിലും പട്ടം പറത്തൽ വേദിയാകുന്നു. 2007-ൽ ലോകപുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തിട്ടുള്ളത് ബൊഗോട്ടയെയാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads