അസ്ഥി
From Wikipedia, the free encyclopedia
Remove ads
നട്ടെല്ലുള്ള ജീവികളുടെ ആന്തരികാസ്ഥികൂടത്തിന്റെ ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണ് അസ്ഥി (എല്ല്) എന്നു വിളിക്കുന്നത്. ശരീരത്തിനു മുഴുവൻ താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. രക്താണുക്കളുടെ ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണ്.
Remove ads
വേദനാജനകമായ സാഹചര്യങ്ങൾ
- ഓസ്റ്റിയോജനിസിസ് ഇംപർഫക്റ്റാ
- ഓസ്റ്റിയോകോൺഡ്രിറ്റിസ് ഡിസിക്യാൻസ്
- ആർത്തറൈറ്റിസ്
- ആൻകിലോസിംഗ് സ്പോൺഡൈലിറ്റിസ്
- സ്കെലിറ്റിൻ ഫ്ള്യുയോറോസിസ്
മറ്റുജീവികളിൽ
പക്ഷികളുടെ അസ്ഥികൂടത്തിന് ഭാരം വളരെ കുറവാണ്. അവയുടെ അസ്ഥികൾ ചെറുതും കട്ടികുറഞ്ഞതുമാണ്. അത് അവയെ പറക്കാൻ സഹായിക്കുന്നു. സസ്തനികളിൽ, അസ്ഥികളുടെ സാന്ദ്രതയാൽ വാവലുകൾക്ക് പക്ഷികളോട് സാമ്യമുണ്ട്. ഇത് ചെറിയ, കട്ടിയുള്ള അസ്ഥികൾ പറക്കാനുള്ള അനുകൂലനമായി കരുതപ്പെടുന്നു.പക്ഷികളുടെ അസ്ഥികൾ പെള്ളയയതിനാൽ അതിൽ മജ്ജ കാണപ്പെടുന്നു.
മറ്റു വിവരങ്ങൾ
- ഹ്യൂമറസ് എന്ന കൈയിലെ അസ്ഥിയെ ഫണ്ണി ബോൺ എന്ന് അറിയപ്പെടുന്നു.
- ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ആന്തരകർണ്ണത്തിലെ സ്റ്റാപ്പിൾസ് അല്ലെങ്കിൽ സ്റ്റിറപ്പ് അസ്തികളാണ്.
- തുടയെല്ലിന് കോൺക്രീറ്റിനേക്കാൾ ശക്തിയുണ്ട്.
- ശരീരത്തിലെ മൊത്തം അസ്ഥികളിൽ പകുതിയിൽ കൂടുതൽ കൈയിലും കാലിലും ആണുള്ളത്.
- പ്രായപൂർത്തിയായ മനുഷ്യന്റെ ഭാരത്തിന്റെ 14% അസ്ഥിയുടെ ഭാരമാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads