ബ്രൊമെല്യേസി
From Wikipedia, the free encyclopedia
Remove ads
ഏകദേശം 3170 സ്പീഷിസുകളുള്ള ഒരു വലിയ സസ്യകുടുംബമാണ് ബ്രൊമെല്യേസി (Bromeliaceae). നമുക്ക് സുപരിചിതമായ കൈതച്ചക്ക (Pineapple) ഈ കുടുംബത്തിലെ ഒരംഗമാണ്. ഈ കുടുംബത്തിൽ അധിസസ്യങ്ങൾ, ലിത്തോഫൈറ്റുകൾ, പാറകളിൽ വളരുന്ന സസ്യങ്ങൾ, മണ്ണിൽ വളരുന്ന സസ്യങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളുന്നു.[2] ഈ സസ്യകുടുംബത്തിന്റെ ഉപകുടുംബമാണ് ബ്രൊമെല്യോയ്ഡെ , ബ്രൊമെല്യേസി കുടുംബത്തിലെ താഴ്ന്ന അണ്ഡാശത്തോടു കൂടിയ ചെടികൾ (ഉദാ., കൈതച്ചക്ക) എല്ലാം ഇവയിൽ പെടുന്നു.[3] ഈ സസ്യ കുടുംബത്തിലെ വലിയ സസ്യം പുയ റൈമോണ്ടിയും ചെറുത് സ്പാനിഷ് മോസ്സുമാണ്. കൂടുതൽ വൈവിധ്യമുള്ള സസ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സസ്യകുടുംബം കൂടിയാണ് ബ്രൊമെല്യേസി. ഇവ പലതരം കാലാവസ്ഥയേയും അതിജീവിക്കാൻ കഴിവുള്ളവയാണ്. ഈ കുടുംബത്തിലെ സസ്യങ്ങളുടെ പൂങ്കുലകൾ വിവിധതരത്തിലുള്ളവയാണ്, 10 മീറ്റർ ഉയരത്തിൽ എത്തുന്നതും എന്നാൽ ചിലത് 2 മില്ലി മീറ്റർ മാത്രം വലിപ്പമുള്ളവയും മറ്റുചിലത് ചെടിക്കുപുറത്തേക്ക് വരാത്ത പൂക്കളോട് കൂടിയവയുമാണ്. അധിസസ്യങ്ങളും (Epiphytes) മണ്ണിൽ വളരുന്ന സസ്യങ്ങളും ഉള്ളതിനാൽ പറ്റുവേരുകളുള്ളവയും, നാരുവേരുകളും തായ്‌വേരുകളും ചേർന്നുള്ള സസ്യങ്ങളും ഈ കുടുംബത്തിലുണ്ട്.
Remove ads
Remove ads
ഉപകുടുംബങ്ങൾ
രൂപഘടന, സ്വഭാവ സവിശേഷത എന്നിവയെ ആസ്പദമാക്കി ബ്രൊമെല്യേസി കുടുംബത്തിനെ ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു. ബ്രൊമെല്യോയ്ഡെ, ടില്ലാൻഡ്സ്യോയ്ഡെ,പിറ്റ്കൈർന്യോയ്ഡെ എന്നിവ പ്രധാന ഉപകുടുംബങ്ങളാണ്.
- ബ്രൊക്കിന്യോയ്ഡെ
- ലിന്റാമാന്യോയിഡെ
- ടില്ലാൻഡ്സ്യോയ്ഡെ
- ഹെക്ടിയോയ്ഡെ
- നാവ്യോയ്ഡെ
- പിറ്റ്കൈർന്യോയ്ഡെ
- പുയോയ്ഡെ
- ബ്രൊമെല്യോയ്ഡെ
ജീനസ്സുകൾ
|
Remove ads
ചിത്രശാല
- Billbergia pyramidalis
- Tillandsia usneoides hanging from branches
- The flower of a Billbergia sp.
- Puya alpestris
- Tillandsia airplants mounted on the bark of a cork oak
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads