വെടിയുണ്ട
From Wikipedia, the free encyclopedia
Remove ads
വെടിയുണ്ട എന്നത് വെടിക്കോപ്പുകളിൽ അഥവാ തോക്കുകളിൽ ഉപയോഗിക്കുന്ന കൂർത്ത ലോഹ നിർമ്മിതമായ ഒരു വസ്തുവാണ്. പൊതുവേ ഈയം ആണ് ഇതിനുപയോഗിക്കുന്ന ലോഹം. മുമ്പ് ഈയം കൊണ്ടോ ഇരുമ്പ് കൊണ്ടോ ഉള്ള ഗോളാകൃതിയിലുള്ള വസ്തുക്കളാണ് തോക്കുകളിൽ ലക്ഷ്യഭേദനത്തിന് ഉപയോഗിച്ചിരുന്നത് . ഈ ഗോളാകൃതിയിൽ നിന്നാണ് വെടിയുണ്ട എന്ന പേരു വന്നത്. വെടിയുണ്ടകളിൽ സ്ഫോടക വസ്തുക്കൾ ഇല്ലാത്തതിനാൽ അവ പൊട്ടാറില്ല. മറിച്ച് അവയുടെ കൈനെറ്റിക്ക് ഊർജ്ജം(തോക്കിൽ നിന്നും അതിവേഗതയിൽ പുറത്തു വന്ന് ലക്ഷ്യത്തിൽ തുളഞ്ഞു കയറുന്നത്) കാരണമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. വെടിയുണ്ടയോടൊപ്പമുള്ള സ്ഫോടക വസ്തുവിൽ , കാഞ്ചി വലിക്കുമ്പോൾ സ്ഫോടനമുണ്ടാകുന്നതിലൂടെയാണ് വെടിയുണ്ട പുറത്തേയ്ക്ക് കുതിക്കുന്നത്. എയർ ഗണ്ണൂകളിൽ വെടിയുണ്ടയ്ക്ക് പുറത്തേയ്ക്കുളള ചലനം സാധ്യമാകുന്നത് തോക്കിനകത്ത് ഒരു സ്പ്രിങ്ങ് ബലം പ്രയോഗിച്ച് ചുരുക്കി നിർത്തുന്നതിലൂടെ വായുവിന്റെ അതി സമ്മർദ്ദം ഉണ്ടാക്കുകയും അത് പൊടുന്നനെ തുറന്നു വിടുകയും ചെയ്തുകൊണ്ടാണ്.

ബുള്ളറ്റ് എന്ന് പൊതുവെ പറയപ്പെടുന്നത് കെയ്സ്, വെടിമരുന്ന്, പ്രൈമർ എന്നീ വസ്തുക്കൾ ഒരുമിച്ച് വയ്ക്കുന്നതിനെയാണ്. നാം പൊതുവെ ബുള്ളറ്റ് എന്ന് പറയുന്ന വസ്തുവിന്റെ ശരിയായ പദം കാട്രിഡ്ജ് അല്ലെങ്കിൽ റൗണ്ട് എന്നാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads