വഴക്കുണ്ടാക്കൽ
From Wikipedia, the free encyclopedia
Remove ads
ബലപ്രയോഗം നടത്തുക, ഭീഷണിപ്പെടുത്തുക, സമ്മർദ്ദം ചെലുത്തുക, മോശം വാക്കുപയോഗിക്കുക, വിരട്ടുക അല്ലെങ്കിൽ മറ്റൊരാളുടെ മേൽ ആധിപത്യം സ്ഥാപിക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെയാണ് ബുള്ളിയിംഗ് അഥവാ വഴക്കുണ്ടാക്കൽ എന്നതുകൊണ്ട് പൊതുവെ വിവക്ഷിക്കുന്നത്. ഈ സ്വഭാവം നിരന്തരമോ പതിവ് രീതിയോ ആയി മാറാം. വാക്കുകളെകൊണ്ടുള്ള പീഡനം, ഭീഷണി, ശാരീരിക ഉപദ്രവം എന്നിവയെല്ലാം ഇതിലുൾപ്പെടും. വ്യക്തിയുടെ മതം, വർഗം, ജാതി, ലിംഗം, ഭംഗി, സ്വഭാവം, ശാരീരിക ഭാഷ, വ്യക്തിത്വം, റെപ്യൂട്ടേഷൻ, ശക്തി, ഉയരം, കഴിവ് എന്നിവയെല്ലാമായി പൊതുവെ ഇതിനെ യുക്തിപരമായി കണക്കാക്കാറുണ്ട്. ഒരു സംഘം ആളുകളാണ് ഇത്തരത്തിൽ ചെയ്യുന്നതെങ്കിൽ അതിനെ മോബിംഗ് അഥവാ ലഹള എന്നാണ് വിളിക്കുക. നാല് തരത്തിലാണ് ബലപ്രയോഗത്തെ തരംതിരിക്കുന്നത്. വൈകാരികം, വാക്യം, ശാരീരികം, സൈബർ എന്നിങ്ങനെയാണവ. മനുഷ്യർ പരസ്പരം ഇടപെടുന്ന സ്ഥലങ്ങളിലെല്ലാം ഈ വഴക്കുണ്ടാക്കൽ സംഭവിക്കുന്നു. സ്കൂൾ, കുടുംബം, ജോലി സ്ഥലം, അയൽപക്കം, വീട് എന്നിവയെല്ലാം ഇതിൽപ്പെടുന്നു. എന്നാൽ സൈബർ ഇടമാണ് വഴക്കുണ്ടാക്കലിന്റെ ഒരു പ്രധാന കേന്ദ്രം.[1][2][3][4] [5]

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads