ബർസറേസീ
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് ബർസറേസീ (Burseraceae). ടോർച്ച് വുഡ് കുടുംബം (torchwood family) എന്നറിയപ്പെടുന്ന ഈ സസ്യകുടുംബത്തിൽ 30-35 ജീനസ്സുകളിലായി ഏകദേശം ആയിരത്തിൽപരം സ്പീഷിസുകളും ഉൾപ്പെടുന്നു. ചെടികളും മരങ്ങളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തെ സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളായ മലേഷ്യ, ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഔഷധ സസ്യങ്ങളായ ഗുൽഗുലു, തെള്ളിമരം, കുന്തിരിക്കം, ഇടിഞ്ഞിൽ, കാട്ടുകലശം തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്.
Remove ads
സവിശേഷതകൾ
ഇവയുടെ മരവുരി(തോൽ)യിൽ സുഗന്ധതൈലമടങ്ങിയിട്ടുണ്ട്. ഇവയുടെ ഇലകൾ വാസനയുള്ളതും സംയുക്ത പത്രങ്ങളോടു കൂടിയവയുമായും സുഗന്ധമുള്ളവയുമാണ്, ഏകാന്തരന്യാസത്തിലോ വർത്തുളവിന്യാസത്തിലോ (alternate or spiral phyllotaxis) ക്രമീകരിച്ചതും, ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസവുമാണ്. മിക്ക സ്പീഷിസുകൾക്കും പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല, എന്നാൽ വളരെ വിരളം ചില സ്പീഷിസുകളിൽ പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ കാണപ്പെടാറുണ്ട്. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ പൂക്കളും ഏകലിംഗ സ്വഭാവത്തോടു കൂടിയ പൂക്കളും ഉണ്ടാകാറുണ്ട്. ഇവ വലിപ്പത്തിൽ ചെറുതും പ്രസമത (actinomorphy)പാലിക്കുന്നവയാണ്. വെവ്വേറെ നിൽക്കുന്നതോ അടിഭാഗം കൂടിച്ചേർന്നതോ ആയ അഞ്ച് വിദളങ്ങളും (3-6) വെവ്വേറെ നിൽക്കുന്നപുഷ്പദളങ്ങളും (3-6) ചേർന്നതാണ് ഇവയുടെ പുഷ്പദളമണ്ഢലം. ചില സ്പീഷിസുകളിൽ വിദളങ്ങൾ കാണപ്പെടാറില്ല. പുഷ്പദളമണ്ഢലത്തിൽ നിന്നും വിട്ടുനിൽക്കുന്നതാണ് ഇവയുടെ പുംബീജപ്രധാനമായ കേസരങ്ങൾ (stamen). ഉയർന്ന അണ്ഡാശയത്തോടുകൂടിയ ഇവയ്ക്ക് 3-5അറകളും ഓരോ അറകളിലും ഒന്നോ രണ്ടോ അണ്ഡകോശങ്ങളും(Ovules) ചേർന്നതാണ് ഇവയുടെ ജനിപുടം (Gynoecium)[2] ഇവയുടെ പഴങ്ങൾ അകത്തു ഒരു വിത്തോടുകൂടിയ മാംസളമായതാണ്.[2]
Remove ads
ജീനസ്സുകൾ
- Ambilobea
- Aucoumea
- Balsamea
- Balsamodendrum
- Bdellium
- Beiselia
- Boswellia
- Bursera
- Canariopsis
- Canarium
- Colophonia
- Commiphora
- Crepidospermum
- Dacryodes
- Elaphrium
- Garuga
- Haplolobus
- Hedwigia
- Hemisantiria
- Icica
- Marignia
- Pachylobus
- Pimela
- Protium
- Pseudodacryodes
- Rosselia
- Santiria
- Scutinanthe
- Sonzaya
- Terebinthus
- Tetragastris
- Tingulonga
- Trattinnickia
- Trigonochlamys
- Triomma
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads