ബൈസന്റൈൻ സാമ്രാജ്യം

From Wikipedia, the free encyclopedia

ബൈസന്റൈൻ സാമ്രാജ്യം
Remove ads

കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാനമായി മദ്ധ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന കിഴക്കൻ റോമാ സാമ്രാജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പേരുകളാണ്‌ ബൈസന്റൈൻ സാമ്രാജ്യം[4] എന്നതും പൗരസ്ത്യ റോമാ സാമ്രാജ്യം എന്നതും. ഇവിടുത്തെ ദേശവാസികളും അയൽരാജ്യങ്ങളിൽ വസിച്ചിരുന്നവരും ഈ രാജ്യത്തെ റോമാ സാമ്രാജ്യം അഥവാ റോമാക്കാരുടെ സാമ്രാജ്യം (ഗ്രീക്കിൽ Βασιλεία των Ῥωμαίων, Basileía ton Rhōmaíōn) അല്ലെങ്കിൽ റൊമാനിയ (Ῥωμανία, Rhōmanía) എന്ന് വിളിച്ചുപോന്നു. ഇവിടുത്തെ ചക്രവർത്തിമാർ റോമാ ചക്രവർത്തിമാരുടെ പിന്തുടർച്ച തെറ്റിക്കാതെ തങ്ങളുടെ ഗ്രീക്കോ-റോമൻ നിയമ സാംസ്കാരിക പാരമ്പര്യം കാത്തുപോന്നു. ഇസ്ലാമിക ദേശങ്ങളിൽ ഇത് روم‎ (Rûm "റോം") എന്നായിരുന്നു പ്രധാനമായും അറിയപ്പെട്ടിരുന്നത്.[5][6][7] ഇവിടെ മദ്ധ്യകാല ഗ്രീക്കുകാർ നിലനിർത്തിയിരുന്ന ഭാഷാപരവും, സാംസ്കാരികവും, ജനസംഖ്യാശാസ്ത്രപരവുമായ മുൻതൂക്കം [8] മൂലം പല പാശ്ചാത്യ യൂറോപ്പ്യൻ രാജ്യവാസികൾക്കും ഇത് ഇമ്പീരിയും ഗ്രീക്കോറും അഥവാ ഗ്രീക്കുകാരുടെ സാമ്രാജ്യം ആയിരുന്നു.

വസ്തുതകൾ റോമാക്കാരുടെ സാമ്രാജ്യം പൗരസ്ത്യ റോമാസാമ്രാജ്യം Βασιλεία των Ῥωμαίων Basileía ton Rhōmaíōn ഇമ്പീരിയും റൊമാനോറും, പദവി ...

ബൈസന്റൈൻ സാമ്രാജ്യകാലത്തെ പല ചരിത്രാവശിഷ്ടങ്ങളും തലസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബൂളിൽ) ഇന്നും നിലനിൽക്കുന്നു. അയ സോഫിയ, കോറ പള്ളി എന്നിവ ഇവയിൽ ചിലതാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads