കാപ്ച്ച
From Wikipedia, the free encyclopedia
Remove ads
പൊതുജനങ്ങളിൽ നിന്നും പ്രസിദ്ധപ്പെടുത്തലുകൾ സ്വീകരിക്കുന്ന വെബ്‌സൈറ്റുകളിൽ സ്വയം പ്രവർത്തിക്കുന്ന സങ്കേതങ്ങൾ ഉപയോഗിച്ച് അത്തരം വെബ്‌സൈറ്റുകളെ ദുരുപയോഗം ചെയ്യാറുണ്ട്. ഇത്തരം പ്രവൃത്തികൾ തടയുന്നതിനായി രൂപംനൽകിയ സങ്കേതം അഥവാ ചെറുപരീക്ഷണമാണ് കാപ്ച്ച അഥവാ കാപ്ച്ചാകോഡുകൾ.[1]നിറങ്ങൾ ചേർത്തതോ വികലമാക്കിയതോ ആയ അക്ഷരങ്ങളും, അക്കങ്ങളും കലർന്ന എഴുത്തുകൾ പ്രസിദ്ധപ്പെടുത്തുന്നയാളെക്കൊണ്ട് വായിച്ചോ/കേട്ടിട്ടോ വെബ്‌പേജുകളിലേക്ക് പകർത്തി അത് വെബ്‌സർവറുകളിൽ വച്ച് പരിശോധിക്കുന്നു. രണ്ട് എഴുത്തുകളും സമാനമാണെങ്കിൽ പ്രസിദ്ധപ്പെടുത്തലുകൾ സ്വീകരിക്കുന്നു. അല്ലെങ്കിൽ വീണ്ടും ശ്രമിക്കുവാൻ ആവശ്യപ്പെടുന്നു. വാക്കുകൾ വികലാമായതിനാലും, വിവരങ്ങൾ വെബ്‌സർവറുകളിൽ നിന്നും വരുന്നതിനാലും കൃത്രിമ സങ്കേതം കൊണ്ട് ആ എഴുത്തുകൾ കണ്ടുപിടിക്കുവാൻ സാധിക്കുകയില്ല.

2000ൽ ലൂയിസ് വോൺ അഹ്ൻ, മാനുവൽ ബ്ലം, നിക്കോളാസ് ജെ ഹോപ്പർ, ജോൺ ലാങ്ഫോർഡ് എന്നിവരാണ് കാപ്ച്ചയ്ക്ക് രൂപം കൊടുത്തത്. Capture എന്ന ഇംഗ്ലീഷ് പദത്തിൽ നിന്നുമാണ് Captcha രൂപം കൊണ്ടത്. "Completely Automated Public Turing test to tell Computers and Humans Apart" എന്നതിന്റെ ചുരുക്കമാണ് CAPTCHA.[2]1997-ൽ അവതരിപ്പിച്ച കാപ്ച്ചകൾ, വെബ്‌സൈറ്റുകളിലെയും ഓൺലൈൻ സേവനങ്ങളിലെയും കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ നിന്ന് മനുഷ്യരെ വേർതിരിച്ചറിയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന വെല്ലുവിളികളാണ്. പതിപ്പ് 1.0 എന്നറിയപ്പെടുന്ന ഒരു സാധാരണ ആദ്യകാല പതിപ്പ്, ഒരു ഇമേജിൽ വികലമായ അക്ഷരങ്ങളോ അക്കങ്ങളോ പ്രദർശിപ്പിക്കുകയും ശരിയായ ക്രമം ഇൻപുട്ട് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്യുന്നു, ഇത് മനുഷ്യർക്ക് എളുപ്പമുള്ളതും എന്നാൽ ഓട്ടോമേറ്റഡ് ബോട്ടുകൾക്ക് വെല്ലുവിളിയുമാണ്. ഈ ടെസ്റ്റുകളെ പലപ്പോഴും "റിവേഴ്സ് ട്യൂറിംഗ് ടെസ്റ്റുകൾ" എന്ന് വിശേഷിപ്പിക്കാറുണ്ട്, കാരണം അവ മനുഷ്യ ഉപയോക്താക്കളെ പരിശോധിക്കുന്നതിനായി കമ്പ്യൂട്ടറുകൾ നിർവ്വഹിക്കുന്നു, പരമ്പരാഗത ട്യൂറിംഗ് ടെസ്റ്റിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യരുടെ ബുദ്ധിശക്തിയെ അനുകരിക്കാൻ കഴിയുമോ എന്ന് നിർണ്ണയിക്കാൻ വേണ്ടി കമ്പ്യൂട്ടർ പ്രതികരണങ്ങളെ വിലയിരുത്തുന്നു. അടിസ്ഥാനപരമായി, യഥാർത്ഥ ആളുകൾ വെബ്‌സൈറ്റുകളുമായി ഇടപഴകുന്നുവെന്നും ഓട്ടോമേറ്റഡ് സ്‌പാമിങ്ങിൽ നിന്നും മലിഷ്യസ് പ്രവർത്തനങ്ങളിൽ നിന്നും സംരക്ഷിക്കുന്നുണ്ടെന്നും കാപ്ച്ചകൾ ഉറപ്പാക്കുന്നു.[3]
വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രണ്ട് കാപ്ച്ച സേവനങ്ങളാണ് എച്ച്കാപ്ച്ച(hCaptcha)[4], ഇത് ഒരു സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ്,[5]ഗൂഗിൾ നൽകുന്ന റീകാപ്ച്ച(reCAPTCHA) എന്നിവയാണ്.[6][7]ഒരു സാധാരണ കാപ്ച്ച പരിഹരിക്കാൻ ഒരു ശരാശരി വ്യക്തിക്ക് ഏകദേശം 10 സെക്കൻഡ് എടുക്കും.[8]
Remove ads
ലക്ഷ്യം
പ്രൊമോഷൻ സ്‌പാം, രജിസ്‌ട്രേഷൻ സ്‌പാം, ഡാറ്റ സ്ക്രാപ്പിംഗ് എന്നിവ പോലുള്ള വെബ്‌സൈറ്റുകളിലെ സ്‌പാം തടയുക എന്നതാണ് കാപ്ച്ചകളുടെ ഉദ്ദേശ്യം, കൂടാതെ ആ വെബ്‌സൈറ്റുകൾ കാപ്ച്ച ഉപയോഗിക്കുകയാണെങ്കിൽ ബോട്ടുകൾ സ്‌പാമിംഗിലൂടെ വെബ്‌സൈറ്റുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറവാണ്. ബോട്ട് റെയ്ഡിംഗ് തടയാൻ പല വെബ്‌സൈറ്റുകളും കാപ്ച്ച ഫലപ്രദമായി ഉപയോഗിക്കുന്നു. ക്യാപ്ച്ചകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് മനുഷ്യർക്ക് പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ്, എന്നാൽ മിക്ക റോബോട്ടുകൾക്കും കാപ്ച്ച് സോൾവ് ചെയ്യാൻ കഴിയില്ല.[9]പുതിയ ക്യാപ്ച്ചകൾ ഇന്റർനെറ്റിലെ ഉപയോക്താവിന്റെ പെരുമാറ്റം നോക്കുന്നു, ഉപയോക്താവ് ഒരു മനുഷ്യനാണെന്ന് തെളിയിക്കുന്നു.[10]ഉപയോക്താവ് വെബ്‌പേജുകൾക്ക് വേണ്ടി അഭ്യർത്ഥിക്കുമ്പോഴോ വളരെ വേഗത്തിൽ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ ഒരു ബോട്ട് പോലെ പ്രവർത്തിച്ചാൽ മാത്രമേ സാധാരണ ക്യാപ്ച്ച ടെസ്റ്റ് ദൃശ്യമാകൂ.
Remove ads
ചരിത്രം
1980-1990-കൾ മുതൽ കമ്പ്യൂട്ടറുകൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ടെക്സ്റ്റ് സൃഷ്ടിക്കാൻ ഉപയോക്താക്കൾ ശ്രമിച്ചു.[11]ഇന്റർനെറ്റിന്റെ ആദ്യ നാളുകളിൽ, തങ്ങളുടെ ഓൺലൈൻ ആശയവിനിമയങ്ങൾ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ വഴി പ്രത്യേക കീവേഡുകൾക്കായി നിരീക്ഷിക്കുന്നുണ്ടെന്ന് ആദ്യം സംശയിച്ചവരിൽ ഹാക്കർമാരും ഉൾപ്പെടുന്നു. ഈ ഫിൽട്ടറുകൾ ഒഴിവാക്കാൻ, അവർ ചില വാക്കുകൾക്ക് പകരം യഥാർത്ഥ വാക്കുകളോട് സാമ്യമുള്ള പ്രതീകങ്ങൾ ഉപയോഗിച്ച് തുടങ്ങി, ഇത് ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനങ്ങൾക്ക് അവ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കി. "ലീറ്റ് സ്പീക്ക്" അല്ലെങ്കിൽ "1337 സ്പീക്ക്" എന്നറിയപ്പെടുന്ന ഈ തന്ത്രത്തിൽ അക്ഷരങ്ങൾ മാറ്റി അക്കങ്ങളോ പ്രത്യേക പ്രതീകങ്ങളോ ഉപയോഗിച്ച് ടെക്‌സ്‌റ്റ് അവ്യക്തമാക്കാനും സ്വയമേവയുള്ള കീവേഡ് അധിഷ്‌ഠിത നിരീക്ഷണം ഒഴിവാക്കാനും ഇത് മൂലം സാധിക്കുന്നു. HELLO എന്നത് |-|3|_|_()
അല്ലെങ്കിൽ )-()-(3££0
ആയി മാറിയേക്കാം, ഒരു ഫിൽട്ടറിന് അവയെല്ലാം കണ്ടുപിടിക്കാൻ കഴിയില്ല. ഇത് പിന്നീട് ലീറ്റ് സ്പീക്ക് എന്നറിയപ്പെട്ടു.[12]
കാപ്ച്ചകളുടെ ആദ്യകാല വാണിജ്യ ഉപയോഗങ്ങളിലൊന്ന് ഗൗസ്ബെക്ക്-ലെവ്ചിൻ ടെസ്റ്റിലായിരുന്നു. 2000-ൽ, idrive.com അതിന്റെ സൈൻഅപ്പ് പേജ് കാപ്ച്ച ഉപയോഗിച്ച് സംരക്ഷിക്കാൻ തുടങ്ങി[13], അങ്ങനെ അവർ ഒരു പേറ്റന്റ് ഫയൽ ചെയ്യാൻ തയ്യാറായി.[11]2001-ൽ, തട്ടിപ്പ് തടയൽ തന്ത്രത്തിന്റെ ഭാഗമായി പേയ്പാൽ അത്തരം പരിശോധനകൾ ഉപയോഗിച്ചു, അതിൽ "കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള വികലമായ വാചകം വീണ്ടും ടൈപ്പ് ചെയ്യാൻ" മനുഷ്യരോട് ആവശ്യപ്പെടുന്നവയായിരുന്നു.[14]പേയ്പാൽ സഹസ്ഥാപകനും സിടിഒ(CTO)യുമായ മാക്സ് ലെവ്‌ചിനും ഇതിന്റെ ഉപയോഗം വാണിജ്യവത്കരിക്കാൻ സഹായിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads