തലസ്ഥാനം

From Wikipedia, the free encyclopedia

Remove ads

ഒരു രാജ്യം, സംസ്ഥാനം, പ്രദേശം, പ്രവിശ്യ തുടങ്ങിയവയിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന പ്രദേശത്തെയാണ്‌ തലസ്ഥാനം എന്നു പറയുന്നത്. പൊതുവേ ഭരണകേന്ദ്രം ഇവിടെയായിരിക്കും സ്ഥിതി ചെയ്യുന്നത്. അതുപോലെ രാഷ്ട്രനേതാക്കളും ഉദ്യോഗസ്ഥവൃന്ദവും തലസ്ഥാനത്താണ് സാധാരണ താമസിക്കുക. എന്നാൽ ഇതിനൊക്കെ ധാരാളം അപവാദങ്ങളുണ്ട്.

തലസ്ഥാനങ്ങൾ സാധാരണയായി വലിയ നഗരങ്ങളാണ്. തലസ്ഥാനമായ നഗരത്തിന്‌ തലസ്ഥാന നഗരം എന്നും പറയുന്നു. ഉദാഹരണത്തിന് ഉറുഗ്വെയിലെ ഏറ്റവും വലിയ നഗരവും ഉറുഗ്വെയുടെ തലസ്ഥനവും മോണ്ടെവിഡിയോ ആണ്. എന്നാൽ എല്ലായ്പ്പോഴും രാജ്യത്തിലെ ഏറ്റവും വലിയ നഗരം രാജ്യത്തിന്റെ തലസ്ഥാനം ആവണമെന്നില്ല. ഉദാഹരണത്തിന് ഇന്ത്യയുടെ തലസ്ഥാനം ന്യൂ ഡെൽഹി ആണ്, എന്നാൽ മുംബൈ ന്യൂഡെൽഹിയെക്കാൾ വലുതാണ്.

ചില രാജ്യങ്ങൾക്ക് ഒന്നിൽ കൂടുതൽ തലസ്ഥാനങ്ങൾ ഉണ്ട്. ഉദാഹരണത്തിന് ബൊളീവിയക്ക് രണ്ട് തലസ്ഥാനങ്ങളും ദക്ഷിണാഫ്രിക്കയ്ക്ക് മൂ‍ന്ന് തലസ്ഥാനങ്ങളും ഉണ്ട്. നൌറു എന്ന രാജ്യത്തിനു തലസ്ഥാനം ഇല്ല. ചില രാജ്യങ്ങൾ ഋതുക്കൾ അനുസരിച്ച് തലസ്ഥാനം മാറ്റുന്നു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads