സുവർണ്ണശലഭം
From Wikipedia, the free encyclopedia
Remove ads
പൊതുവെ വനങ്ങളിൽ കഴിയുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണ ശലഭം (Caprona ransonnetii).[1][2][3][4][5][6] ഇത് സുവർണ്ണപ്പരപ്പൻ എന്നും അറിയപ്പെടുന്നു. കാടുകളുടെ സമീപപ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.
Remove ads
ജീവിതരീതി
നീർത്തടങ്ങളുടെ ഓരത്തിരുന്ന് ലവണം നുകരുന്ന സ്വഭാവമുണ്ട്. വെയിൽ കായുന്ന ഇലപ്പുറത്തിരുന്നാണ്. ആൺശലഭങ്ങൾ മറ്റുപൂമ്പാറ്റകളെ തുരത്തിയോടിയ്ക്കുന്നത് കാണാം. കുതിച്ച് പായുന്ന പൂമ്പാറ്റയാണിത്. ദീർഘദൂരത്തിലും വളരെ ഉയരത്തിലും പറക്കാറില്ല. അരിപ്പൂവിൽ നിന്നും ചിരവപ്പൂവിൽ നിന്നും ആർത്തിയോടെ തേൻകുടിയ്ക്കുന്നത് കാണാം.
ശരീരപ്രകൃതി
ഈ ശലഭത്തിന് രണ്ട് തരത്തിലുള്ള രൂപം ഉണ്ട്.
മഴക്കാലം
മഴക്കാലത്ത് ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമായിരിക്കും. ചിറകിൽ സുവർണ്ണനിറം പടർന്നിരിക്കും. പിൻചിറകിന്റെ മധ്യഭാഗം മഞ്ഞ കലർന്നിട്ടാണ്.
വേനൽക്കാലം
വേനൽക്കാലത്ത് ചിറകുകൾക്ക് നിറം മങ്ങിയിരിക്കും. സുവർണ്ണനിറത്തിന് കൂടുതൽ തിളക്കമുണ്ടാകും. മുൻചിറകിലെ വെളുത്ത പുള്ളികൾ മഴക്കാലത്തും വേനൽക്കാലത്തും കാണാം.
ഇണയെ ആകർഷിക്കൽ
ഇതിന്റെ പ്രധാന പ്രത്യേകത ഇത് ഇണയെ ആകർഷിക്കുന്ന രീതിയാണ്. പെണ്ണിനെ കാണുമ്പോൾ ആൺശലഭം മുൻകാലുകൾ പിന്നോട്ട് മടക്കിപ്പിടിയ്ക്കും. ആ സമയത്ത് ശലഭത്തിന്റെ മാറിൽ നിന്ന് ബ്രഷ് പോലുള്ള ചെറു രോമങ്ങൾ തള്ളിവരും. ആൺ ശലഭം താടി വളർത്തിയതാണെന്ന് അത് കണ്ടാൽ തോന്നും. ആണിന്റെ ഈ പെരുമാറ്റത്തിൽ പെൺശലഭം ആകൃഷ്ടരാകുകയാന് പതിവ്.
പ്രത്യുൽപ്പാദനം
മുട്ടയിടൽ
ഇടം പിരി വലം പിരി തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ശലഭപ്പുഴുവിന് ഇളം പച്ചനിറമാണ്. ശിരസ് രോമാവൃതമാണ്.
പുഴുപ്പൊതി
പുഴുപ്പൊതി(പ്യൂപ്പ) വെളുത്തിട്ടാണ്. വെളുപ്പിൽ കറുപ്പും ഓറഞ്ചും നിറത്തിലുള്ള പുള്ളികൾ കാണാം.
ചിത്രങ്ങൾ
സുവർണശലഭത്തിന്റെ ജീവിതചക്രം
- സുവർണശലഭം-ലാർവ
- സുവർണശലഭം-ലാർവ
- സുവർണശലഭം-പുഴുപ്പൊതി
- സുവർണശലഭം-പുഴുപ്പൊതി
- സുവർണശലഭം-വിരിഞ്ഞിറങ്ങിയ ഉടനെ
- സുവർണശലഭം-അടിവശം
- സുവർണശലഭം-അടിവശം ചിറകുകൾ
- സുവർണശലഭം-പൂർണ്ണവളർച്ചയെത്തിയ ശലഭം
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads