കാൾ സാഗൻ
From Wikipedia, the free encyclopedia
Remove ads
ജ്യോതിശാസ്ത്രവും ജ്യോതിർഭൗതികവും ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു കാൾ സാഗൻ (1934 നവംബർ 9 - 1996 ഡിസംബർ 20). അദ്ദേഹത്തിന്റെ 'കോസ്മോസ്' എന്ന ശാസ്ത്ര ടെലിവിഷൻ പരമ്പര വളരെ പ്രസിദ്ധമാണ്. ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള പഠനങ്ങളിൽ പ്രധാന പങ്ക് വഹിച്ചു. എങ്കിലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് അന്യഗ്രഹജീവനെ കുറിച്ച നടത്തിയ പഠനങ്ങളാണ്.അന്യഗ്രഹ ജീവികൾക്കായി ഭൂമിയിൽ നിന്നും അയക്കപെട്ട ആദ്യ സന്ദേശങ്ങൾ ക്രമപ്പെടുത്തിയത് സാഗനാണ്. പയനിയർ , വോയെജേർ പേടകങ്ങളിൽ പതിച്ച ലോഹത്തകിടുകളിൽ ആണ് ഭൂമിയിലെ ജീവനെക്കുറിച്ചും ഭൂമിയുടെ സ്ഥാനത്തെ കുറിച്ചുമുള്ള പ്രാഥമിക വിവരങ്ങളടങ്ങിയ സന്ദേശം രേഖപപ്പെടുതിയിരിക്കുന്നത്. 600 ഓളം ശാസ്ത്രലേഖനങ്ങളും 20 ഓളം ഗ്രന്ഥങ്ങളും സാഗൻ രചിച്ചിട്ടുണ്ട്. ശാസ്ത്രം ജനകീയമാക്കാൻ The Dragons of Eden, ബ്രോക്കാസ് ബ്രെയിൻ,Pale Blue Dot തുടങ്ങിയ ഗ്രന്ഥങ്ങള രചിച്ച അദ്ദേഹം Cosmos: A Personal Voyage എന്ന ശാസ്ത്ര ടെലിവിഷൻ പരമ്പര അവതരിപ്പിക്കുകയും ചെയ്തു. 60 ഭാഷകളിലായി 5 കോടി ജനങ്ങളൾ വീക്ഷിച്ച ഈ പരമ്പര അമേരിക്കൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും കുടുതൽ പേർ കണ്ട പരമ്പരയാണ്.കോണ്ടാക്റ്റ് എന്ന ശാസ്ത്രനോവലും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് പിന്നീട് ചലച്ചിത്രമാക്കി. സാഗൻ എക്കാലവും യുക്തി ചിന്തയുടെയും ശാസ്ത്ര സമീപനത്തിന്റെയും വക്താവായിരുന്നു. ഭൂമിക്ക് പുറത്തുള്ള ജീവജാലങ്ങളെ തിരയുകയും പഠിക്കുകയും ചെയ്യുന്ന എക്സോബയോളജിയുടെ പ്രയോക്താക്കളിലൊരാളായ അദ്ദേഹം അവയെ തിരയുന്നതിനുള്ള കൂട്ടായ്മയായ SETIയുടെ പ്രവർത്തനത്തിലും പ്രധാന പങ്കു വഹിച്ചു.കോർണൽ സർവകലാശാലയിൽ ആസ്ട്രോനോമി വിഭാഗം പ്രൊഫസർ ആയി സേവനമനുഷ്ടിച്ച സാഗൻ നാസയുടെ ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Remove ads
രചനകൾ
1980-ലെ ടെലിവിഷൻ സീരീസായ Cosmos: A Personal Voyage എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു എന്ന നിലയിലാണ് സാഗന് ഏറ്റവും കൂടുതൽ പ്രശസ്തി. 60 രാജ്യങ്ങളിൽ നിന്നായി 60 കോടിയോളം ജനങ്ങൾ കണ്ടെന്ന് അനുമാനിക്കപ്പെടുന്ന ഈ പരിപാടി ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുണ്ടായിരുന്ന പരിപാടിയായിരുന്നു[1].
പോപ്പുലർ സയൻസ് പുസ്തകങ്ങളുടെ എഴുത്തുകാരൻ എന്ന നിലയിലും സാഗൻ അറിയപ്പെട്ടു. ടി.വി സീരീസിനോടനുബന്ധിച്ച് എഴുതിയ കോസ്മോസ് ആണ് പ്രധാന കൃതി. കോണ്ടാക്റ്റ് എന്ന നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് പിന്നീട് ചലച്ചിത്രമാക്കി. പെയ്ൽ ബ്ലൂ ഡോട് അദ്ദേഹത്തിന്റെ അവസാന പുസ്തകങ്ങളിലൊന്നാണ്. തന്റെ ജീവിതകാലത്തിനിടയ്ക്ക് ശാസ്ത്രപേപ്പറുകളും ജനകീയലേഖനങ്ങളുമായി 600 രചനകളും 20 പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
കാൾ സാഗന്റെ പുസ്തകങ്ങൾ
- ദ ഡ്രാഗൺസ് ഓഫ് ഏഡൺ
- ബ്രോക്കാസ് ബ്രെയിൻ
- കോസ്മോസ്
- കോണ്ടാക്ട്-ഏ നോവൽ
- ദ് ഡെമൻ ഹൗണ്ടഡ് വ്വോൾഡ്
- പെയ്ൽ ബ്ലൂ ഡോട്ട്
- ഷാഡോവ്സ് ഓഫ് ഫൊർഗോട്ട്ൺ ആൻസ്സ്സ്റ്റേഴ്സ്-ഏ സേർച്ച് ഫോർ ഹൂ വീ ആർ(ആൻ ഡ്രൂയനോടൊപ്പം എഴുതിയത്)
- ബില്ല്യൻസ് ആന്റ് ബില്ല്യൻസ്
- ഏ പാത് വ്വെയ്ർ നോ മാൻ തോട്ട്
- ഇന്റെല്ലിജെൻസ് ലൈഫ് ഇൻ ദ യൂനിവേഴ്സ്(ഐ.എസ്.ഷെക്ലോവ്സ്കിയുമായി ചേർന്ന്)
Remove ads
ശാസ്ത്രരംഗത്തെ സംഭാവനകൾ
സാഗൻ ശുക്രന്റെ ഉപരിതലത്തിന്റെ ഉയർന്ന താപനില കണ്ടെത്താൻ സഹായിച്ചു. അക്കാലത്ത് കരുതപ്പെട്ടതിൽ നിന്ന് വിഭിന്നമായി ശുക്രോപരിതലം വരണ്ടതും ചൂടെറിയതുമാണെന്ന് സാഗൻ വാദിച്ചു. ശുക്രനിൽ നിന്നുള്ള റേഡിയോ തരംഗങ്ങളുറ്റെ പഠനം വഴി ഉപരിതലത്തിന്റെ താപനില 500 °C (900 °F) ആണെന്ന് അദ്ദേഹം കണക്കാക്കി. നാസയുടെ ശുക്രനിലേക്കുള്ള മറൈനർ ദൗത്യങ്ങളിൽ പങ്കെടുത്ത അദ്ദേഹം ബഹിരാകാശവാഹനത്തിന്റെ രൂപകല്പനയിൽ സഹായിച്ചു. 1962-ൽ സാഗന്റെ നിഗമനങ്ങളെ മറൈനർ ദൗത്യം സ്ഥിരീകരിച്ചു.
ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ദ്രാവകങ്ങളുടെ സമുദ്രങ്ങളുണ്ടാകാമെന്നും വ്യാഴത്തിന്റെ ഗ്രഹമായ യൂറോപ്പയിൽ ഉപരിതലത്തിനടിയിൽ ജലമുണ്ടാകാമെന്നും ആദ്യമായി പരികല്പന നടത്തിയത് സാഗനാണ്. അതിനാൽ യൂറോപ്പയിൽ ജീവന് സാധ്യതയുണ്ടെന്നു വന്നു[2] യൂറോപ്പയുടെ ഉപരിതലത്തിനടിയിൽ വെള്ളമുണ്ടെന്ന് ഗലീലിയോ ദൗത്യം പിന്നീട് സ്ഥിതീകരിച്ചു. ങ്ങഓർഗാനിക് സംയുക്തങ്ങളുടെ നിരന്തരമായ മഴ മൂലമാണ് ടൈറ്റാന് ചുവപ്പുനിറം എന്നും അദ്ദേഹം വിശദീകരിച്ചു.
ശുക്രൻ, വ്യാഴം എന്നിവയുടെ അന്തരീക്ഷത്തെക്കുറിച്ചും ചൊവ്വയിലെ മാറ്റങ്ങളെപ്പറ്റിയും മനസ്സിലാക്കുന്നതിൽ സാഗൻ വിലപ്പെട്ട സംഭാവനകൾ നൽകി. ആഗോളതാപനം മൂലം ഭൂമി ശുക്രനെപ്പോലെ ചൂടേറിയതും ജീവൻ നിലനിർത്താനാകാത്തതുമായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൊവ്വയിൽ കാണപ്പെടുന്ന മാറ്റങ്ങൾ അപ്പോൾ വിശ്വസിക്കപ്പെട്ടിരുന്നതുപോലെ ഋതുക്കളോ സസ്യജാലങ്ങൾക്കുണ്ടാകുന്ന വ്യത്യാസമോ കാരണമായുള്ളതല്ലെന്നും പൊടിക്കാറ്റുകൾ മൂലമുണ്ടാകുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.
എങ്കിലും ശാസ്ത്രരംഗത്തും അദ്ദേഹം കൂടുതലായറിയപ്പെടുന്നത് ഭൂമിക്കു പുറത്ത് ജീവനുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള പഠനത്തിന്റെ പേരിലാണ്. വികിരണം ഉപയോഗിച്ച് സാധാരണ രാസവസ്തുക്കളിൽ നിന്ന് അമിനോ ആസിഡുകൾ നിർമ്മിക്കാനാകുമെന്ന് അദ്ദേഹം തെളിയിച്ചു.
Remove ads
അവലംബം
External links
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads