പരിശുദ്ധ മറിയത്തിന്റെ കർമ്മലീത്താ സമൂഹം
From Wikipedia, the free encyclopedia
Remove ads
സീറോ മലബാർ കത്തോലിക്കാ സഭയിലെ പോണ്ടിഫിക്കൽ അവകാശമുള്ള ഏറ്റവും വലിയ മതപുരോഹിത സഭയാണ് പരിശുദ്ധ മറിയത്തിന്റെ കർമ്മലീത്താ സമൂഹം എന്ന കാർമ്മെലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് (ഇംഗ്ലീഷ്: Carmelites of Mary Immaculate, സി.എം.ഐ.).
Remove ads
സ്ഥിതിവിവരക്കണക്കുകൾ
ഇന്ത്യ, കെനിയ എന്നിവിടങ്ങളിൽ സിറോ-മലബാർ, സിറോ-മലങ്കര, ലത്തീൻ എന്നീ സഭകളിൽനിന്നുള്ള മൂവായിരത്തോളം അംഗങ്ങൾ സഭയിലുണ്ട്. അതിൽ 10 മെത്രാന്മാർ, 1917 പുരോഹിതന്മാർ, 19 പുരോഹിതനല്ലാത്ത സഹോദരന്മാർ, 1200 ബ്രദർമാർ തുടങ്ങിയർ അടങ്ങിയിരിക്കുന്നു.
നിലവിൽ അഞ്ച് പ്രധാന സെമിനാരികളാണ് സഭയിലുള്ളത്: ബാംഗ്ലൂർ ധർമ്മരാം കോളേജ്, വാർധ ദർശന ഫിലോസഫേറ്റ്, ഭോപ്പാൽ സമൻവയ തിയോളജിയേറ്റ്, പൂനെ കാർമൽ വിദ്യ ഭവനൻ, ബറോഡ സിഎംഐ വിദ്യാവൻ . ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സെമിനാരി 2001 ൽ കെനിയയിൽ സ്ഥാപിതമായി. വിദേശത്ത് നിന്നുള്ള ആദ്യത്തെ ബാച്ച് വിദ്യാർത്ഥികൾ 2005 മാർച്ച് 19 ന് വൈദികരായി.
Remove ads
പ്രധാന പ്രവർത്തനങ്ങൾ
വിദ്യാഭ്യാസ മേഖല - സിഎംഐ സഭ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ശ്രദ്ധേയമായ സ്ഥാപനങ്ങൾ നടത്തുന്നു. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂർ, രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് കൊച്ചി, അമല മെഡിക്കൽ കോളേജ് തൃശൂർ, എസ്.എച്ച് കോളേജ് കൊച്ചി തുടങ്ങിയവ.
പത്ര-ദൃശ്യ മാദ്ധ്യമ മേഖല - ദീപിക ന്യൂസ് പേപ്പർ, ചാവറ വിഷൻ, നിരവധി സഭാ പത്രങ്ങളും മാസികകളും തുടങ്ങിയവ.
കലാമേഖല - കലാഭവൻ കൊച്ചി, ചാവറ സാംസ്കാരിക കേന്ദ്രം കൊച്ചി, ദർശന കോട്ടയം, ഉപാസന തൊടുപുഴ മുതലായവ.
Remove ads
ഭരണകൂടം
നാല് ജനറൽ കൗൺസിലർമാരുള്ള ഒരു പ്രയർ ജനറലും ഒരു ജനറൽ ഓഡിറ്ററും സഭയെ ഭരിക്കുന്നു. ഓരോ ആറുവർഷത്തിലും സഭയുടെ ഒരു പൊതുസമിതി അവരെ തിരഞ്ഞെടുക്കുന്നു. 2026 വരെ, ഫാ. തോമസ് ചാത്തമ്പറമ്പിൽ സി.എം.ഐ ആണ് പ്രയർ ജനറൽ [2]
പ്രിയോർ ജനറൽമാരുടെ പട്ടിക
Remove ads
ഇതും കാണുക
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
