ചാലക്കുടി ലോക്സഭാമണ്ഡലം

From Wikipedia, the free encyclopedia

ചാലക്കുടി ലോക്സഭാമണ്ഡലം
Remove ads

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി (ലോക്സഭാ മണ്ഡലം). 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. [1] [2] ആ വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ കെ.പി. ധനപാലൻ വിജയിച്ചു.[3] 2014-ൽ സുപ്രസിദ്ധ മലയാള ചലച്ചിത്രനടനും ഇടതുസ്വതന്ത്രനുമായിരുന്ന ഇന്നസെന്റായിരുന്നു വിജയി.[4][5]

Thumb
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ
Remove ads

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads