ചാലൂക്യ രാജവംശം
From Wikipedia, the free encyclopedia
Remove ads
തെക്കേ ഇന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും ഒരു വലിയ ഭൂഭാഗം 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഭരിച്ച ഒരു രാജവംശമാണ് ചാലൂക്യ രാജവംശം (കന്നഡ: ಚಾಲುಕ್ಯರು IPA: [ʧaːɭukjə]). ചാലൂക്യരുടെ സാമ്രാജ്യം കൃഷ്ണ, തുംഗഭദ്ര നദികൾക്കിടയിൽ റായ്ചൂർ ദൊവാബ് കേന്ദ്രീകരിച്ചായിരുന്നു[1]. ഈ ആറുനൂറ്റാണ്ട് കാലയളവിൽ അവർ മൂന്ന് വ്യത്യസ്ത രാജ്യങ്ങൾ ആയി ആണ് രാജ്യം ഭരിച്ചത്. ഏറ്റവും ആദ്യത്തെ രാജവംശം ബാദാമി തലസ്ഥാനമാക്കി 6-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഭരണം തുടങ്ങിയ ബാദാമി ചാലൂക്യർ ആയിരുന്നു. ബനാവശിയിലെ കദംബ രാജ്യത്തിന്റെ അധഃപതനത്തോടെ ബാദാമി ചാലൂക്യർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാൻ തുടങ്ങി. ഇവരുടെ ആദ്യതലസ്ഥാനം ഐഹോളെ ആയിരുന്നു[1]. പുലികേശി ഒന്നാമനാണ് തലസ്ഥാനം ബാദാമിയിലേക്ക് (വാതാപി എന്നും അറിയപ്പെടുന്നു) മാറ്റിയത്. പുലികേശി II-ന്റെ കാലഘട്ടത്തിൽ ബാദാമി ചാലൂക്യർ വളരെ പ്രാമുഖ്യം കൈവരിച്ചു. പ്രദേശങ്ങളുടെ ആധിപത്യത്തിനായി ചാലൂക്യരും സമകാലീനരായ പല്ലവരും പരസ്പരം പോരാടിയിരുന്നു[1].
ആദ്യകാലതലസ്ഥാനമായിരുന്ന ഐഹോളെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു. നിരവധി ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന ഇത് മതകേന്ദ്രമായും പിൽക്കാലത്ത് വികസിച്ചു[1].
Remove ads
ഉത്ഭവം
ചാലൂക്യരുടെ ഉത്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും അവർ ഇന്നത്തെ കർണ്ണാടകയിൽ നിന്നുള്ളവരായിരുന്നു എന്നകാര്യത്തിൽ ചരിത്രകാരന്മാർ സമ്മതം പ്രകടിപ്പിക്കുന്നു.[2][3][4][5][6][7][8][9][10][11]
മറ്റൊരു നിഗമനം അനുസരിച്ച് ഉത്തരേന്ത്യയിൽ നിന്നും വന്നു ഡക്കാണിൽ ആധിപത്യം സ്ഥാപിച്ച രജപുത്രരുടെ പിൻഗാമികൾ ആയിരുന്നു ചാലൂക്യർ എന്ന് വിശ്വസിക്കപ്പെടുന്നു. [12]മിക്ക ചരിത്രകാരന്മാരും ഉത്തരേന്ത്യക്കാരാണ് ചാലൂക്യരുടെ മുൻ തലമുറക്കാർ എന്ന വാദം നിരാകരിക്കുന്നു. അവർ ദക്ഷിണ ഭാരതത്തിൽ വിജയം വരിച്ചവരും തദ്ദേശീയ ഭാഷാ സംസ്കാരത്തിന് പ്രോത്സാഹനം നൽകിയവരും ആയതിനാൽ അവരുടെ ഉദ്ഭവ സ്ഥാനം അത്ര ഗൗരവമായ വിഷയം ആകുന്നുമില്ല.ബാദാമി ചാലൂക്യ ലിഖിതങ്ങൾ കന്നഡയിലും സംസ്കൃതത്തിലും കാണാം.[13][14][15] മിക്ക ചാലൂക്യ രാജാക്കന്മാരും പൂർണമായും ദ്രാവിഡ/കന്നഡ നാമധേയങ്ങൾ സ്വീകരിച്ചതു കാണാം. "പ്രിയഗെല്ലം", "നോഡുത്ത ഗെൽ വോം " ( കാണുന്നതെല്ലാം ജയിച്ച ), "അരസ" ( രാജാവ് ), "കർണാട ബല " ( കർണാടയിലെ ബലവാൻ ), തുടങ്ങിയ പേരുകൾ ഉദാഹരണം. [16][17]
കന്നഡഭാഷയിലെ കാർഷിക സംസ്കൃതിയെ സൂചിപ്പിക്കുന്ന സൽകി/ചൽകി എന്ന വാക്കിൽ നിന്നാണു ചാലൂക്യ എന്ന വാക്ക് ഉണ്ടായത് എന്ന പൊതു നിഗമനം ഉണ്ടായിട്ടുണ്ട്. [18][19]
Remove ads
ചരിത്രരേഖകൾ

ബാദാമി ചാലൂക്യരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് കന്നഡയിലും സംസ്കൃതത്തിലും ഉള്ള ശിലാ ലിഖിതങ്ങളിൽ നിന്നാണു. അവയിൽ കന്നഡ ഭാഷയിലെ ലിഖിതങ്ങളായ മംഗളേശ, കപ്പെ അരഭട്ട (CE 700) എന്നിവരെ പറ്റിയുള്ള ലിഖിതങ്ങൾ, പുലികേശി രണ്ടാമനെ കുറിച്ചുള്ള പെദ്ദവഗൂരു ശിലാലിഖിതം, കാഞ്ചി കൈലാസനാഥ ക്ഷേത്രത്തിലെ ശിലാലിഖിതം, വിക്രമാദിത്യ രണ്ടാമനെ കുറിച്ചുള്ള വിരൂപാക്ഷ ക്ഷേത്രത്തിലെ ലിഖിതം എന്നിവയിൽ നിന്നും കന്നഡ ഭാഷയുടെ ചരിത്രത്തെ കുറിച്ചും മനസ്സിലാക്കാവുന്നതാണ്.[20][21]
ബാദാമി ശിലാലിഖിതം ( പുലികേശി I ), മഹാകൂട സ്തംഭത്തിലെ ലിഖിതം (മംഗളേശ), ഐഹോളെയിലെ ശിലാലിഖിതം ( പുലികേശി രണ്ടാമൻ ) എന്നിവ പഴയ കന്നഡ ലിപിയിൽ എഴുതപ്പെട്ട സംസ്കൃത ലിഖിതങ്ങളാണു .[22][23][24] കന്നഡ ഭാഷയിലെ എഴുത്തുകൾ ഉള്ള അനവധി നാണയങ്ങൾ ലഭ്യമായിട്ടുണ്ട്.അതിൽ നിന്നും ആ കാലഘട്ടത്തിൽ കന്നഡ ഭാഷക്ക് അഭിവൃദ്ധി ഉണ്ടായതായി അനുമാനിക്കുന്നു. [25]
ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാൻ സാങ്, പുലികേശി രണ്ടാമൻറെ രാജ്യം സന്ദർശിച്ചിരുന്നു . ആ സമയത്ത് രാജ്യത്തെ 99,000 ഗ്രാമങ്ങൾ അടങ്ങുന്ന മൂന്നു മഹാരാഷ്ട്രകങ്ങൾ ആയി വിഭജിച്ചിരുന്നു. ഇന്നത്തെ കർണ്ണാടക,മഹാരാഷ്ട്ര,കൊങ്കൺ ഗോവ പ്രദേശങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു സാമ്രാജ്യം. രാജ്യത്തിന്റെ പുരോഗതിയിൽ ആകൃഷ്ടനായ പേർഷ്യൻ ചക്രവർത്തി ഖുസ്രോ II, പുലികേശി രണ്ടാമനുമായി സ്ഥാനപതികളെ കൈമാറിയിരുന്നു.[26][27]
Remove ads
രാജവംശങ്ങൾ
ഡക്കാൺ പീഠഭൂമി പ്രദേശങ്ങൾ 600 വർഷത്തോളം ചാലൂക്യരുടെ ഭരണത്തിലായിരുന്നു. പരസ്പരം ബന്ധപ്പെട്ട മൂന്നു വ്യത്യസ്ത രാജവംശങ്ങൾ ചാലൂക്യർ എന്ന് അറിയപ്പെടുന്നു. അവ ആദ്യകാല ചാലൂക്യർ എന്ന് അറിയപ്പെടുന്ന ബാദാമി ചാലൂക്യർ, സഹോദര രാജവംശങ്ങളായ പശ്ചിമ ചാലൂക്യർ ( കല്യാണിയിലെ ചാലൂക്യർ അഥവാ അന്ത്യകാല ചാലൂക്യർ ) കിഴക്കൻ ചാലൂക്യർ (വെങ്ങിയിലെ ചാലൂക്യർ ) എന്നിവരായിരുന്നു.
CE 543 ഇൽ പുലികേശി I ആയിരുന്നു ബാദാമി ചാലൂക്യരാജവംശം സ്ഥാപിച്ചത്. ഇന്ന് ബാദാമി എന്ന് അറിയപ്പെടുന്ന വാതാപി ആയിരുന്നു അവരുടെ തലസ്ഥാനം . ഇന്നത്തെ കർണ്ണാടകയിലെ ബഗൽക്കോട്ട് ജില്ലയിലാണ് ബാദാമി . ബാദാമി രാജവംശത്തിലെ പ്രഗൽഭനായ പുലികേശി II ഡക്കാണിൽ ഉടനീളം ആധിപത്യം ഉറപ്പിച്ചു.ദക്ഷിണ കാനറയിലെ അലൂപ രാജവംശവുമായി ബാദാമി ചാലൂക്യർ വൈവാഹിക ബന്ധം പുലർത്തിയിരുന്നു. [28][29]
പുലികേശി രണ്ടാമന്റെ മരണശേഷം പതിമൂന്ന് കൊല്ലം പല്ലവർ അധികാരം സ്ഥാപിച്ചു. പിന്നീട് വിക്രമാദിത്യ I ന്റെ കാലത്താണ് ചാലൂക്യർ വീണ്ടും അധികാരത്തിലെത്തുന്നത്. അവസാന ബാദാമി ചാലൂക്യരാജാവായ കീർത്തിവർമ്മൻ രണ്ടാമനെ പരാജയപ്പെടുത്തി ദന്തിദുർഗ്ഗ രാഷ്ട്രകൂടവംശം സ്ഥാപിച്ചു.അങ്ങനെ രാഷ്ട്രകൂടരുടെ ഉയർച്ച ബദാമി ചാലൂക്യരുടെ പതനത്തിനു കാരണമായി. 10-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ പടിഞ്ഞാറൻ ചാലൂക്യർ വീണ്ടും അധികാരം പുനഃസ്ഥാപിച്ചു. പടിഞ്ഞാറൻ ചാലൂക്യർ ബാസവകല്യാൺ തലസ്ഥാനമാക്കി 12-ആം നൂറ്റാണ്ടിന്റെ അവസാനം വരെ ഭരിച്ചു. കിഴക്കൻ ചാലൂക്യർ കിഴക്കൻ ഡെക്കാനിൽ ഒരു പ്രത്യേക രാജ്യം ആയിരുന്നു . വെങ്ങി തലസ്ഥാനമാക്കി ഇവർ 11-ആം നൂറ്റാണ്ടുവരെ രാജ്യം ഭരിച്ചു.
വാസ്‌തു വിദ്യ
ദക്ഷിണ ഭാരതത്തിലെ വാസ്തുകലയ്ക്ക് ചാലൂക്യരുടെ കാലത്ത് മികച്ച പുരോഗതി ഉണ്ടായി.ചാലൂക്യരുടെ തനതായ വാസ്തുവിദ്യ ചാലൂക്യൻ വാസ്‌തു വിദ്യ, കർണ്ണാട ദ്രാവിഡ വാസ്‌തു വിദ്യ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.[30][31] ഉത്തര കർണ്ണാടകയിലെ ബഗൽക്കോട്ട് ജില്ലയിലെ മലപ്രഭ നദീതടങ്ങളിൽ ഇവർ നിർമ്മിച്ച നൂറുകണക്കിന് ക്ഷേത്രങ്ങൾ കാണാം.തദ്ദേശീയമായ സുവർണ്ണ-ചുവപ്പ് നിറങ്ങളിൽ ഉള്ള മണൽക്കല്ല് കൊണ്ടായിരുന്നു നിർമ്മാണം . തുരങ്കളിൽ നിർമ്മിച്ച ക്ഷേത്രങ്ങളും ഉണ്ട്. ചാലൂക്യർ ഒരു വിശാല ഭൂവിഭാഗം ഭരിച്ചിരുന്നു എങ്കിലും ഐഹോളെ,പട്ടാഡക്കൽ,ബാദാമി,മഹാകുട എന്നീ പ്രദേശങ്ങളിലാണ് ചാലൂക്യൻ വാസ്തുവിദ്യ പ്രകാരമുള്ള ക്ഷേത്രങ്ങൾ വ്യാപകമായി കാണുന്നത്. [32]
Remove ads
സാഹിത്യം
പുലികേശി രണ്ടാമന്റെ സദസ്യനായിരുന്ന രവികീർത്തിയുടെ കന്നഡയിലും സംസ്കൃതത്തിലും ഉള്ള കാവ്യങ്ങൾ ഐഹോളെയിലെ ശിലാലിഖിതങ്ങളിൽ കാണാം. ഒരു ക്ലാസിക് ആയി രവികീർത്തിയുടെ കാവ്യങ്ങളെ കണക്കാക്കുന്നു. [22][33] കറുത്ത സരസ്വതി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിജയങ്ക എന്ന കവയിത്രി യുടെ കവിതകൾ ശിലാലിഖിതങ്ങളിൽ കാണാം.ഇവർ പുലികേശി രണ്ടാമന്റെ മകനായ ചന്ദ്രാദിത്യന്റെ ഭാര്യ ആണ് എന്ന് വിശ്വസിക്കപ്പെടുന്നു. [34] പശ്ചിമ ചാലൂക്യരുടെ കാലത്തെ മികച്ച സാഹിത്യകാരൻ ആയിരുന്നു മിതാക്ഷര എന്ന സംസ്കൃത കാവ്യം എഴുതിയ വിജ്ഞാനേശ്വര . സോമേശ്വര മൂന്നാമൻ, മാനസോല്ലാസ എന്ന പേരിൽ കലകളെയും ശാസ്ത്രത്തെയും കുറിച്ച് ഒരു വിജ്ഞാനകോശം നിർമ്മിക്കുകയുണ്ടായി. [35]
ബാദാമി ചാലൂക്യരുടെ കാലത്ത് തന്നെ കന്നഡ സാഹിത്യകൃതികൾ നിലനിന്നതായി വിശ്വസിക്കപ്പെടുന്നു എങ്കിലും അവയിൽ മിക്കതും കാലത്തെ അതിജീവിച്ചിരുന്നില്ല [36] ശിലാ ലിഖിതങ്ങളിൽ നിന്നും കന്നഡ ഒരു സ്വാഭാവിക ഭാഷ ആയി നിലനിൽകാൻ തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കാം. .[37] കപ്പെ അരഭട്ട യുടെ ലിഖിതങ്ങളിൽ ത്രിപാഠി എന്ന മൂന്നുവരി കാവ്യവൃത്തത്തിൽ ഉള്ള കവിതകൾ കാണാം ( CE 700 ) ഇത് കന്നഡ ഭാഷയിലെ ആദ്യ കവിതകളിൽ ഒന്നായി പരിഗണിക്കുന്നു.[38]
Remove ads
ഐതിഹ്യങ്ങൾ
സന്ധ്യാവന്ദനം ചെയ്യുകയായിരുന്ന ബ്രഹ്മാവ്,ഇന്ദ്രന്റെ ആവശ്യം അനുസരിച്ച് തന്റെ കൈക്കുടന്നയിലെ വെള്ളത്തിൽ (ചുലുക ജലം)നിന്ന് ഒരു യോദ്ധാവിനെ സൃഷ്ടിച്ചു എന്ന് ഐതിഹ്യം.ആ യോദ്ധാവായിരുന്നു ചാലൂക്യരുടെ പൂർവികൻ എന്നാണു വിശ്വാസം[39]സപ്തമാതാക്കൾ വളർത്തിയവരാണു ചാലൂക്യരുടെ പൂർവികർ എന്നും ഐതിഹ്യമുണ്ട്.ശിവൻ,വിഷ്ണു,ചാമുണ്ഡി,സൂര്യൻ,കുബേരൻ,പാർവതി,ഗണപതി തുടങ്ങിയ ദേവതകളെ ചാലൂക്യർ ആരാധിച്ചിരുന്നു.
ചിത്രങ്ങൾ
- മ്യൂസിയത്തിൽ നിന്നും ബദാമി ഗുഹാക്ഷേത്രങ്ങളും തടാകവും കാണുന്നു
Western Chalukya Empire എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads