ചാൾസ് കോറിയ

From Wikipedia, the free encyclopedia

ചാൾസ് കോറിയ
Remove ads

ലോകപ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയും ആസൂത്രകനും ആണ് ചാൾസ് കോറിയ [2]

വസ്തുതകൾ ചാൾസ് കോറിയ, ജനനം ...
Thumb
ജവഹർ കലാകേന്ദ്രം, ജയ്പൂർ

ജീവിതം

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ സെക്കന്ദ്രാബാദിലാണ് ചാൾസ് കോറിയ ജനിച്ചത്. അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽനിന്ന് വാസ്തുവിദ്യയിൽ ബിരുദം നേടി. തുടർന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്നു പടിച്ചു. 1958ൽ ബോംബയിലെത്തി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ഔദ്യോഗിക ജീവിതം

സമകാലീന വാസ്തുവിദ്യ (Contemporary Architecture) യുമായ് ചേർന്നുകേൾക്കുന്ന ഒരു പേരാണ് ചാൾസ് കോറിയ. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ വാസ്തുശൈലീക്ക് രൂപം നൽകുന്നതിന് ഇദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ഇന്ത്യയിൽ അനവധി മന്ദിരങ്ങൾ ഇദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സബർമതിയിലുള്ള മഹാത്മാഗാന്ധി സ്മാരക മ്യൂസിയം, ജയ്പൂരിലെ ജവഹർ കലാകേന്ദ്ര, മുംബൈയിലെ കാഞ്ചൻജംഗ അപ്പാർട്മെന്റ്, കേരളത്തിലെ പരുമല പള്ളി തുടങ്ങിയവ അതിൽ ചിലതാണ്.

Thumb
സബർമതി ആശ്രമത്തിലെ മഹാത്മാഗാന്ധി സ്മാരകം

1984ൽ മുംബൈയിൽ ഇദ്ദേഹം അർബൺ ഡിസൈൻ റിസർച് ഇൻസ്റ്റിറ്റ്യൂറ്റ് സ്ഥാപിച്ചു. 2005മുതൽ 2008 വരെ ഡൽഹി അർബൺ ആർട്സ് കമ്മീഷന്റെ ചെയർമാൻ സ്ഥാനം ഇദ്ദേഹമാണ് വഹിച്ചിരുന്നത്.

Remove ads

പുരസ്കാരങ്ങൾ

അവലംബം

കൂടുതൽ വായനക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads