ചാറ്റ്ജിപിറ്റി

From Wikipedia, the free encyclopedia

ചാറ്റ്ജിപിറ്റി
Remove ads

നൂതന സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി.[2][3] പരിശീലനം നൽകപ്പെട്ടതനുസരിച്ച് പ്രവർത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ടാണിത്.[4][5] ഓപ്പൺ എ ഐ എന്ന ഐ ടി കമ്പനിയാണ് ഇതിൻ്റെ സ്ഥാപകർ. ഇത് ഓപ്പൺ എ ഐയുടെ ജിപിടി-3.5, ജിപിടി-4 കുടുംബങ്ങളിൽ പെട്ട ലാർജ് ലാ൦ഗ്വേജ് മോഡലുകൾ (LLMs) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ മികച്ച മേൽനോട്ടത്തോടെയും റീ എൻഫോഴ്സ്മെന്റ് ലേണിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നന്നായി ട്യൂൺ ചെയ്തിരിക്കുന്നു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു).

വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...

ചാറ്റ് ജിപിറ്റി ഒരു പ്രോട്ടോടൈപ്പായി 2022 നവംബർ 30-ന് സമാരംഭിച്ചു. വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലുടനീളം അതിന്റെ വിശദവും പെട്ടന്നുള്ളതുമായ പ്രതികരണങ്ങൾ മൂലവും, അതിന്റെ വ്യക്തമായ ഉത്തരങ്ങൾ മൂലവും ഇത് ശ്രദ്ധ നേടി.[6] എന്നിരുന്നാലും, പല സമയത്തും അതിന്റെ കൃത്യത ഇല്ലായ്മ ഒരു പ്രധാന പോരായ്മയായി തിരിച്ചറിഞ്ഞിട്ടുണ്ട്.[7] ചാറ്റ്ജിപിറ്റി പുറത്തിറക്കിയതിന് ശേഷം, ഓപ്പൺഎഐ(OpenAI)-യുടെ മൂല്യം 2023-ൽ 29 ബില്ല്യൺ യുഎസ് ഡോളറാണ് ഇതിന്റെ മൂല്ല്യം.[8]

ചാറ്റ്ജിപിറ്റി യുടെ യഥാർത്ഥ റിലീസ് ജിപിടി-3.5 അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും പുതിയ ഓപ്പൺഎഐ മോഡലായ ജിപിടി-4 അടിസ്ഥാനമാക്കിയുള്ള ഒരു പതിപ്പ് 2023 മാർച്ച് 14-ന് പുറത്തിറങ്ങി, ചുരുക്കം ചില പണമടച്ചുള്ള വരിക്കാർക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്.

Remove ads

പരിശീലനം

ഭാഷാ മോഡലുകളിൽ പെട്ട ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ (GPT) കുടുംബത്തിലെ അംഗമാണ് ചാറ്റ്ജിപിറ്റി.[9] "ജിപിടി-3.5" എന്നറിയപ്പെടുന്ന ഓപ്പൺഎഐയുടെ മെച്ചപ്പെടുത്തിയ ജിപിടി-3 പതിപ്പിൽ ഇത് നന്നായി ട്യൂൺ ചെയ്യപ്പെട്ടു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു[10]).

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads