ചിനാർ
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
ജീവിതദൈർഘ്യം കൂടുതലുള്ളതും വളരെ വലുതാവുന്നതുമായ ഒരിനം ഇലപൊഴിക്കും വൃക്ഷമാണ് ചിനാർ (ശാസ്ത്രീയനാമം: Platanus orientalis). ഇന്ത്യയിൽ കാശ്മീരിൽ ധാരാളം പ്രായമുള്ള ചിനാർ വൃക്ഷങ്ങൾ കാണപ്പെടുന്നു. കാശ്മീരി സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചിനാർ. പണ്ടുമുതലേ പേർഷ്യൻ ഉദ്യാനങ്ങളിൽ ചിനാർ മരം ഉണ്ടായിരുന്നു. കാഷ്മീർ ചരിത്രത്തിൽ പഴയ ഹിന്ദു കാലത്ത് പുണ്യസ്ഥലങ്ങളുടെ ചുറ്റും ഈ മരം നട്ടുപിടിപ്പിച്ചിരുന്നു. പിന്നീട് മുസ്ലീം കാലഘട്ടത്തിലും ഒരു ഉദ്യാനവൃക്ഷമായി ചിനാറിനെ വളർത്തിയിരുന്നു. 1374-ൽ നട്ട ഒരു ചിനാർ മരം ഇപ്പോഴും കാശ്മീരിലുണ്ട്[1]. അമിതമായി ചിനാർ മരങ്ങൾ മുറിച്ചപ്പോൾ സർക്കാർ ഇടപെട്ടു ചിനാർ മുറിക്കുന്നതിനെ നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ചിനാർ മുറിക്കണമെങ്കിൽ പകരം അഞ്ച് ചിനാർ നട്ടുപിടിപ്പിക്കേണ്ടതാണ്[2].
Remove ads
ചിത്രശാല
- കാശ്മീരിലെ ചിന്നാർ മരത്തിന്റെ ഇലകൾ, കായ്കളും കാണാം
- ചിന്നാർ മരത്തിന്റെ ഒരില
- ചിന്നാർമരത്തിന്റെ തടി
- ശ്രീനഗരത്തിൽ ഝലം നദീതീരത്തുള്ള ചിന്നാർ മരങ്ങളൂടെ ഒരു കാഴ്ച
- ചിനാറിന്റെ ഇല
- ചിനാർവൃക്ഷത്തിന്റെ ചുവട്
- ചിന്നാർ മരം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads