ചിന്നക്കട
കൊല്ലം ജില്ലയിലെ ഒരു സ്ഥലം From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് ചിന്നക്കട. പണ്ടു തൊട്ടേ ചിന്നക്കട വളരെ പ്രശസ്തമായ വ്യാപാര കേന്ദ്രമാണ്[അവലംബം ആവശ്യമാണ്]. വിദേശരാജ്യങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്നു.
![]() | ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |

കൊല്ലം പട്ടണത്തിന്റെ സിരാകേന്ദ്രം ആണ് ചിന്നക്കട. ഇന്നും ചിന്നക്കടയിൽ പഴയ വാസ്തുവിദ്യാശൈലിയിൽ പണിത ധാരാളം വാണിജ്യ കെട്ടിടങ്ങൾ കാണാം. അതേ സമയം തന്നെ പുതിയ ഷോപ്പിംഗ് മാളുകളും ചിന്നക്കടയിൽ ഉയർന്നു വന്നിട്ടുണ്ട്. ഗ്രാന്റ്, പ്രിൻസ്, കുമാർ തുടങ്ങിയ സിനിമാശാലകളും സ്വകാര്യ ബസ്സുകൾക്കായി മൂന്ന് ബസ് സ്റ്റാന്റുകളും ചിന്നക്കടയിൽ ഉണ്ട്. പ്രശസ്തമായ കൊല്ലം ക്ലോക്ക് ടവർ ചിന്നക്കടയിൽ ആണ്. ദേശസേവാനിരത കെ. പരമേശ്വര പിള്ളയുടെ ഓർമ്മയ്ക്കാണ് ഈ ക്ലോക്ക് ടവർ സമർപ്പിച്ചിരിക്കുന്നത്. കൊല്ലം പബ്ലിക്ക് ലൈബ്രറി, എസ്.എം.പി. പാലസ് എന്ന സിനിമാശാല, വൈ.എം.സി.എ, ഇന്ത്യൻ കോഫി ഹൌസ്, മിക്കവാറും എല്ലാ തുണിക്കടകളുടെയും സ്വർണ്ണക്കടകളുടെയും ശാഖകൾ എന്നിവ ചിന്നക്കടയിൽ ഉണ്ട്. കൊല്ലം ചന്ത ചിന്നക്കടയ്ക്ക് അടുത്ത ചാമക്കടയിൽ ആണ്. കൊല്ലം മുനിസിപ്പൽ ബിൽഡിംഗ്, കൊല്ലം മുഖ്യ തപാൽ ഓഫീസ്, കൊല്ലം താലൂക്ക് ആശുപത്രി, എൽ.ഐ.സി. ബിൽഡിംഗ് എന്നിവ ചിന്നക്കടയിൽ ആണ്.
Remove ads
അവലംബം
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads