സിൻസിനാറ്റി സൂ & ബൊട്ടാണിക്കൽ ഗാർഡൻ
From Wikipedia, the free encyclopedia
Remove ads
സിൻസിനാറ്റി സൂ & ബൊട്ടാണിക്കൽ ഗാർഡൻ, 1875 ൽ പ്രവർത്തനമാരംഭിച്ചതും ഫിലാഡൽഫിയ മൃഗശാല കഴിഞ്ഞാൽ (1874 ൽ സ്ഥാപിതം) അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ മൃഗശാലയുമാണ്. ഒഹായോയിലെ സിൻസിനാറ്റിയിൽ അവോണ്ടേൽ പരിസരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. നഗരമധ്യത്തിൽ 64.5 ഏക്കറിൽ (26.5 ഹെക്ടർ) ആരംഭിച്ച ഇത് പിന്നീട് സിൻസിനാറ്റി പ്രാന്തപ്രദേശങ്ങളിലെ അയൽ ബ്ലോക്കുകളിലേക്കും നിരവധി സംരക്ഷിത വനമേഖലകളിലേക്കും വ്യാപിച്ചു. 1987 ൽ ഇത് നാഷണൽ ഹിസ്റ്റോറിക് ലാൻഡ്‌മാർക്കായി ഉയർത്തപ്പെട്ടു.
500 ലധികം മൃഗങ്ങളുള്ള ഈ മൃഗശാലയിൽ 3,000 ലധികം സസ്യയിനങ്ങളുമുണ്ട്. മൃഗശാലയുടെ ചരിത്രത്തിൽ നിരവധി ബ്രീഡിംഗ് പ്രോഗ്രാമുകളും നടത്തിയിട്ടുണ്ട്. കാലിഫോർണിയ കടൽ സിംഹങ്ങളെ വളർത്തിയെടുക്കുകയെന്ന സംരംഭത്തിൽ വിജയംവരിച്ച ആദ്യത്തെ മൃഗശാലയാണിത്.
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads