ക്ലാസ് (ജീവശാസ്ത്രം)
ടാക്സോണൊമിക് റാങ്ക് From Wikipedia, the free encyclopedia
Remove ads
ജീവശാസ്ത്ര വർഗ്ഗീകരണത്തിൽ, ക്ലാസ് (ലത്തീൻ: classis) എന്നത് ഒരു ടാക്സോണമിക് റാങ്കാണ്. അതുപോലെ ഇത് ആ റാങ്കിലുള്ള ഒരു ടാക്സോണമിക് യൂണിറ്റ് കൂടിയാണ്.[a] വലിപ്പമനുസരിച്ച് അവരോഹണ ക്രമത്തിലുള്ള മറ്റ് അറിയപ്പെടുന്ന റാങ്കുകൾ ലൈഫ്, ഡൊമെയ്ൻ, രാജ്യം, ഫൈലം, നിര, ഫാമിലി, ജനുസ്സ്, സ്പീഷീസ് എന്നിവയാണ്. ജീവശാസ്ത്രത്തിൽ, "ക്ലാസ്" എന്നത് നിരയ്ക്ക് മുകളിലും ഫൈലത്തിന് താഴെയുമുള്ള ഒരു ടാക്സോണമിക് റാങ്കാണ്. ഒരു ഫൈലത്തിൽ, നിരവധി ക്ലാസുകൾ ഉണ്ടാകാം. അതുപോലെ, ഒരു ടാക്സോണമിക് ക്ലാസിൽ ഓർഡറുകൾ എന്ന് വിളിക്കപ്പെടുന്ന ഒന്നോ അതിലധികമോ ഗ്രൂപ്പുകൾ ഉണ്ടായിരിക്കാം.[1]

Remove ads
ചരിത്രം
ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ ജോസഫ് പിറ്റൺ ഡി ടൂർൺഫോർട്ട് തന്റെ എലമൻ്റ്സ് ഡി ബോട്ടാനിക് എന്ന 1694 ലെ പുസ്തകത്തിലെ സസ്യങ്ങളുടെ വർഗ്ഗീകരണത്തിലാണ് ജീവശാസ്ത്ര വർഗ്ഗീകരണത്തിന്റെ ഒരു പ്രത്യേക റാങ്ക് എന്ന നിലയിൽ ക്ലാസിനെ ആദ്യമായി പരിചയപ്പെടുത്തിയത്.[1]
തന്റെ സിസ്റ്റമ നാച്ചുറേയുടെ (1735) ആദ്യ പതിപ്പിൽ, [2] കാൾ ലിനേയസ് തന്റെ മൂന്ന് കിങ്ഡങ്ങളെയും (ധാതുക്കൾ, സസ്യങ്ങൾ, മൃഗങ്ങൾ) വിവിധ ക്ലാസുകളായി തിരിച്ചിട്ടുണ്ട്. ജന്തു ലോകത്തിൽ മാത്രമേ ലിനേയസിന്റെ ക്ലാസുകൾ ഇന്ന് ഉപയോഗിക്കുന്ന ക്ലാസുകൾക്ക് സമാനമായി ഉപയോഗിക്കുന്നുള്ളൂ; കാരണം അദ്ദേഹത്തിന്റെ ക്ലാസുകളും സസ്യങ്ങളുടെ ഓർഡറുകളും ഒരിക്കലും പ്രകൃതിദത്ത ഗ്രൂപ്പുകളെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. സസ്യശാസ്ത്രത്തിൽ, ക്ലാസുകൾ ഇപ്പോൾ അപൂർവ്വമായി മാത്രമേ ചർച്ച ചെയ്യപ്പെടുന്നുളളൂ. 1998-ൽ എപിജി സംവിധാനത്തിന്റെ ആദ്യ പ്രസിദ്ധീകരണം, ഓർഡറുകളുടെ തലം വരെയുള്ള പൂച്ചെടികളുടെ ഒരു വർഗ്ഗീകരണം നിർദ്ദേശിച്ചതു മുതൽ, പല സ്രോതസ്സുകളും ഓർഡറുകളേക്കാൾ ഉയർന്ന റാങ്കുകളെ അനൗപചാരിക ക്ലേഡുകളായി കണക്കാക്കാൻ താൽപ്പര്യപ്പെടുന്നു. ഔപചാരികമായ റാങ്കുകൾ നിയുക്തമാക്കിയിടത്ത്, റാങ്കുകൾ വളരെ താഴ്ന്ന നിലയിലേക്ക് ചുരുക്കിയിരിക്കുന്നു.[3]
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏണസ്റ്റ് ഹെക്കൽ[4] ആദ്യമായി ഫൈല അവതരിപ്പിക്കുന്നത് വരെ, ക്ലാസ് ടാക്സോണമിക് ശ്രേണിയുടെ ഏറ്റവും ഉയർന്ന തലമായി കണക്കാക്കപ്പെട്ടിരുന്നു.
Remove ads
ഉപവിഭാഗങ്ങൾ
മറ്റ് പ്രിൻസിപ്പൽ റാങ്കുകളെപ്പോലെ, ക്ലാസുകളും ഗ്രൂപ്പുചെയ്യാനും ഉപവിഭാഗമാക്കാനും കഴിയും. [b]
Remove ads
ഇതും കാണുക
വിശദീകരണ കുറിപ്പുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads