ക്ലേമാറ്റിസ്
From Wikipedia, the free encyclopedia
Remove ads
300-ലധികം [2][3][4][5](/kləˈmeɪtɪs/ (klə-MAY-tis) സ്പീഷീസുകളുള്ള ഒരു ജനുസ്സ് ആണ് ക്ലേമാറ്റിസ്. ബട്ടർകപ്പ് കുടുംബമായ റാണുൺകുലേസീയിലെ സപുഷ്പികളായ ഇവ പ്രധാനമായും ചൈനീസ്, ജാപ്പനീസ് തദ്ദേശവാസിയാണ്. അവയുടെ സങ്കരയിനങ്ങൾ തോട്ടക്കാർക്ക് ഇടയിൽ പ്രശസ്തമാണ്.[6] ക്ലേമാറ്റിസ്× ജാക്മാനി, 1862 മുതൽ ഒരു ഉദ്യാനസസ്യമാണ്. കൂടുതൽ ഹൈബ്രിഡ് കൾട്ടിവറുകൾ നിരന്തരം ഉൽപാദിപ്പിക്കപ്പെടുന്നു. മിക്ക ഇനങ്ങളും ഇംഗ്ലീഷിൽ ക്ലേമാറ്റിസ് എന്നും അറിയപ്പെടുന്നു, ചില സ്പീഷീസുകൾ സഞ്ചാരികളുടെ സന്തോഷം (traveller's joy) എന്നും അറിയപ്പെടുന്നു.
Remove ads
പദോൽപ്പത്തി
പുരാതന ഗ്രീക്ക് ക്ലമാറ്റിസ് ("ഒരു ക്ലൈംബിംഗ് പ്ലാന്റ്") എന്നതിൽ നിന്നാണ് ഈ ജനുസിന് പേര് ലഭിച്ചത്. 250-ലധികം സ്പീഷീസുകളും കൾട്ടിവറുകളും അറിയപ്പെടുന്നു. അവയുടെ ഉത്ഭവം അല്ലെങ്കിൽ പ്രത്യേക സ്വഭാവസവിശേഷതകൾക്കായി അവ അറിയപ്പെടുന്നു.
സസ്യശാസ്ത്രം
കൂടുതലും ബലമുള്ളതും, മരംപോലിരിക്കുന്നതും, പിടിച്ചുകയറുന്ന വള്ളികളും / ദാരുലതകളും ചേർന്നതാണ് ഈ ജനുസ്സ്. മരംപോലിരിക്കുന്ന കാണ്ഡം വർഷങ്ങളോളം ദുർബലമാണ്. [6] ഇലകൾ എതിർവശത്തായി ക്രമീകരിച്ചിരിക്കുന്നു. ചില ഇനം കുറ്റിച്ചെടികളാണ്, മറ്റു ചിലത് സി. റെക്ടയെപ്പോലെ ഹെർബേഷ്യസും ചിരസ്ഥായി സസ്യങ്ങളുമാണ്. തണുത്ത മിതശീതോഷ്ണ ഇനം ഇലപൊഴിയുന്നതാണെങ്കിലും, പക്ഷേ ചൂടുള്ള കാലാവസ്ഥാ ഇനങ്ങളിൽ പലതും നിത്യഹരിതമാണ്. നല്ല സൂര്യപ്രകാശത്തിൽ ഊഷ്മളമായതും, ഈർപ്പമുള്ളതും, നന്നായി വരണ്ടതുമായ മണ്ണിൽ ഇവ നന്നായി വളരുന്നു.[7]
ക്ലെമാറ്റിസ് ഇനം പ്രധാനമായും വടക്കൻ അർദ്ധഗോളത്തിലെ മിതശീതോഷ്ണ പ്രദേശങ്ങളിലും അപൂർവ്വമായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. വില്ലോ ബ്യൂട്ടി (പെരിബറ്റോഡ്സ് റോംബോയിഡാരിയ) ഉൾപ്പെടെ ചില ലെപിഡോപ്റ്റെറ ഇനങ്ങളുടെ കാറ്റർപില്ലറുകൾക്കുള്ള ഭക്ഷണമാണ് ക്ലെമാറ്റിസ് ഇലകൾ.
സമയവും സ്ഥാനവും അനുസരിച്ച് പൂവിടൽ വ്യത്യാസപ്പെടുന്നു. മുൻ വർഷത്തെ കാണ്ഡത്തിന്റെ വശങ്ങളിലുള്ള ചിനപ്പുപൊട്ടലിൽ നിന്ന് ക്ലെമാറ്റിസ് പുഷ്പം വിരിയുന്നു. വേനൽക്കാലത്ത് ക്ലെമാറ്റിസ് പുഷ്പം പുതിയ കാണ്ഡത്തിന്റെ അറ്റത്ത് മാത്രം കാണുന്നു. [6]
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads