ക്ലോക്ക്‌സ്പീഡ്
From Wikipedia, the free encyclopedia
Remove ads
മൈക്രോപ്രൊസസ്സർ ഇന്റസ്റ്റ്രക്ഷനുകളെ എക്സിക്യൂട്ട് ചെയ്യുന്ന വേഗമാണു ക്ലോക്ക് സ്പീഡ് അഥവാ ക്ലോക്ക് റേറ്റ്[1]. ക്ലോക്ക് സ്പീഡ് അളക്കുന്നത് ആവൃത്തിയുടെ SI യൂണിറ്റ് ആയ ഹെർട്സ് (Hz) ൽ ആണ്. 300 MHz പ്രോസസ്സറിലെ ക്ലോക്ക് ഒരു സെക്കന്റിൽ 300 ദശലക്ഷം തവണ ടിക്ക് ചെയ്യും എന്നു കരുതാം. ഈ ഓരോ ടിക്കിലും ഒരോ പ്രവർത്തനങ്ങൾ നടക്കുന്നു. ഓരോ ഇൻസ്റ്റ്രക്ഷനുകളും എക്സിക്ക്യൂട്ട് ചെയ്യുവാനായി സി.പി.യു വിനു നിശ്ചിത എണ്ണം ക്ലോക്ക് സൈക്കിളുകൾ ആവശ്യമാണു. ക്ലോക്ക് സ്പീഡ് കൂടുമ്പോൾ എക്സിക്ക്യൂട്ട് ചെയ്യപ്പെടുന്ന ഇൻസ്റ്റ്രക്ഷനുകളുടെ ഏണ്ണവും വർദ്ധിക്കുന്നു. നിലവിലുള്ള മൈക്രോപ്രോസസ്സറുകളുടെ ക്ലോക്ക് സ്പീഡ് മെഗാഹെർട്ട്സിലോ (MHz) ജിഗാഹെർട്ട്സിലോ (GHz) ആണു സൂചിപ്പിക്കുന്നത്[1]. എന്നാൽ ആദ്യകാലങ്ങളിലെ കപ്യുട്ടറുകളുടെ ക്ലോക്ക് സ്പീഡ് Hz ലും KHz ലും ആയിരുന്നു അളന്നിരുന്നത്. പക്ഷെ 21-ാം നൂറ്റാണ്ടോടുകൂടി പ്രൊസസ്സറുകളുടെ സ്പീഡ് GHz ൽ പരാമർശിക്കുന്ന സ്ഥിതി വന്നു. ഒരേ തരത്തിലുള്ള പ്രൊസസ്സറുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ മാത്രമേ ക്ലോക്ക് സ്പീഡ് ഒരു പ്രധാന ഘടകമായി ഇന്ന് പരിഗണിക്കാറുള്ളൂ. ഇന്നു നിലവിലുള്ള പ്രൊസസ്സറുകളുടെ പ്രവർത്തനമികവ് മറ്റു പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ് ഇതിനു കാരണം. വീഡിയോ കാർഡ്, സി.പി.യു എന്നിവ നിർമ്മിക്കുന്ന കമ്പനികൾ കൂടുതൽ ക്ലോക്ക് സ്പീഡ് ഉള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതായി കാണുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads