ക്ലച്ച്
From Wikipedia, the free encyclopedia
Remove ads
എഞ്ചിനിൽ നിന്നും ചക്രങ്ങളിലേക്ക് അയക്കുന്ന ശക്തിയെ നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനമാണ് ക്ലച്ച്(Clutch). എഞ്ചിനും ഗിയർബോക്സിനും ഇടയിലാണ് ക്ലച്ചിന്റെ സ്ഥാനം. എഞ്ചിന്റെ പല വേഗതയിലുള്ള കറക്കത്തെ, ആഘാതമോ കുലുക്കമോ കൂടാതെ ക്ലച്ച് ഗിയർബോക്സിലെത്തിയ്ക്കുന്നു.

ക്ലച്ചുമായി ബന്ധിപ്പിച്ചിട്ടുള്ള ക്ലച്ച് പെഡലിൽ കാലമർത്തുമ്പോൾ എഞ്ചിനും ചക്രങ്ങളുമായുള്ള ബന്ധം വേർപെടുന്നു. ക്ലച്ച് പെഡൽ പൂർവസ്ഥിതിയിലാകുമ്പോൾ എഞ്ചിനും ചക്രങ്ങളുമായുള്ള ബന്ധം പുന:സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.സുഗമമായ ഗിയർമറ്റത്തിനുവേണ്ടി എൻജിനും ഗിയർ ബോക്സും തമ്മിലുള്ള ബന്ധം ആവിശ്യാനുസരണം വിചേദിപ്പിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വാഹനങ്ങളിൽ ക്ലച്ച് മെക്കാനിസം ഉപയോഗിക്കുന്നത്.കാർ പ്രവർത്തിപ്പിക്കാൻ തുടങ്ങുമ്പോഴും, ഗിയർ മാറ്റുന്നതിനും, നിറുത്തുന്നതിനുമൊക്കെ ക്ലച്ച് ഉപയോഗിക്കാം. ക്ലച്ച് ശരിയായി ഉപയോഗിക്കാൻ പഠിക്കുക എന്നതാണ് വാഹനം ഓടിക്കുന്നതിലെ ഒരു പ്രധാനപാഠം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads