അവബോധ പെരുമാറ്റ ചികിത്സ
From Wikipedia, the free encyclopedia
Remove ads
വിഷാദം, ഉൽക്കണ്ഠ തുടങ്ങിയ വിവിധ മാനസിക തകരാറുകളെ കുറയ്ക്കാൻ ലക്ഷ്യമിടുന്ന ഒരു മാനസിക-സാമൂഹിക സംയോജനമാണ് അവബോധ പെരുമാറ്റ ചികിത്സ (Cognitive behavioral therapy - CBT)[1][2] ഇത് തെറ്റായ ധാരണകളെയും [3] (ചിന്തകൾ, വിശ്വാസങ്ങൾ, മനോഭാവങ്ങൾ എന്നിവ) [2] അതൊടൊപ്പമുളള പെരുമാറ്റരീതികളെയും തിരുത്തുകയും മാറ്റുകയും അതുവഴി മെച്ചപ്പെട്ട വൈകാരിക നിയന്ത്രണങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വിഷാദരോഗത്തെ ചികിത്സിക്കുന്നതിനാണ് ഇത് ആദ്യം രൂപകൽപ്പന ചെയ്‌തതെങ്കിലും, ഉത്കണ്ഠ, [4] [5] ലഹരിവസ്തുക്കളുടെ ഉപയോഗം, ദാമ്പത്യ പ്രശ്നങ്ങൾ, ഭക്ഷണ ക്രമക്കേടുകൾ എന്നിവയുൾപ്പെടെ നിരവധി മാനസികാരോഗ്യ അവസ്ഥകളുടെ ചികിത്സ ഉൾപ്പെടുത്തി ഇത് വിപുലീകരിക്കപ്പെട്ടു. [6] [7] [8]
പെരുമാറ്റരീതി, അവബോധ മനശാസ്ത്രം എന്നിവയിൽ നിന്നുള്ള അടിസ്ഥാന തത്വങ്ങളുടെ സംയോജനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് CBT. [2] ചികിത്സകൻ പെരുമാറ്റങ്ങൾക്ക് പിന്നിലെ ഉപബോധമനസിലെ ധാരണ കണ്ടെത്തി രോഗം നിർണയിക്കുന്ന മനോവിശ്ലേഷണരീതിയിൽ നിന്ന് വ്യത്യസ്തമാണിത്. CBT എന്നത് ഒരു "പ്രശ്ന-കേന്ദ്രീകൃത", "പ്രവർത്തനോന്മുഖ" ചികിത്സാരീതിയാണ്, അതായത് രോഗിയിൽ കണ്ടെത്തപ്പെട്ട മാനസിക വിഭ്രാന്തിയുമായി ബന്ധപ്പെട്ട പ്രത്യേക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. ലക്ഷ്യത്തെ കൈയെത്തിപ്പിടിക്കുന്നതിനും അസുഖലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള തന്ത്രങ്ങൾ കണ്ടെത്തുന്നതിനും അത് പരിശീലിക്കുന്നതിനും കക്ഷിയെ സഹായിക്കുക എന്നതാണ് ചികിത്സകന്റെ പങ്ക്. [9] പല മാനസിക വൈകല്യങ്ങളുടെയും പിന്നിൽ ചിന്താ വ്യതിയാനങ്ങളും തെറ്റായ പെരുമാറ്റങ്ങളുമാണ് എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അവബോധപെരുമാറ്റചികിത്സ. പുതിയ വിവര [10] സംസ്കരണ വൈദഗ്ധ്യങ്ങളും നേരിടൽ രീതികളും പഠിപ്പിക്കുന്നതിലൂടെ രോഗലക്ഷണങ്ങളും അനുബന്ധ ദുരിതങ്ങളും കുറയ്ക്കാൻ സിബിടി മുഖാന്തിരം കഴിയും. [1] [9] [11]
Remove ads
വിവരണം
മനസിൽ തെറ്റായി അനുരൂപണം ചെയ്യപ്പെട്ട ചിന്തകളിൽ മാറ്റം വരുത്തുന്നതിലൂടെ ഒരു വ്യക്തിയുടെ സ്വഭാവത്തിലും ഭാവഭേദങ്ങളിലും വ്യത്യാസം വരുത്താനാകും എന്നതാണ് മുഖ്യധാരാ പെരുമാറ്റ ചികിത്സകർ അനുമാനിക്കുന്നത്, [12] എന്നാൽ, ചിന്തയിൽ മാറ്റം വരുത്തുന്നതിനെക്കാൾ ഒരാൾക്ക് അത്തരം ചിന്തകളുമായുളള ബന്ധത്തിൽ മാറ്റം വരുത്തുന്നതിന് ഊന്നൽ നൽകുന്ന ചികിത്സാവകഭേദങ്ങളും സമീപകാലത്തായി ഉദയം ചെയ്തിട്ടുണ്ട്. [13] അവബോധ പെരുമാറ്റ ചികിത്സയുടെ ലക്ഷ്യം ഒരു പ്രത്യേക രോഗത്തിന് മാത്രമായി ചികിത്സിക്കലല്ല, മറിച്ച് വ്യക്തിയെ മൊത്തത്തിൽ നോക്കി എന്ത് മാറ്റമാണ് അയാളിൽ വരുത്തേണ്ടത് എന്ന് തീരുമാനിക്കലാണ്.
വികലമായ അവബോധം
സിബിടി ചികിത്സകരും കമ്പ്യൂട്ടർ അധിഷ്‌ഠിത പ്രോഗ്രാമുകളും രോഗികളെ അവരുടെ പാറ്റേണുകളെയും വിശ്വാസങ്ങളെയും വെല്ലുവിളിക്കുന്നതിനും ചിന്തയിലെ പിശകുകൾ മാറ്റിസ്ഥാപിക്കുന്നതിനും സഹായിക്കുന്നു, അതായത് " അമിതമായി സാമാന്യവൽക്കരിക്കൽ, പ്രതികൂലകാര്യങ്ങളെ വലുതാക്കികാണൽ, ശുഭകാര്യങ്ങളെ ചെറുതായികാണൽ, വിനാശകരമാക്കൽ" എന്നിങ്ങനെയുളള മാനസികപ്രശ്നങ്ങളെ "മാനസികക്ലേശം കുറയ്ക്കുന്നതും സ്വയം വിജയിക്കണമെന്ന തേന്നലുണ്ടാക്കുന്ന കൂടുതൽ യാഥാർത്ഥ്യവും ഫലപ്രദവുമായ ചിന്തകൾ" കൊണ്ട് മാറ്റിസ്ഥാപിക്കുന്നു. [12] ഒന്നുകിൽ യുക്തിരഹിതമായ വിശ്വാസങ്ങളുടെ ഫലമായോ അമിതസാമാന്യവൽക്കരണം മൂലമോ മനസിൽ വികലമായ അവബോധങ്ങൾ കടന്നു കൂടിയേക്കാം. [14] വ്യക്തികൾക്ക് കൂടുതൽ കരുത്തോടെയും ശ്രദ്ധയോടെയും ഇത്തരം വികലമായ അവബോധങ്ങൾ മന്ദീഭവിപ്പിച്ച് അവയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ സിബിടിയുടെ സങ്കേതങ്ങൾ അവരെ സഹായിക്കുന്നു.
കഴിവുകൾ
മുഖ്യധാരാ CBT, വ്യക്തിയുടെ ചിന്താരീതിയെയും ചില ശീലങ്ങളോടും പെരുമാറ്റങ്ങളോടും അവർ പ്രതികരിക്കുന്ന രീതിയെയും മാറ്റിമറിച്ചുകൊണ്ട് അവർ "തെറ്റായി ആർജ്ജിച്ച നേരിടൽരീതികൾ, അറിവുകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയെ തിരുത്താൻ സഹായിക്കുന്നു.", [15]
ചികിത്സയിലെ ഘട്ടങ്ങൾ
സിബിടിക്ക് ആറ് ഘട്ടങ്ങൾ ഉള്ളതായി കാണാം: [15]
- വിലയിരുത്തൽ അല്ലെങ്കിൽ മനഃശാസ്ത്രപരമായ വിലയിരുത്തൽ ;
- പുനർവിചിന്തനം;
- കഴിവുകൾ ഏറ്റെടുക്കൽ;
- നൈപുണ്യ ഏകീകരണവും പ്രായോഗിക പരിശീലനവും;
- പൊതുവൽക്കരണവും പരിപാലനവും;
- ചികിത്സയ്ക്കു ശേഷമുള്ള വിലയിരുത്തൽ പിന്തുടരൽ.
ഈ ഘട്ടങ്ങൾ കാൻഫറും സാസ്ലോയും സൃഷ്ടിച്ച ഒരു സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. [16] മാറ്റം ആവശ്യമായ സ്വഭാവരീതികൾ തിരിച്ചറിഞ്ഞ ശേഷം, അവ അധികമായാലും കുറവായാലും, ചികിത്സക്ൽകുശേഷം, അത് വിജയിച്ചോ ഇല്ലയോ എന്ന് സൈക്കോളജിസ്റ്റ് തിരിച്ചറിയണം. ഉദാഹരണത്തിന്, "ഏതെങ്കിലും പ്രത്യേക സ്വഭാവം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ, അടിസ്ഥാനരേഖയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവുണ്ടാകണം. നിർണായക സ്വഭാവം അടിസ്ഥാനരേഖയിലോ അതിനു മുകളിലോ നിലനിൽക്കുകയാണെങ്കിൽ, ചികിത്സ പരാജയപ്പെട്ടു." [16]
മൂല്യനിർണ്ണയ ഘട്ടത്തിലെ ഘട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- വിമർശനാത്മക സ്വഭാവങ്ങൾ തിരിച്ചറിയുക
- നിർണായകമായ പെരുമാറ്റങ്ങൾ അമിതമാണോ കുറവാണോ എന്ന് നിർണ്ണയിക്കുക
- ആവൃത്തി, ദൈർഘ്യം അല്ലെങ്കിൽ തീവ്രത എന്നിവയ്‌ക്കായുള്ള നിർണായക സ്വഭാവങ്ങൾ വിലയിരുത്തുക (ഒരു അടിസ്ഥാനരേഖ നേടുക)
- അധികമാണെങ്കിൽ, സ്വഭാവങ്ങളുടെ ആവൃത്തി, ദൈർഘ്യം അല്ലെങ്കിൽ തീവ്രത എന്നിവ കുറയ്ക്കാൻ ശ്രമിക്കുക; കുറവുകളുണ്ടെങ്കിൽ, പെരുമാറ്റം വർദ്ധിപ്പിക്കാൻ ശ്രമിക്കുക. [17]
CBT യുടെ "അവബോധ" ഭാഗത്തിന്റെ ഭൂരിഭാഗവും പുനർവിചിന്തനഘട്ടമാണ്. [15] ആധുനിക CBT സമീപനങ്ങളുടെ ഒരു സംഗ്രഹം ഹോഫ്മാൻ നൽകിയിട്ടുണ്ട്.
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads