കോയമ്പത്തൂർ
From Wikipedia, the free encyclopedia
Remove ads
തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ. ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാർഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. കേരളത്തിന്റെ വളരെ അടുത്ത് കിടക്കുന്ന തമിഴ്‌നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. കോയമ്പത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി ഇവിടെ നിന്നും വാങ്ങും. കോയമ്പത്തൂർ കോർപ്പറേഷനാണ് ഈ നഗരം നിയന്ത്രിക്കുന്നത്. 1981-ലാണ് കോയമ്പത്തൂർ കോർപ്പറേഷനാകുന്നത്.
കോയമ്പത്തൂർ പട്ടണത്തിലെ ചില പ്രധാന സ്ഥലങ്ങൾ ചുവടെ ചേർക്കുന്നു
- ഉക്കടം,
- ഒപ്പനക്കാർ വീഥി,
- ശുക്രവാർ വീഥി(സ്വർണ്ണപ്പണിക്കാരുടെ കേന്ദ്രം),
- മണികൂണ്ട്.
കൂടാതെ ഗാന്ധിപുരം, ആർ.എസ്.പുരം എന്ന സ്ഥലങ്ങൾ കല്പിതപുരോഗമന നഗരഭാഗങ്ങൾ ആണ്.
Remove ads
പേരിനു പിന്നിൽ
മൌര്യൻ ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “കോശർ“ എന്ന ഒരു ജനവിഭാഗം ആദ്യം തുളുനാട്ടിലും പിൽക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവർ ചേരന്മാരോട് കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങനെ കോശർ താമസമാക്കിയ സ്ഥലം “കോശൻപുത്തൂർ“ എന്നും പിന്നീട് അതു “കോയമ്പുത്തൂർ“ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി എന്നുമാണ് ചരിത്രകാരന്മാർക്കിടയിൽ ഉള്ള അഭിപ്രായം. [5].
ചരിത്രം
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാൽ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള നഗരമാണ് കോയമ്പുത്തൂർ. റോമാസാമ്രാജ്യത്തിൽ നിന്നുമുള്ള ദെനാരി നാണയങ്ങളുടെ ശേഖരം ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്[6].
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads