ചെമ്പഴുക്ക ശലഭം
From Wikipedia, the free encyclopedia
Remove ads
പിയറിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചെമ്പഴുക്ക ശലഭം അഥവാ ചെറുചെമ്പൻ അറബി (Colotis amata / Small Salmon Arab).[1][2][3][4]
Remove ads
പേരിന്റെ പിന്നിൽ
വരണ്ട പ്രദേശങ്ങളിലും, മുൾക്കാടുകളിലും വസിക്കാൻ താല്പര്യപ്പെടുന്ന ചെമ്പിച്ച ശലഭമായതിനാലാണ് ഇതിന് ചെമ്പഴുക്ക ശലഭം എന്ന പേരു വീണത്.
ശരീരഘടന


ചിറകിന്റെ മുകൾ വശം
മങ്ങിയ ചെമ്പൻ നിറം.
ചിറകിന്റെ അടി വശം
പച്ച കലർന്ന മഞ്ഞ നിറം
ചിറകിന്റെ അരിക്
കറുത്ത നിറമുള്ള അരികുകൾക്ക് കീഴെ ചെറിയ ചെമ്പൻ പൊട്ടുകൾ കാണപ്പെടുന്നു.
ആഹാരരീതി
പൂന്തേനാണ് ചെമ്പഴുക്ക ശലഭത്തിന്റെ മുഖ്യഭക്ഷണം.
ജീവിതചക്രം
കൂട്ടമായാണ് ചെമ്പഴുക്ക ശലഭങ്ങളുടെ മുട്ട കാണപ്പെടുന്നത്. ഉരുണ്ടും, അൽപ്പം അമങ്ങിയും ആകൃതിയുള്ള ശലഭപ്പുഴുക്കൾ പുൽപ്പച്ച നിറത്തിൽ നീലയും, മഞ്ഞയും വരകളോടുകൂടി കാണപ്പെടുന്നു. ഇവയുടെ അടിവശത്തിന് മങ്ങിയ പച്ച നിറമായിരിക്കും. ഇവ പുഴുപ്പൊതിയാവുമ്പോൾ വെള്ള കലർന്ന തവിട്ടു നിറത്തിലോ, കടും പച്ച നിറത്തിലോ കാണപ്പെടുന്നു. [3]
കാണപ്പെടുന്ന സ്ഥലങ്ങൾ
- ഏഷ്യ

അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads