നീലഗിരി മരപ്രാവ്
From Wikipedia, the free encyclopedia
Remove ads
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു അത്യപൂർവ്വമായ പക്ഷിയാണ് മരപ്രാവ്. അമ്പലപ്രാവിനേക്കാൾ വലിപ്പമുള്ള ഇവയുടെ ദേഹം അല്പം തടിച്ചുരുണ്ടതാണ്. തലയും കഴുത്തും ചാര കലർന്ന നീലനിറം, പുറം ചിറകുകൾ, വാൽ എന്നിവ ചുവപ്പ് കലർന്ന തവിട്ടുനിറം. സംഘമായിട്ടാണ് മരപ്രാവുകൾ സഞ്ചരിക്കുന്നത്. ധാന്യങ്ങളും കായ്കളുമാണ് പ്രധാന ആഹാരം. ആവാസവ്യവസ്ഥയുടെ തകർച്ച കാരണം വംശനാശത്തിന്റെ വക്കിലാണ് മരപ്രാവ്.
Remove ads
പ്രത്യേകതകൾ
നിലഗിരി മരപ്രാവിന് കടും ചാര നിറത്തിൽ ഉള്ള ശരീരവും ചുവപ്പ് രാശി കലർന്ന തവിട്ടു നിറമുള്ള ചിറകുകളും ഉള്ളതായി കാണപ്പെടുന്നു. ഇവയുടെ തലയുടെ പുറകു ഭാഗത്തായി കാണുന്ന കറുപ്പും വെളുപ്പും കലർന്ന തൂവലുകൾ മറ്റു പ്രാവുകളിൽ നിന്നും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. ആൺ പക്ഷിയുടെ തല ഇളം ചാര നിറവും പെണ് പക്ഷിയുടെ തല കടും ചാര നിറത്തിലും കാണപ്പെടുന്നു. കൊക്കിന്റെ താഴ്ഭാഗവും കാലുകളും ചുവപ്പ് നിറമാണ്.
ആവാസവ്യവസ്ഥ
ഈ പക്ഷിവർഗ്ഗം പ്രധാനമായും പശ്ചിമ ഘട്ടങ്ങളിലും നിലഗിരി കുന്നുകളിലും ആണ് കണ്ടു വരുന്നത്. ഉയരമുള്ള പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഇവയെ അപൂർവമായി താഴ്ന്ന പ്രദേശങ്ങളിൽ വെച്ചും കണ്ടിട്ടുണ്ട്.
Remove ads
അവലംബം
ചിത്രശാല
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads