കോമൺവെൽത്ത് ഒഫ് നേഷൻസ്

From Wikipedia, the free encyclopedia

Remove ads

ബ്രിട്ടീഷ് കോളനിയായിരുന്നതോ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നതോ ആയ 52 സ്വതന്ത്ര്യ രാജ്യങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് അഥവാ ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ്.[1] കോമൺവെൽത്ത് എന്നാണ് ഈ സംഘടനയെ സാധാരണ വ്യവഹരിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് ദ്വിതീയയാണ് കോമൺവെൽത്തിന്റെ മേധാവി. എങ്കിലും വിശേഷാധികാരങ്ങളൊന്നും രാജ്ഞിക്കില്ല. ബ്രിട്ടീഷ് കോളനികളേയും അതിന്റെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളെയും ഉൾപ്പെടുത്തി കോമൺവെൽത്ത് രൂപീകരിക്കുക എന്ന ആശയം, 1926-ൽ നടന്ന ഇംപീരിയൽ സ്മ്മേളനത്തോടെയാണ് അംഗീകരിക്കപ്പെ ട്ടത്. കോമൺവെൽത്തിന്റെ ആസ്ഥാനം ലണ്ടനാണ്.[2][3]

വസ്തുതകൾ കോമൺ-വെൽത്ത് രാജ്യങ്ങൾ ...

നിലവിൽ 53 സ്വതന്ത്രരാജ്യങ്ങളാണു കോമൺവെൽത്തിലെ അംഗങ്ങൾ.[4] കോമൺവെൽത്ത് അംഗങ്ങൾക്കിടയിലുള്ള നയതന്ത്ര പ്രതിനിധി ഹൈക്കമ്മീഷണർ എന്നറിയപ്പെടുന്നു.[5] കോമൺവെൽത്ത് ഇതര രാജ്യങ്ങളിൽ ഇത് അംബാസിഡർ എന്നും അറിയപ്പെടുന്നു. കോമൺവെൽത്തിനു ലിഖിത ഭരണഘടനയില്ല.[6] എന്നാൽ കോമൺവെൽത്തിൽ അംഗങ്ങളായ മിക്ക രാജ്യങ്ങൾക്കും സമാനമായ ഭരണഘടനകളാണുള്ളത്. വ്യത്യസ്ത സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലമുള്ള രാജ്യങ്ങൾക്ക് പരസ്പരം സഹകരിക്കുവാനുള്ള ഒരു വേദിയാണ് കോമൺവെൽത്ത്. കോമൺവെൽത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഈ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുക, ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും നല്ല ഭരണത്തെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.[7]കോമൺവെൽത്തിന് രാഷ്ട്രീയ സ്വഭാവമില്ല്. നാലു വർഷത്തിലൊരിക്കൽ കോമൺവെൽത്ത് ഗെയിംസ് എന്ന കായിക മേള സംഘടിപ്പിക്കുന്നു. ഒളിമ്പിക്സ് കഴിഞ്ഞാൽ വ്യത്യസ്ത കായിക മത്സരങ്ങൾ ഉൾപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ കായികമേള കോമൺവെൽത്ത് ഗെയിംസാണ്.[8]

ബ്രിട്ടിഷ് രാജ്ഞിയാണു കോമൺവെൽത്തിന്റെ പ്രതീകാത്മക മേധാവി. കോമൺവെൽത്ത് ഒരു രാഷ്ട്രീയ സംഘടനയല്ല. ഈ സംഘടന ബ്രിട്ടന് ഒരു തരത്തിലുള്ള പരമാധികാരങ്ങളും നല്കുന്നില്ല.[9] കോമൺവെൽത്തിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന സെക്രട്ടറിയേറ്റിന്റെ മേധാവി സെക്രട്ടറി ജനറലാണ്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന അംഗരാജ്യങ്ങളുടെ ഉച്ചകോടിയാണ് സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത്. കോമൺവെൽത്ത് സെക്രട്ടറിയേറ്റിൽ സ്ഥിരാംഗങ്ങളില്ല.[10] യുഗാണ്ടയിലെ കംപാലയിൽ 2007-ൽ നടന്ന ഉച്ചകോടിയിൽ കോമൺവെൽത്ത് പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലായി ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ കമലേഷ് ശർമ്മയെ തിരഞ്ഞെടുത്തു.

Remove ads

പ്രധാന സമ്മേളനങ്ങൾ[11]

•കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ ദ്വൈവാർഷിക സമ്മേളനം.

•കോമൺവെൽത്ത് രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ വാർഷിക സമ്മേളനം.

•കോമൺവെൽത്ത് രാജ്യങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം, നിയമം എന്നീ വകുപ്പു മന്ത്രിമാരുടെ സമ്മേളനം.

•നാലു വർഷത്തിലൊരിക്കൽ അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന കോമൺവെൽത്ത് ഗെയിംസ്.

കോമൺവെൽത്ത് രാജ്യങ്ങൾ

കോമൺവെൽത്ത് ഒഫ് നേഷൻസിലെ അംഗരാജ്യങ്ങളുടെ പട്ടിക.[12]

കൂടുതൽ വിവരങ്ങൾ രാജ്യം, അംഗമായ വർഷം ...
Remove ads

കോമൺവെൽത്ത് ദിനം

എല്ലാ വർഷവും മാർച്ച് രണ്ടാം തിങ്കളാഴ്ച കോമൺവെൽത്ത് ദിനമായി ആചരിക്കുന്നു.1901-ൽ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി മരിച്ചതിനുശേഷം, അവരുടെ ജന്മദിനമായ മെയ് 24 സാമ്രാജ്യ ദിനമായി (Empire Day )ആചരിക്കപ്പെട്ടു. 1958 വരെ ഇത് തുടർന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോൾഡ് മാക്മില്ലൻ ഇതിനെ കോമൺ‌വെൽത്ത് ദിനം (Commonwealth day) എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് റോയൽ കോമൺ‌വെൽത്ത് സൊസൈറ്റിയുടെ തീരുമാനപ്രകാരം, സാമ്രാജ്യ ദിനത്തോടനുബന്ധിച്ച് മെയ് 24ന്  കോമൺ‌വെൽത്ത് ദിനാഘോഷം തുടരുന്നതിനുപകരം എല്ലാ വർഷവും മാർച്ച് രണ്ടാം തിങ്കളാഴ്ച കോമൺ‌വെൽത്ത് ദിനമായി ആചരിക്കുന്നു.[13]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads