കമ്പ്യൂട്ടിങ്ങ്‌

From Wikipedia, the free encyclopedia

കമ്പ്യൂട്ടിങ്ങ്‌
Remove ads

കമ്പ്യൂട്ടിംഗ് മെഷിനറികൾ ആവശ്യമുള്ളതോ പ്രയോജനപ്പെടുത്തുന്നതോ സൃഷ്ടിക്കുന്നതോ ആയ എതെങ്കിലും ഒരു ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനമാണ് കമ്പ്യൂട്ടിങ്ങ് അഥവാ ഗണനക്രിയ എന്നു പറയുന്നത്. കമ്പ്യൂട്ടർ എന്ന യന്ത്രത്തിന്റെ ആവിർഭാവത്തോടെ കമ്പ്യൂട്ടിങ്ങ് കൂടുതൽ എളുപ്പവും ഗവേഷണാത്മകവുമായിത്തീർന്നു. ഗണിതശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം ഗണനക്രിയയും(കമ്പ്യൂട്ടിങ്ങ്) വളർന്നു വന്നു. കമ്പ്യൂട്ടറിനുള്ളിൽ നടക്കുന്ന പ്രവർത്തനമാണ്‌ കമ്പ്യൂട്ടിങ്ങ് എന്നാണ്‌ ഇന്ന് പൊതുവെ പറയപ്പെടുന്നത്. എന്നാൽ കമ്പ്യൂട്ടർ എന്ന യന്ത്രം ഉടലെടുക്കുന്നതിനു് എത്രയോ മുൻപു തന്നെ കമ്പ്യൂട്ടിങ്ങ് ഉണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ കല്ലും മരക്കമ്പുകളും ഉപയോഗിച്ചായിരുന്നു കമ്പ്യൂട്ടിങ്ങ് നടത്തിയിരുന്നത്. ക്രമേണ ഇത് കൈ വിരലുകളിലേക്കെത്തി. പിന്നീട് നംബർ സംബ്രദായങ്ങൾ ഉണ്ടാക്കപ്പെട്ടു. അൽഗോരിതം അക്ടിവിറ്റികളുടെ പഠനവും പരീക്ഷണവും ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും വികസനവും ഇതിൽ ഉൾപ്പെടുന്നു. കംപ്യൂട്ടിംഗിന് ശാസ്ത്രീയവും എഞ്ചിനീയറിംഗും ഗണിതശാസ്ത്രവും സാങ്കേതികവും സാമൂഹികവുമായ വശങ്ങളുണ്ട്. കംപ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, സൈബർ സുരക്ഷ, ഡാറ്റ സയൻസ്, ഇൻഫർമേഷൻ സിസ്റ്റംസ്, ഇൻഫർമേഷൻ ടെക്നോളജി, സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് എന്നിവയാണ് പ്രധാന കമ്പ്യൂട്ടിംഗ് വിഭാഗങ്ങൾ.[2]

Thumb
പ്രധാന ക്രോസ്-കമ്പ്യൂട്ടിംഗ് രീതികളിലൊന്നായ കമ്പ്യൂട്ടർ സിമുലേഷൻ.[1]
Thumb
റാം (റാൻഡം ആക്സസ് മെമ്മറി)

നംബർ സംബ്രദായങ്ങളിലെ ബൈനറി ആണ് ഡിജിറ്റൽ കമ്പ്യൂട്ടിങ്ങിന് വേണ്ടി ഉപയോഗിക്കുന്നത്. ഇതിൽ 0,1 എന്നീ സംഖ്യകൾ മാത്രമേയുള്ളു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads