നിർബന്ധിത സൈനിക സേവനം
From Wikipedia, the free encyclopedia
Remove ads
രാജ്യസേവനത്തിന്റെ ഭാഗമായി സൈനികസേവനം നിർബന്ധിക്കുന്നതിനെ നിർബന്ധിത സൈനിക സേവനം എന്നു പറയുന്നു. മുൻ കാലത്ത് പല രാജ്യത്തും ഇതു വ്യാപകമായിരുന്നു, ഇന്നും പല രാജ്യത്തും പല പേരിൽ ഇതു നിലനിൽക്കുന്നു. ആധുനിക കാലത്ത് (1790കളിൽ) ഫ്രഞ്ചുവിപ്ലവം ആണു ഇതിനു തുടക്കം കുറിച്ചത്. പല യൂറോപ്യൻ രാജ്യങ്ങളും പിന്നീടു ഈ രീതി പിന്തുടർന്നു. അവിടത്തെ യുവാക്കൾ നിശ്ചിത പ്രായ പരിധിയിൽ ഒന്നു മുതൽ മൂന്നു കൊല്ലം വരെ മുഖ്യധാരാ സൈന്യത്തിലും പിന്നീടു കരുതൽ സേനയിലോ, മറ്റു സൈനിക മേഖലകളിലോ തുടരുന്നു. ഇന്നാൽ ഈ നയം പലപ്പോഴും വിമർശനവിഷയമാകാറുണ്ട്. കാരണം സേനയിൽ ചേരാൻ താല്പര്യം ഇല്ലാത്തവരേയും, സർക്കാരിനെതിരായ അഭിപ്രായം ഉള്ളവരെയും സൈനിക സേവനത്തിന് നിർബന്ധിക്കുകയാൽ ഇതു വ്യക്തിഹിതത്തിനെതിരായി കരുതപ്പെടുന്നു.
Remove ads
ചൈനയിൽ
സൈദ്ധാന്തികമായും, നിയമപരമായും ചൈനയിൽ ഇന്നും ഇതു നിൽനിൽക്കുന്നുവെങ്കിലും വലിയ ജനസംഖ്യ കാരണം സന്നദ്ധസേവകർക്കു അവിടെ ഒരു കുറവും ഇല്ല. ചൈന വൻമതിൽ നിർമ്മിച്ചതിൽ ഏറിയ പങ്കും നിർബന്ധിത സൈനിക സേവകരും നിർബന്ധിത സേവകരും(അടിമ) ആയിരുന്നു എന്നു ചരിത്രം രേഖപ്പെടുത്തുന്നു.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads